Webdunia - Bharat's app for daily news and videos

Install App

രൂപത്തിൽ അടിമുടി മാറ്റവുമായി പുതിയ ഹോണ്ട സിറ്റി എത്തുന്നു!

ജപ്പാനിലെ പ്രമുഖ കാർ നിർമാതാക്കളായ ഹോണ്ടയുടെ സി സെഗ്‍മെന്റ് സെഡാനായ ‘സിറ്റി’യുടെ പുതിയ മോഡൽ കമ്പനി പുറത്തിറങ്ങുന്നു

Webdunia
വെള്ളി, 29 ഏപ്രില്‍ 2016 (09:11 IST)
ജപ്പാനിലെ പ്രമുഖ കാർ നിർമാതാക്കളായ ഹോണ്ടയുടെ സി സെഗ്‍മെന്റ് സെഡാനായ ‘സിറ്റി’യുടെ പുതിയ മോഡൽ കമ്പനി പുറത്തിറങ്ങുന്നു. 2ജിസി എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന സിറ്റിയുടെ പുതിയ പതിപ്പ് അടുത്ത വർഷം പകുതിയോടെ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് സൂചന. കൂടുതൽ സ്റ്റൈലിഷും പ്രീമിയവുമാക്കി സി സെഗ്‍മെന്റിലെ തങ്ങളുടെ മേധാവിത്യം നില നിർത്താനായിരിക്കും ഹോണ്ടയുടെ ശ്രമം.
 
1981ലാണ് ഹോണ്ട സിറ്റി ലോക വിപണിയിലെത്തിയത്. സിറ്റിയുടെ ഏഴാം തലമുറയാണ് ഇപ്പോള്‍ പുറത്തിറങ്ങാന്‍ പോകുന്നത്. 1998 ൽ മൂന്നാം തലമുറയിലൂടെ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച സിറ്റിയുടെ നാലു തലമുറകൾ ഇതുവരെ ഇന്ത്യന്‍ വിപണിയിലെത്തിയിട്ടുണ്ട്. എൻജിനിൽ കാര്യമായ മാറ്റങ്ങളില്ലാതെയെത്തുന്ന ഈ കാറിന്റെ രൂപഭംഗിയില് അടിമുടി മാറ്റമുണ്ടെന്നാണ് സൂചന‍. 
 
ഹോണ്ടയുടെ കോംപാക്റ്റ് സെ‍ഡാനായ അമേയ്സിലൂടെ അരങ്ങേറ്റം കുറിച്ച 1.5 ലിറ്റർ ഡീസൽ എൻജിനും 1.5 ലിറ്റർ പെട്രോൾ എൻജിനുമാണ് ഉണ്ടാകുക. മാനുവൽ, ഓട്ടോമാറ്റിക്ക് വകഭേദങ്ങളുണ്ടാകുന്ന പുതിയ സിറ്റി 2017 പകുതിയോടു കൂടി ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മില്‍മയുടെ ഡിസൈന്‍ അനുകരിച്ച 'മില്‍ന' സ്വകാര്യ ഡയറിക്ക് ഒരുകോടി രൂപ പിഴ ചുമത്തി കോടതി

അഹമ്മദാബാദ് വിമാനാപകടം 190 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു; 123 പേരും ഇന്ത്യക്കാര്‍

Annual Fastag: 3000 രൂപ മാത്രം, വാർഷിക ഫാസ്ടാഗ് സംവിധാനം വരുന്നു, രാജ്യത്തെ ഹൈവേ യാത്ര സുഗമമാക്കാൻ വമ്പൻ പ്രഖ്യാപനവുമായി നിതിൻ ഗഡ്കരി

സംസ്ഥാനത്ത് ജനനനിരക്ക് കുറയുന്നു ?, ഇത്തവണ ഒന്നാം ക്ലാസിൽ 16,510 വിദ്യാർഥികളുടെ കുറവ്

Bunker Buster Bombs: എന്താണ് അമേരിക്കയുടെ 'ബങ്കർ ബസ്റ്റർ' ബോംബുകൾ: ഇറാനിലെ ആണവ സൈറ്റുകൾ തകർക്കാൻ ഇതിനെ കൊണ്ടാകുമോ?

അടുത്ത ലേഖനം
Show comments