Webdunia - Bharat's app for daily news and videos

Install App

പുത്തൻ കോംപസ് ഈമാസം 27ന് ഇന്ത്യൻ വിപണിയിലേയ്ക്ക് !

Webdunia
ഞായര്‍, 17 ജനുവരി 2021 (16:57 IST)
ജനപ്രിയ വാഹനമായ കോംപസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയിലെത്തിയ്ക്കാൻ തയ്യാറെടുക്കുകയാണ് ജീപ്പ്. വാഹനത്തെ ഈ മാസം 27ന് ജീപ്പ് വിപണിയിൽ അവതരിപ്പിയ്ക്കും. ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ജീപ്പ് മോഡല്‍ രാജ്യത്തെ ജിപ്പിന്റെ അരങ്ങേറ്റ മോഡലായ കോംപസ് തന്നെയാണ്. പുതുമയും ആധുനികതയും തോന്നുന്ന വിധത്തിൽ ഡിസൈനിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് കോംപസ് ഫെയ്സ്‌ലിഫ്റ്റ് എത്തുക. വലിപ്പത്തിലും വ്യത്യാസം ഉണ്ടാകും. 
 
പുതുക്കിയ ചെറിയ ഹെഡ്‌ലാമ്പുകളായിരിയ്ക്കും വാഹനത്തിൽ ഇടംപിടിയ്ക്കുക. ഇതോടൊപ്പം മുന്‍ ഗ്രില്‍, ബമ്പർ എന്നിവയും മാറ്റങ്ങളിണ്ട്. പിന്നില്‍ പരിഷ്‌ക്കരിച്ച എല്‍ഇഡി ടെയില്‍ ലാമ്പും ബംബറും പ്രതീക്ഷിയ്ക്കപ്പെടുന്നു. 10.1 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സംവിധാനമാണ് ഇന്റിരിയിൽ പ്രതീക്ഷിയ്ക്കപ്പെടുന്ന പ്രധാന മാറ്റങ്ങളിൽ ഒന്ന്. എഫ്‌സിഎയുടെ ഏറ്റവും പുതിയ യുകണക്‌ട് 5 ഇന്‍ഫോടെയിന്‍മെന്റ് യൂണിറ്റായിരിയ്ക്കും വാഹനത്തിൽ ഇടംപിടിയ്ക്കുക. 1.4 ലിറ്റര്‍ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ തന്നെയായിരിയ്ക്കും വാഹനത്തിന് കരുത്ത് പകരുക. 1.3 ലിറ്റര്‍ ടര്‍ബോ ചാര്‍ജഡ് എഞ്ചിനും പ്രതീക്ഷിയ്ക്കപ്പെടുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കാനന പാതയിലൂടെയുള്ള സഞ്ചാരസമയം ദീര്‍ഘിപ്പിച്ചു

ഇപി ജയരാജന്റെ പ്രവര്‍ത്തനരംഗത്തെ പോരായ്മ കൊണ്ടാണ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് എംവി ഗോവിന്ദന്‍

ഇരുരാജ്യങ്ങള്‍ തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാറുണ്ട്; ഷെയ്ഖ് ഹസീനയെ കൈമാറണമെന്നാവശ്യപ്പെട്ട് ഔദ്യോഗിക കത്ത് അയച്ച് ബംഗ്ലാദേശ്

മദ്യവും മയക്കുമരുന്നും നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ഇത്തരക്കാര്‍ക്ക് ആയുഷ്മാന്‍ ഭാരത് യോജന പദ്ധതിയുടെ ഗുണം ലഭിക്കില്ല!

അടുത്ത ലേഖനം
Show comments