Webdunia - Bharat's app for daily news and videos

Install App

921 രൂപയ്ക്ക് വിമാനയാത്ര ! ; ‘ഡീല്‍ വാലി ദിവാലി’ എന്ന തകര്‍പ്പന്‍ ഓഫറുമായി ജെറ്റ് എയര്‍വേയ്‌സ്

ദീപാവലി ഉല്‍സവ സീസണ്‍ ഓഫറുമായി ജെറ്റ് എയര്‍വേയ്‌സ്

Webdunia
വ്യാഴം, 27 ഒക്‌ടോബര്‍ 2016 (14:51 IST)
ദീപാവലി ഉല്‍സവ സീസണ്‍ ഓഫറുമായി ജെറ്റ് എയര്‍വേയ്‌സ്. ‘ഡീല്‍ വാലി ദിവാലി’ എന്ന പേരിലുള്ള ഓഫറില്‍ എല്ലാ ചിലവുകളും ഉള്‍പ്പെടെ 921 രൂപ നിരക്കില്‍ വിമാന ടിക്കറ്റ് ഏര്‍പ്പെടുത്തിയാണ് ജെറ്റ് എയര്‍വേയ്‌സ് രംഗത്തെത്തിയിരിക്കുന്നത്.  
 
തെരഞ്ഞെടുക്കപ്പെടുന്ന ആഭ്യന്തര റൂട്ടുകളിലെ ഇക്കണോമി ക്ലാസ് യാത്രികര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. ഒക്ടോബര്‍ 30 വരെയാണ് ബുക്കിംഗ് സമയം. ബുക്കിംഗ് നടത്തുന്ന ദിവസം മുതല്‍ അടുത്ത പതിനഞ്ചു ദിവസത്തേക്കാണ് ഈ നിരക്കില്‍ വിമാനയാത്ര ചെയ്യാന്‍ സാധിക്കുക.  
 
ചെന്നൈ - കോയമ്പത്തൂര്‍ റൂട്ടില്‍ ഈ ദിവാലി ഓഫര്‍ ലഭ്യമാണ്. കൂടാതെ മറ്റു പ്രധാന ജെറ്റ് എയര്‍വേയ്‌സ് ആഭ്യന്തര സര്‍വ്വീസുകളിലും ഈ നിരക്കില്‍ യാ‍ത്രചെയ്യാന്‍ സാധിക്കും. എന്നാല്‍ ദീപാവലി ഓഫറില്‍ എത്ര സീറ്റുകളാണ് ഉള്ളതെന്ന് ജെറ്റ് എയര്‍വേയ്‌സ് വ്യക്തമാക്കിയിട്ടില്ല. 
 
ആഭ്യന്തര സര്‍വ്വീസില്‍ യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിനാലാണ് പ്രത്യേക ഓഫറുകളുമായി വിമാന യാത്രക്കാരെ ആകര്‍ഷിക്കാന്‍ എയര്‍ലൈനുകള്‍ ശ്രമം ആരംഭിച്ചത്. ദീവാലി ഓഫറുമായി ഒരു കമ്പനി രംഗത്ത് എത്തിയതു കൊണ്ട് മറ്റു വിമാന കമ്പനികളുടെ ഓഫറുകളും ഉടന്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കാം

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

മരിച്ചുപോയ പ്രിയപ്പെട്ടവരെ നിങ്ങള്‍ സ്വപ്നം കാണാറുണ്ടോ? ജ്യോതിഷപ്രകാരം ഇതിന്റെ അര്‍ത്ഥം എന്തെന്ന് നോക്കാം

ശാസ്ത്രം പിന്തുണയ്ക്കുന്ന 10 ഹിന്ദു ആചാരങ്ങള്‍

Aquarius Horoscope 2025: കുംഭം രാശിക്കാരുടെ ആരോഗ്യ നില മെച്ചം,ദൈവിക കാര്യങ്ങളില്‍ മനസ്സ്‌ അര്‍പ്പിക്കുക

നിങ്ങള്‍ രുദ്രാക്ഷം അണിയുന്നവരാണോ? ഈ തെറ്റുകള്‍ ചെയ്യരുത്

ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ലംഘിക്കാന്‍ പാടില്ല

അടുത്ത ലേഖനം
Show comments