Webdunia - Bharat's app for daily news and videos

Install App

യുവാക്കള്‍ക്ക് ഹരം പകരാന്‍ കവാസാക്കിയുടെ സൂപ്പര്‍സ്‌പോര്‍ട്ട് ബൈക്ക് ‘ZX-10RR’ ഇന്ത്യയില്‍

ലിമിറ്റഡ് എഡിഷന്‍ കവാസാക്കി ZX-10RR ഇന്ത്യയില്‍ അവതരിച്ചു

Webdunia
ശനി, 18 മാര്‍ച്ച് 2017 (14:32 IST)
കവാസാക്കിയുടെ സൂപ്പര്‍സ്‌പോര്‍ട്ട് ബൈക്ക് ZX-10RR ഇന്ത്യയില്‍ അവതരിപ്പിച്ചു. രാജ്യാന്തര വിപണിയില്‍ ലിമിറ്റഡ് എഡിഷനായാണ് കവാസാക്കി ഈ സൂപ്പര്‍സ്‌പോര്‍ട്ട് അവതരിപ്പിച്ചിരിക്കുന്നത്. രാജ്യാന്തര തലത്തില്‍ ZX-10RR ന്റെ വെറും 500 യൂണിറ്റുകള്‍ മാത്രമാണ് നിര്‍മ്മിക്കുകയെന്ന് കമ്പനി അറിയിച്ചു. ഡല്‍ഹി ഷോറൂമില്‍ 21.90 ലക്ഷം രൂപയാണ് ഈ സൂപ്പര്‍സ്‌പോര്‍ട്ട് ബൈക്കിന്റെ വില.  
 
നിഞ്ച ZX-10R ന്റെ അതേ പശ്ചാത്തലത്തില്‍ ഒരുക്കിയ ZX-10RR എന്ന ഈ പുതിയ മോഡല്‍, ട്രാക്ക് കേന്ദ്രീകൃത ഡ്രൈവിംഗ് അനുഭൂതിയാണ് നല്‍കുകയെന്ന് കമ്പനി അറിയിച്ചു. KQS ക്വിക്ക് ഷിഫ്റ്ററാണ് ZX-10RR ല്‍ നല്‍കിയിട്ടുള്ളത്. ഇതുമൂലം ഓട്ടോമറ്റിക്കായി റിയര്‍ വീല്‍ ലോക്ക് ഒഴിവാക്കുന്നതിനും എഞ്ചിന്റെ താളത്തിനൊത്ത് ഗിയറുകള്‍ മാറ്റുന്നതിനും സഹായകമാകും.
 
998 സിസി എഞ്ചിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. കൂടാതെ ഈ സൂപ്പര്‍സ്‌പോര്‍ട്ട്സ് ബൈക്കില്‍ കാര്‍ബണ്‍ കോട്ടഡ് ടാപ്പറ്റ്‌സ്, ക്രാങ്ക് കെയ്‌സ് എന്നിങ്ങനെയുള്ള തകര്‍പ്പന്‍ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 0.7 mm വാല്‍വ് തുറക്കുന്ന, മോഡിഫൈഡ് സിലിണ്ടര്‍ ഹെഡുകളും ഹൈ-ലിഫ്റ്റ് കാംഷാഫ്റ്റുകളും കവാസാക്കി ഈ ബൈക്കില്‍ നല്‍കിയിട്ടുണ്ട്. 
 
സിലിണ്ടറുകള്‍ക്ക് ഇടയിലായുള്ള കൂളന്റ് പാസേജിനെ ചുരുക്കിയും സിലിണ്ടറുകളുടെ അടിഭാഗത്തെ കട്ടി വര്‍ധിപ്പിച്ചുമാണ് റേസിങ്ങ് പിസ്റ്റണുകള്‍ക്ക് കവാസാക്കി അവസരം ഒരുക്കിയിരിക്കുന്നത്. 97 ബി എച്ച് പി കരുത്തും, 113.5 എന്‍ എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ലിറ്റര്‍ ക്ലാസ് എഞ്ചിനാണ് ഈ സൂപ്പര്‍സ്‌പോര്‍ട്ട് ബൈക്കിനുള്ളത്. ആറ് സ്പീഡ് ട്രാന്‍സ്മിഷനാണ് ഈ ബൈക്കിന് നല്‍കിയിട്ടുള്ളത്.
 
ഏഴ് സ്‌പോക്ക് അലുമിനിയം അലോയ് വീലിലുള്ള പിരെല്ലി ഡയാബ്ലോ സൂപ്പര്‍കോസ എസ്‌പി ടയറുകളാണ് കവാസാക്കി ZX-10RR ന് നല്‍കിയിട്ടുള്ളത്. അതേസമയം,വെറും 500 യൂണിറ്റുകള്‍ മാത്രം നിര്‍മ്മിക്കുമെന്ന് കമ്പനി അറിയിച്ച ഈ സൂപ്പര്‍സ്‌പോര്‍ട്ട് ബൈക്കിന്റെ എത്ര മോഡലുകളാണ് ഇന്ത്യന്‍ വിപണിയിലേക്കായി അനുവദിച്ചിട്ടുള്ളത് എന്ന കാര്യത്തില്‍ കവാസാക്കി ഇതുവരെയും വ്യക്തത നല്‍കിയിട്ടില്ല.  

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments