Webdunia - Bharat's app for daily news and videos

Install App

25,000 പിന്നിട്ട് ബുക്കിങ്, കിയ സോണറ്റിന് മികച്ച വരവേൽപ്പ് !

Webdunia
ഞായര്‍, 20 സെപ്‌റ്റംബര്‍ 2020 (14:58 IST)
സെൽടോസിനും കാർണിവൈലും പിന്നാലെ മൂന്നാമനത്തെ വാഹനം സോണറ്റിനെ വിപണിയിൽ എത്തിച്ചിരിയ്ക്കുകയാണ് കിയ. കിയയുടെ സബ് കോംപാക്ട് എസ്‌യുവിയ്ക്ക് രാജ്യത്ത് വലിയ വരവേൽപ്പ് തന്നെയാണ് ലഭിയ്ക്കുന്നത്. വാഹനത്തിനായുള്ള ബുക്കിങ് 25,000 കടന്നു. പ്രതിദിന ശരാശരി 1000 യൂണിറ്റുകൾക്കുള്ള ബുക്കിങ് ആണ് ലഭിയ്ക്കുന്നത് എന്ന് കിയ മോട്ടോർസ് വ്യക്തമാക്കി. ആദ്യ ദിവസം തന്നെ 6,500 ബുക്കിങ്ങാണ് വാഹനം സ്വന്തമാക്കിയത്. 6.71 ലക്ഷം മുതൽ 11.99 ലക്ഷം വരെയാണ് വാഹനത്തിന് ഇന്ത്യൻ വിപണിയിൽ വില. ടെക് ലൈൻ ജി ലൈൻ എന്നിങ്ങനെ രണ്ട് ശ്രേണികളിലാണ് വാഹനം വിപണിയിൽ എത്തിയിരിയ്ക്കുന്നത്.
 
 HTE, HTK, HTK+,HTX, HTX+,GTX+ എന്നിങ്ങനെയാണ് സോണറ്റിന്റെ വകഭേതങ്ങൾ. ഹ്യുണ്ടായ്‌യുടെ ചെറു എസ്‍യുവിയായ വെന്യുവിന്റെ പ്ലാറ്റ്ഫോമിൽ തന്നെയാണ് സോണറ്റും ഒരുക്കിയിരിക്കുന്നത് എങ്കിലും കാഴ്ചയിലത് തോന്നുകയില്ല. വാഹനത്തിന്റെ ഡിസൈൻ ശൈലിയിൽ അത്രത്തോളം മാറ്റങ്ങൾ ഉണ്ട്. കിയയുടെ അടയാളമായ ടൈഗർ നോസ് ഗ്രില്ലും മെഷ് പാറ്റേണും സോണറ്റിന് കരുത്തൻ ലുക്ക് നൽകുന്നു. ഹെഡ്‌ലാമ്പുകളും ഡിഎൽആറും ഒത്തിണക്കിയാണ് നൽകിയിരിക്കുന്നത്. ടെയിൽ ലാംപുകളുടെ ഡിസൈൻ സെൽടോസിനെ ഓർമിപ്പിക്കും. ഡ്യുവൽ ടോൺ അലോയ് വീലുകളും വാഹനത്തിന്റെ സ്പോട്ടീവ് ലുക്കിൽ പ്രധാന ഘടകമാണ്.
 
ഇന്റീരിയർ പ്രീമിയമാണ് എന്ന് പറയാം. സെൽടോസിൽ നൽകിയിരിക്കുന്ന അതേ 10.25 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് സോണറ്റിലുമുള്ളത്. 1.2 ലീറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലീറ്റർ ടർബോ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എന്നീ എഞ്ചിൻ വകഭേതങ്ങളിലാണ് സോണറ്റ് വിപണിയിൽ എത്തിയിരിയ്ക്കുന്നത്. 1.2 ലീറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിന് 83 ബിഎച്ച്പി വരെ കരുത്ത് ഉത്പദിപ്പിയ്ക്കാനും. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണ് ഈ എഞ്ചിനൊപ്പം ഉണ്ടാവുക..
 
1.0 ഒരു ലീറ്റർ ടർബോ പെട്രോൾ എൻജിൻ 120 ബിഎച്ച് പി കരുത്ത് സൃഷ്ടിയ്ക്കും. ക്ലച് രഹിത മാനുവൽ ട്രാൻസ്മിഷനായ ആറു സ്പീഡ് ഐഎംടി ഗീയർബോക്സിലും, ഏഴു സ്പീഡ്, ഡിസിടി ഓട്ടമാറ്റിക് ഗീയർബോക്സും ഈ എൻജിനൊപ്പം ലഭ്യമാകും. 1.5 ലീറ്റർ നാലു സിലിണ്ടർ, ടർബോ ചാർജ്ഡ് എൻജിന് ആറു സ്പീഡ് മാനുവൽ ഗീയർബോക്സ് ട്രാൻസ്മിഷനിൽ 100 ബി എച്ച്പി കരുത്തും 240 എൻഎം ടോർക്കും ഉത്പാദിപ്പിയ്ക്കാനാകും. ഇതേ എൻജിന് ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോസിൽ 115 ബിഎച്ച്പി വരെ കരുത്തും 250 എൻഎം ടോർക്കും സൃഷ്ടിക്കാനാവും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments