Webdunia - Bharat's app for daily news and videos

Install App

വരവറിയിക്കാൻ കിയ സോണറ്റ്, ഇനി ദിവസങ്ങൾ മാത്രം

Webdunia
ചൊവ്വ, 4 ഓഗസ്റ്റ് 2020 (12:17 IST)
ആദ്യ വാഹനംകൊണ്ട് തന്നെ ഇന്ത്യൻ വിപണി കയ്യടക്കിയ വാാഹന നിർമ്മാതാക്കളാണ് കിയ. സെൽറ്റോസ് രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന മിഡ്‌സൈഡ് എസ്‌വികളിൽ പ്രധാനിയായി മാറി. ആഡംബര എംപിവിയായ കാർണിവലിനെയാണ് കിയ പിന്നീട് വിപണിയിലെത്തിച്ചത് അതും വിപണി ഏറ്റെടുത്തു. ഇപ്പോഴിതാ കിയയുടെ കോംപാക്ട് എസ്‌യുവിയും ഉടൻ വിപണിയിലെത്തും. ആഗസ്റ്റ് ഏഴിന് വാഹനത്തെ വിപണിയിൽ അവതരിപ്പിയ്ക്കും. ഓൺലൈനിലൂടെയായിരിയ്ക്കും വാഹനത്തിന്റെ അവതരണം.
 
സോണറ്റ് എന്ന ചെറു എസ്‌യുവിയെ ഡൽഹി ഓട്ടോ എക്സ‌പോയിൽ കിയ പ്രദർശിപ്പിച്ചിരുന്നു, മാരുതി വിറ്റാര ബ്രെസ, ഫോഡ് ഇക്കോസ്പോർട്ട്, ഹ്യുണ്ടേയ് വെന്യു തുടങ്ങിയ വാഹങ്ങൾക്ക് കടുത്ത മത്സരം തന്നെയായിരിക്കും സോണറ്റ് ഒരുക്കുക. 7 ലക്ഷം മുതൽ 11.5 ലക്ഷം വരെയാണ് സോണറ്റിന് പ്രതിക്ഷിക്കപ്പെടുന്ന വില. ഹ്യുണ്ടേയ്‌യുടെ ചെറു എസ്‍യുവിയായ വെന്യുവിന്റെ പ്ലാറ്റ്ഫോമിൽ തന്നെയാണ് സോണറ്റും ഒരുക്കിയിരിക്കുന്നത് എങ്കിലും കാഴ്ചയിലത് തോന്നുകയില്ല. 
 
വാഹനത്തിന്റെ ഡിസൈൻ ശൈലിയിൽ അത്രത്തോളം മാറ്റങ്ങൾ ഉണ്ട്. കിയയുടെ അടയാളമായ ടൈഗർ നോസ് ഗ്രില്ലും മെഷ് പാറ്റേണും സോണറ്റിന് കരുത്തൻ ലുക്ക് നൽകുന്നു. ഹെഡ്‌ലാമ്പുകളും ഡിഎൽആറും ഒത്തിണക്കിയാണ് നൽകിയിരിക്കുന്നത്. ടെയിൽ ലാംപുകളുടെ ഡിസൈൻ സെൽടോസിനെ ഓർമിപ്പിക്കും കരുത്തൻ എന്ന് തോന്നിപ്പിക്കാൻ സൈഡിൽ ക്ലാഡിങ്ങുകൾ നൽകിയിരിക്കുന്നു. ഡ്യുവൽ ടോൺ അലോയ് വീലുകളും വാഹനത്തിന്റെ സ്പോട്ടീവ് ലുക്കിൽ പ്രധാന ഘടകമാണ്.
 
ഇന്റീരിയർ പ്രീമിയമാണ് എന്ന് പറയാം. സെൽടോസിൽ നൽകിയിരിക്കുന്ന അതേ 10.25 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് സോണറ്റിലുമുള്ളത്. സെൽടോസിൽ നൽകിയിരിക്കുന്ന മറ്റു നിരവധി ഇന്റീരിയർ ഫീച്ചറുകളും സോണറ്റിലും നൽകിയിട്ടുണ്ട്. 1.2 ലീറ്റർ പെട്രോൾ, 1.0 ലീറ്റർ ടർബോ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എന്നീ എഞ്ചിൻ വകഭേതങ്ങളിലായിരിക്കും സോണറ്റ് വിപണിയിൽ എത്തുക. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments