Webdunia - Bharat's app for daily news and videos

Install App

സെൽടോസിന് പിന്നാലെ പ്രീമിയം എംപിവി ഗ്രാൻഡ് കാർണിവൽ വിപണിയിലെത്തിക്കാൻ കിയ !

Webdunia
തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2019 (16:54 IST)
ഇന്ത്യയിൽ അരങ്ങേറ്റത്തിൽ തന്നെ മികച്ച പ്രതികരണമാണ് കിയ സെൽടോസിന് ലഭിച്ചത്. 30000ലധികം പ്രീ ബുക്കിങുകളാണ് വില പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ സെൽടോസ് സ്വന്തമാക്കിയത്. സെൽടോസിന് പിന്നാലെ പ്രീമിയം എംപിവിയെ ഇന്ത്യൻ വിപണിയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കിയ. ചില രാജ്യങ്ങളിൽ ഗ്രാൻഡ് കാർണിവൽ എന്നും ചിലയിടങ്ങളിൽ സെഡൊണ എന്നും പേരുള്ള എംപിവിയെയാണ് കിയ ഇന്ത്യയിൽ എത്തിക്കുന്നത്.
 
സെൽടോസിന് ശേഷം ഓരോ ആറുമാസത്തിലും പുതിയ വാഹനങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കും എന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. അടുത്ത വർഷം ആദ്യത്തോടെ തന്നെ വാഹനം ഇന്ത്യൻ വിപണിയിലെത്തും. 2020 ന്യൂഡൽഹി ഓട്ടോ എക്സ്‌പോയിലൂടെ ആയിരിക്കും വാഹനത്തെ ആദ്യം പ്രദർശിപ്പിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 
 
വാഹനത്തിന്റെ 7,8, 9, 11 സീറ്റർ വകഭേതങ്ങൾ അന്താരാഷ്ട്ര വിപണിയിൽ ഉണ്ടെങ്കിലും സെവൻ സീറ്റർ പതിപ്പായിരിക്കും ഇന്ത്യയിൽ എത്തുക. വഹനത്തിന് അഞ്ച് വാതിലുകൾ ഉണ്ട് എന്നതിനാൽ യാത്രികർക്ക് ഏറെ സൗകര്യപ്രദമായിരിക്കും. ഡ്യുവൽ സൺറൂഫ് ഉൾപ്പടെയുള്ള അത്യാധുനിക സജ്ജികരണങ്ങളുമായാണ് വാഹനം എത്തുക. 200 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 2.2 ലിറ്റർ ഡീസൽ എഞ്ചിനായിരിക്കും വാഹനത്തിന് കരുത്ത് പകരുക.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്: വയനാട് ദുരിതബാധിതരോട് മുടക്കം വന്ന തവണകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

ഒരു രാജ്യം ഒറ്റ തിരെഞ്ഞെടുപ്പ്: ജെപിസിയിൽ പ്രിയങ്ക ഗാന്ധി, അനുരാഗ് ഠാക്കൂർ, സുപ്രിയ സുളെ

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

അടുത്ത ലേഖനം
Show comments