Webdunia - Bharat's app for daily news and videos

Install App

ഫാസ്ടാഗ് എന്ത് ? എവിടെ നിന്ന് ലഭിക്കും ? അറിയേണ്ടതെല്ലാം !

Webdunia
ശനി, 30 നവം‌ബര്‍ 2019 (19:37 IST)
ഫാസ്ടാഗ് എന്നത് ഒരു ഇലക്ട്രോണിക് ടോൾ കളക്ടിംഗ് സംവിധാനമാണ്. ടോൾ പ്ലാസകളിൽ ടോൾ നൽകുന്നതിന് മിനിറ്റുകൾ കാത്തു കിടക്കേണ്ട അവസ്ഥയാണ് നിലവിൽ ഉള്ളത് എന്നാൽ ഫാസ്ടാഗ് ഉപയോഗിക്കുന്നതോടെ വെറും മൂന്ന് സെക്കൻഡിനുള്ളീൽ ടോൾ നൽകി കടന്നുപോകാനാകും. ഒരു പ്രി പെയ്ഡ് റീചാർച കാർഡ് പോലെയാണ് ഫാസ്ടാഗ്. ഇന്ത്യയിൽ എവിടെയും ഇത് ഉപയോഗിക്കാം. 
 
ചിപ് അടിസ്ഥാനപ്പെടുത്തിയാണ് ഫാസ്ടാഗ് പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ എല്ലാ ടോൾ പ്ലാസകളിലും ഫാസ്ടാഗുകൾ ലഭ്യമാണ്. തിരഞ്ഞെടുക്കപ്പെട്ട ബാങ്കുള്ളിലുടെയും സ്ഥാപനങ്ങളിലൂടെയും ഇത് വാങ്ങാനാകും. ഫാസ്ടാഗ് റീചാർജ് ചെയ്യുന്നതിന് ഇതിനോടകം തന്നെ ബാങ്കുകൾ മൊബൈൽ ബാങ്കിങ് ആപ്പുകളിലും, നെറ്റ് ബാങ്കിങ് വെബ്സൈറ്റുകളിലും സംവിധാനം ഒരുക്കിയിട്ടുണ്ട്.
 
വാഹനത്തിന്റെ വിൻഡ് സ്ക്രീനിലാണ് ഫാസ്ടാഗുകൾ ഒട്ടിക്കേണ്ടത്. ഡിസംബർ പതിനഞ്ചിന് ശേഷം ടോൾ പ്ലാസകളീൽ ഫാസ്ടാഗ് നിർബന്ധമാകും. ടോൾ പ്ലാസകളിലെ ഇടത്തെ അറ്റത്തെ ബൂത്തിലൂടെ മാത്രമേ ഫസ്ടാഗ് സംവിധാനമില്ലാത്ത വാഹനങ്ങൾക്ക് കടന്നുപോകാനാകൂ. ഇത് ലംഘിച്ച് മറ്റു ടോൾ ബൂത്തുകളിലൂടെ സഞ്ചരിച്ചാൽ ഇരട്ടി ടോൾ തുക പിഴയായി നൽകേണ്ടീ വരും. 
 
വാഹനത്തിന്റെ രജിസ്ട്രേഷൻ രേഖകൾ, വാഹന ഉടമയുടെ പാസ്‌പോർട്ട് സൈസ് ഫോട്ടൊ, ഐഡി പ്രൂഫ്, അഡ്രസ് പ്രൂഫ് എന്നിവ നൽകിയാൽ, ഫാസ്റ്റ് ടാഗുകൾ വാങ്ങാനാകും. വാഹനങ്ങൾക്കനുസരിച്ച് പല ഫാസ്റ്റ് ടാഗുകളാണ് നൽകുക. ഓരോ ക്യാറ്റഗറി ടാഗുകളും പ്രത്യേക നിറം നൽകി വേർ തിരിച്ചിട്ടുണ്ട്.
 
വൈലറ്റ് കളർ ടാഗുകളാണ് കാറുകൾക്ക്. ഓറഞ്ച് കളർ എൽസിവി ക്യറ്റഗറി വാഹനങ്ങൾക്കുള്ളതാണ്. പച്ച നിറത്തിലുള്ള ടാഗ് ബസ്സുകൾക്കും ട്രക്കുകൾക്കുമുള്ളതാണ്. 3 ആക്സിൽ ബസ്സുകൾ ട്രക്കുകൾ തുടങ്ങിയ വാഹനങ്ങൾക്ക് മഞ്ഞ നിറത്തിലാണ് ഫാസ്റ്റ് ടാഗ്. പിങ്ക് നിറത്തിലുള്ള ടാഗ് 4-6 ആക്സിൽ വാഹനങ്ങൾക്കുള്ളതാണ്, ആകാശ നില നിറത്തിലുള്ള ടാഗ് ഏഴ് ആക്സിലിന് മുകളിലുള്ള വാഹനങ്ങൾക്കും, ആഷ് കളർ ടാഗുകൾ എർത്ത് മൂവേർസ് വാഹനങ്ങൾക്കുള്ളതുമാണ്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments