Webdunia - Bharat's app for daily news and videos

Install App

ടെക് ലോകത്തെ ഞെട്ടിച്ച് തകര്‍പ്പന്‍ സ്മാര്‍ട്ട്ഫോണുമായി ലംബോര്‍ഗിനി; വിലയോ ?

ഒന്നര ലക്ഷം രൂപയുടെ സ്മാര്‍ട്ട്ഫോണുമായി ലംബോര്‍ഗിനി

Webdunia
ചൊവ്വ, 29 ഓഗസ്റ്റ് 2017 (09:53 IST)
തകര്‍പ്പന്‍ സ്മാര്‍ട്ട്ഫോണുമായി ആഢംബര കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി രംഗത്ത്. ആല്‍ഫ വണ്‍ എന്ന പേരിലുള്ള സ്മാര്‍ട്ട്ഫോണുമായാണ്  കമ്പനി എത്തിയിരിക്കുന്നത്. 1.5 ലക്ഷം രൂപ വിലയുള്ള ആ ഫോണിനെ കണ്ട് ഏറെ കൗതുകത്തിലായിരിക്കുകയാണ് ടെക് ലോകം. ലംബോര്‍ഗിനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ആല്‍ഫാഫോണിനെ സ്വന്തമാക്കാവുന്നതാണ്.
 
രാജ്യാന്തര ഡെലിവറിയും ലംബോര്‍ഗിനി ഈ സ്മാര്‍ട്ട്ഫോണിനായി ഒരുക്കിയിട്ടുണ്ട്. ഷിപ്പിംങ് ചാര്‍ജ് സൗജന്യമായി  അനുവദിക്കുന്നുണ്ടെങ്കിലും കസ്റ്റം ഡ്യൂട്ടി ഉപഭോക്താക്കള്‍ തന്നെ വഹിക്കേണ്ടി വരുമെന്ന് കമ്പനി അറിയിച്ചു.സൂപ്പര്‍ കാറുകള്‍ നിര്‍മ്മിക്കുന്ന ലിക്വിഡ് മെറ്റലില്‍ തന്നെയാണ് ഈ ഫോണിനെയും ഒരുക്കിയിരിക്കുന്നത്. ഡ്യവല്‍ സിം സൗകര്യവും ആല്‍ഫ വണ്ണില്‍ ലംബോര്‍ഗിനി ഒരുക്കിയിട്ടുണ്ട്.
 
5.5 ഇഞ്ച് WQHD ഡിസ്പ്ലേയിലാണ് ഈ പ്രീമിയം ഫോണ്‍ എത്തുന്നത്. അഡ്രിനോ 530 GPU, ക്വാല്‍കോം സ്നാപ് ഡ്രാഗണ്‍ 820 പ്രൊസസര്‍, 4ജിബി റാം, 64 ജിബി ഇന്‍റേണല്‍ സ്റ്റോറേജ്, 20 എംപി റിയര്‍ ക്യാമറ, എട്ട് എംപി സെല്‍ഫി ക്യാമറ, 3250 എം‌എ‌എച്ച് ബാറ്ററി എന്നിങ്ങനെയുള്ള ഫീച്ചറുകളും ഈ ഫോണില്‍ ലഭ്യമാകും. ആന്‍ഡ്രോയ്ഡ് 7.0 നൂഗട്ടിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക.

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Chithira Day, Pookalam Style: നാളെ ചിത്തിര, പൂക്കളം ഇടേണ്ടത് എങ്ങനെ

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

സുപ്രീം കോടതി അന്വേഷണങ്ങളോട് പൂർണമായും സഹകരിക്കും, വിശദീകരണവുമായി വൻതാര

സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു: ഗാസയിലെ ആശുപത്രി ആക്രമണത്തില്‍ ഖേദം പ്രകടിപ്പിച്ച് നെതന്യാഹു

അടുത്ത ലേഖനം
Show comments