Webdunia - Bharat's app for daily news and videos

Install App

ആർഎക്സ് 450 എച്ച്, ഇഎസ് 300 എച്ച്, എൽഎക്സ് 450 ഡി; മൂന്ന് തകര്‍പ്പന്‍ മോഡലുകളുമായി ലെക്സസ്​ഇന്ത്യയില്‍

ലെക്സസ്​ഇന്ത്യൻ വിപണിയിൽ

Webdunia
വെള്ളി, 24 മാര്‍ച്ച് 2017 (16:29 IST)
ടോയൊട്ടയുടെ ലക്ഷ്വറി കാർ ബ്രാൻഡായ ലക്സസ് അവരുടെ പുതിയ മൂന്ന് മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ആർ എക്സ് 450 എച്ച്, ഇ എസ് 300 എച്ച്, എൽ എക്സ് 450 ഡി എന്നി മോഡലുകളാണ് ഇപ്പോള്‍ രാജ്യാന്തര വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 55 ലക്ഷം മുതല്‍ 2 കോടി രൂപവരെയാണ് ഈ വാഹനങ്ങളുടെ ഡല്‍ഹി ഷോറൂമിലെ വില.
 
എസ്.യുവി ശ്രേണിയിലാണ് ആർ എക്സ് 450 എച്ച് എന്ന മോഡല്‍ അവതരിപ്പിച്ചിട്ടുള്ളത്. 3.5 ലിറ്റർ വി എക്സ് പെട്രോൾ എൻജിനും ഹൈബ്രിഡ് മോട്ടോറുമാണ് ഈ എസ് യു വിയ്ക്ക് കരുത്തേകുന്നത്. 308 ബി.എച്ച്.പിയാണ് ഈ എന്‍‌ജിന്‍ സൃഷ്ടിക്കുക. 1.07 കോടിയാണ് ഈ വാഹനത്തിന്റെ വില. അതേസമയം ഇതിന്റെ സ്പോർട്ട് വകഭേദത്തിന് 1.09 കോടി രുപയാണ് വില.
 
ടോയൊട്ടയുടെതന്നെ സെഡാനായ കാംറിയുമായി സാമ്യമുള്ള മോഡലാണ് ഇ എസ് 300 എച്ച്. 2.5 ലിറ്റർ വി വി ടി പെട്രോൾ എൻജിനും ഹൈബ്രിഡ് മോട്ടോറുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 154 ബി എച്ച് പി കരുത്തും  212 എൻഎം ടോർക്കുമാണ് ഈ എന്‍‌ജിന്‍ ഉല്പാദിപ്പിക്കുക. സി വി ടി ഗിയർ ബോക്സ് നല്‍കിയിട്ടുള്ള ഈ കാറിന് 55.27 ലക്ഷമാണ് കാറിന്റെ ഡൽഹി ഷോറും വില.
 
രണ്ട് എൻജിൻ വകഭേദങ്ങളിൽ അവതരിപ്പിച്ച മറ്റൊരു എസ് യു വിയാണ് എൽ എക്സ് 450 ഡി ലക്സ്. 5.7 ലിറ്റർ വി 8 പെട്രോൾ എൻ‌ജിന്‍, 4.5 ലിറ്റർ വി 8 ഡീസൽ എൻജിന്‍ എന്നീ വകഭേദങ്ങളിലാണ് ഈ എസ് യു വി എത്തുന്നത്. . പെട്രോൾ എൻജിൻ 383 ബി.എച്ച്.പി പവറും 583 എൻ.എം ടോർക്കും നൽകുമ്പോള്‍ 69 ബി.എച്ച്.പി പവറും 650 എൻ.എം ടോർക്കുമാണ് ഡീസൽ എൻജിന്‍ ഉല്പാദിപ്പിക്കുക. ഏകദേശം 2 കോടി രൂപയാണ് കാറിന്റെ വില  
 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി കെ മുരളീധരന്‍

താന്‍ കോണ്‍ഗ്രസിലേക്ക് വന്നതിന്റെ ഉത്തരവാദിത്വം സുരേന്ദ്രനും സംഘത്തിനുമെന്ന് സന്ദീപ് വാര്യര്‍

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടേയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ; ആറുജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

നിങ്ങളുടെ ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? അറിയാം കാരണങ്ങള്‍

അടുത്ത ലേഖനം
Show comments