Webdunia - Bharat's app for daily news and videos

Install App

ക്വിഡിനെ വെല്ലുവിളിച്ച് മാരുതിയുടെ കൊച്ചുസുന്ദരൻ എസ് പ്രെസ്സോ എത്തി, വില 3.69 ലക്ഷം മുതൽ !

Webdunia
തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2019 (14:47 IST)
ക്വിഡ് ഉൾപ്പടെയുള്ള ചെറുകാറുകൾക്ക് കടുത്ത വെല്ലുവിളി തീർക്കാൻ മാരുതി സുസൂക്കിയുടെ കുഞ്ഞൻ എസ് പ്രെസ്സോ എത്തി. 3.69 ലക്ഷം മുതൽ 4.91 ലക്ഷം വരെയാണ് വാഹനത്തിന് ഇന്ത്യൻ വിപണിയിലെ വില. പൂർണമായും ഇന്ത്യയിൽ തന്നെ നിർമിക്കുന്ന കാർ സൗത്ത് അമേരിക്കൻ, ആഫ്രിക്കൻ രാജ്യങ്ങളിലും മരുതി സുസൂക്കി വിൽപ്പനക്കെത്തിക്കും. മാരുതി സുസൂക്കിയുടെ അരീന ഡീലർഷിപ്പ് വഴിയാണ് വാഹനം വിൽപ്പനക്കെത്തുന്നത്.
 
വാഹനത്തിന്റെ സ്റ്റാൻഡേർഡ് വേരിയന്റിനാണ് 3.69 ലക്ഷം രൂപ. എൽഎക്സ്ഐ വകഭേതത്തിന് 4.05 ലക്ഷം രൂപയാണ് വില. വിഎക്സ്ഐ പതിപ്പിന് 4.24 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. വിഎക്സ്ഐപ്ലസ് പതിപ്പിന് 4.48 ലക്ഷം രൂപ വില നൽകണം വിഎക്സ്ഐ എജിഎസ് പതിപ്പിന് 4.67 ലക്ഷം രൂപയും, വിഎക്സ്ഐ പ്ലസ് എജി‌എസ് പതിപ്പിന് 4.91 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില.   
 
കരുത്ത് തോന്നു ഡിസൈൻ ശൈലിയിലാണ് വാഹനത്തെ ഒരുക്കിയിരിക്കുന്നത്. ബോഡി ലൈനുകളും മുൻ ബംബറും പിന്നിലെ ബംബറുമെല്ലാം ഈ ഡിസൈൻ ശൈലിയിലെ പ്രധാന ഘടകങ്ങളാണ്. ഇന്റീരിയറിൽ ഡ്യുവൽ കളർ ടോണാണ് ഉപയോഗിച്ചിരിക്കുന്നത്. സിപിളും ഭംഗിയുള്ളതുമാണ് ഡാഷ് ബോർഡ് ഡിസൈൻ. ഡാഷ്ബോർഡിന്റെ മധ്യത്തിലാണ് ഇൻഫോടെയിൻമെന്റ് സിസ്റ്റവും മീറ്റർ കൺസോളും സ്ഥാനം പിടിച്ചിരിക്കുന്നത്. 
 
ചെറിയ വിലയിൽ മികച്ച സുരക്ഷ സംവിധാനങ്ങളുമായാണ് എസ് പ്രെസ്സോ എത്തുന്നത്. എബിഎസ് ഇബിഡി, ഡ്യുവൽ എയർബാഗ് തുടങ്ങി നിരവധി സുരക്ഷ സംവിധാനങ്ങൾ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. മരുതി സുസൂക്കിയുടെ ഹാർടെക്ട് അഞ്ചാം തലമുറ പ്ലാറ്റ്‌ഫോമിലാണ് വാഹനം ഒരുക്കിയിരിക്കുന്നത്.     
 
ബിഎസ് 6 നിലവാരത്തിലുള്ള 1.0 ലിറ്റർ പെട്രോൽ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ലിറ്ററിന് 21.01 കിലോമീറ്റർ ഇന്ധനക്ഷമതയാണ് മരുതി സുസൂക്കി വാഗ്ദാനം ചെയ്യുന്നത്. 5 സ്പീഡ് മാനുവൽ, എജിഎസ് ഗിയർബോക്ക്സുകളിൽ വാഹനം ലഭ്യമായിരിക്കും. റെനോയുടെ ക്വിഡിനായിരിക്കും എസ് പ്രെസ്സോ കൂടുതൽ മത്സരം തീർക്കുക.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments