Webdunia - Bharat's app for daily news and videos

Install App

വാഹന വിപണിയില്‍ പുത്തന്‍ നാഴികക്കല്ല് പിന്നിട്ട് മാരുതി ബലെനോ !

പുതിയ നാഴികക്കല്ല് പിന്നിട്ട് മാരുതി സുസുക്കി ബലെനോ

Webdunia
ചൊവ്വ, 20 ജൂണ്‍ 2017 (10:13 IST)
വാഹന വിപണിയില്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മാരുതി കുതിച്ചു പായുന്നു. വിപണിയിലെത്തി 20 മാസത്തിനകം തന്നെ മാരുതിയില്‍ നിന്നുള്ള പ്രീമിയം ഹാച്ച്ബാക്കായ ബലെനോ, രണ്ട് ലക്ഷം യൂണിറ്റ് വില്‍പന എന്ന നാഴികക്കല്ലു പിന്നിട്ടതായാണ് ഓട്ടോകാര്‍ പ്രൊഫഷനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം തന്നെ, പുതിയ നേട്ടത്തില്‍ മാരുതി സുസൂക്കിയില്‍ നിന്നും ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.
 
2015 ഒക്ടോബര്‍ 26 നാണ് പ്രീമിയം ഹാച്ച്ബാക്ക് ബലെനോ അവതരിപ്പിച്ചത്. തുടര്‍ന്ന് ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം യൂണിറ്റുകളുടെ വില്‍പനയാണ് മാരുതി നടത്തിയത്. 2017 മെയ് മാസം വരെയുള്ള മാരുതിയുടെ കണക്കനുസരിച്ച് ‍, 1,97,660 യൂണിറ്റ് ബലെനോകളാണ് വില്‍ക്കപ്പെട്ടത്. പ്രതിമാസം ശരാശരി 16000 യൂണിറ്റ് ബലെനോകളാണ് മാരുതി വില്‍ക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 
 
ടോപ് ടെന്‍ ബെസ്റ്റ് സെല്ലിംഗ് കാറുകളുടെ പട്ടികയിലെ സ്ഥിര സാന്നിധ്യമാണ് മാരുതി ബലെനോ. മാരുതിയുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ക്രോസ്സോവറായ എസ്-ക്രോസിന് കഴിഞ്ഞില്ലെങ്കിലും പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സയില്‍ നിന്നും മികച്ച പ്രതികരണമാണ് ബലെനോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നീ വേര്‍ഷനുകളിലാണ് മാരുതി ബലെനോ എത്തുന്നത്. അതേസമയം, 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് എഞ്ചിനാണ് ബലെനോ RS ന് കരുത്തേകുന്നത്.   

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments