Webdunia - Bharat's app for daily news and videos

Install App

സ്വിഫ്റ്റ് ഇനി ഓര്‍മ്മ ?; മനം മയക്കുന്ന ലുക്കിൽ ന്യൂ ജനറേഷന്‍ ഡിസയറുമായി മാരുതി !

2017 മാരുതി ഡിസൈര്‍ വന്നെത്തി

Webdunia
ചൊവ്വ, 25 ഏപ്രില്‍ 2017 (14:26 IST)
2017 ൽ വിപണി ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന ന്യൂ ജനറേഷന്‍ സ്വിഫ്റ്റ് ഡിസയറിനെ മാരുതി അവതരിപ്പിച്ചു. മെയ് 16 നാണ് ഈ പുതിയ ഡിസയർ വിപണിയിലെത്തുകയെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പുതിയ മാരുതി ഡിസയറിന്റെ പെട്രോള്‍ വേരിയന്റ് 5.40 ലക്ഷം രൂപ മുതലും ഡീസല്‍ വേരിയന്റ്  6.20 ലക്ഷം രൂപ മുതലുമായിരിക്കും ആരംഭിക്കുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 
 
മാരുതിയുടെ ഏറ്റവും പുതിയ ലൈറ്റ് വെയ്റ്റ് പ്ലാറ്റ്ഫോമിലാണ് പുതിയ ഡിസയറിന്റെ നിർമാണം. ഡേ ടൈം റണ്ണിങ് ലാമ്പുകൾ, ക്രോംഫിനിഷോടു കൂടിയ ഹെക്സഗണൽ ഗ്രിൽ, എല്‍ഇഡി ഹെഡ്‌‌ലൈറ്റ്, പുതിയ എൽഇഡി ടെയിൽ ലാമ്പ്, സ്പോർ‌ട്ടിയായ അലോയ് വീലുകൾ എന്നിവയാണ് ഈ സെഡാന്റെ എക്സ്റ്റീരിയര്‍ സവിശേഷതകള്‍. ഈ ശ്രേണിയിലെ മറ്റുകാറുകളോട് മത്സരിക്കുന്നതിനായി ഇന്റീരിയറും കൂടുതൽ പ്രീമിയമാക്കിയിട്ടുണ്ട്.
 
ഡ്യുവൽ ടോണ്‍ ഡാഷ്ബോർഡാണ് പ്രധാനപ്രത്യേകത. ബെയ്ജ് അപ്ഹോൾസ്റ്ററിയും തടിയിൽ തീർത്ത ഉൾ‌ഭാഗങ്ങളും കാറിനകത്ത് നല്‍കിയിട്ടുണ്ട്. ഡൈവ്രർക്ക് എളുപ്പത്തിൽ കയറാനുമിറങ്ങാനും സഹായിക്കുന്ന ഫ്ലാറ്റ് ബോട്ടം, പുതിയ ട്വിൻപോഡ് ഇൻസ്ട്രുമെന്റ് കൺസോൺ, ആൻഡ്രോയിഡ് കാർപ്ലേയോടു കൂടിയ ടച്ച്‍സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നീ നൂതന സംവിധാനങ്ങളും ഈ വാഹനത്തിലുണ്ട്. 
 
1.2 ലിറ്റർ കെ–സീരീസ് പെട്രോൾ, 1.3 ലിറ്റർ ഡിഡിഐസ് ഡീസൽ എൻജിനുകളാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. രണ്ട് വേരിയന്റുകളിലും അഞ്ച് സ്പീഡ് ഗിയര്‍ബോക്സാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷയ്ക്കായി മുമ്പിൽ രണ്ട് എയർബാഗുകൾ, എബിഎസ് എന്നിവയും നല്‍കിയിട്ടുണ്ട്. ടാറ്റ ടിഗോർ, ഫോർഡ് ഫിഗോ, ഹ്യുണ്ടായ് എക്സെന്റ്, വോക്സ്‍വാഗൺ അമിയോ, ഹോണ്ട അമേയ്സ് എന്നിവയായിരിക്കും ഡിസയേ മത്സരിക്കേണ്ടി വരുക. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ല, ആക്രമണത്തിന് മറുപടി നല്‍കാനുള്ള അവകാശമാണ് വിനിയോഗിച്ചത്: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

പ്ലസ് വണ്‍ പ്രവേശനത്തിന് മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കും; ഏഴുജില്ലകളില്‍ 30ശതമാനം വര്‍ധിപ്പിക്കും

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സീറ്റ് സംവരണം: വിവേചനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

നിഷ്‌കളങ്കരായ മനുഷ്യരെ കൊലപ്പെടുത്തിയവരെ മാത്രമാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത്; 'ഓപ്പറേഷന്‍ സിന്ദൂറി'ല്‍ രാജ്‌നാഥ് സിങ്

'ലജ്ജിക്കുന്നു, ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ': ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണയ്ക്കില്ലെന്ന് നടി ആമിന നിജാം

അടുത്ത ലേഖനം
Show comments