Webdunia - Bharat's app for daily news and videos

Install App

എർട്ടിഗയുടെ പ്രാരംഭ മോഡലുകൾ ഇനിയില്ല, LXi, LDi വേരിയന്റുകളുടെ ബുക്കിംഗ് കമ്പനി അവസാനിപ്പിച്ചു

Webdunia
വെള്ളി, 15 മാര്‍ച്ച് 2019 (16:13 IST)
ഇന്ത്യൻ വാഹന വിപണിയിൽ വലിയ സ്വീകാര്യതയാണ് മാരുതി സുസൂക്കി എർട്ടിഗയുടെ രണ്ടാം തലമുറ പതിപ്പിന് ലഭിക്കുന്നത്. ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടൂന്ന എം പി വി എർട്ടിഗയാണ്. എന്നാൽ എർട്ടിഗയുടെ പ്രാരംഭ മോഡലുകൾക്ക് ആവശ്യക്കാർ കുറവാണ് എന്ന് വ്യക്തമായതോടെ LXi, LDi  എന്നീ പ്രാരംഭ മോഡലുകളുടെ നിർമാണം അവസാനിപ്പിക്കാൻ കമ്പനി തീരുമാനിച്ചു. 
 
പ്രാരംഭ മോഡൽ ഒഴിവാക്കുന്നതോടെ വാഹനത്തിടെ പ്രാരംഭ വിലയിലും മാറ്റം വരും 8.16 ലക്ഷം രൂപയാകും പെട്രോൾ ബേസ് മോഡലിന്റെ വില, ഡീസൽ മോഡലിൽ ഇത് 8.84 ലക്ഷമായും ഉയരും.  LXi, LDi മോഡലുകൾക്കായുള്ള ബുക്കിംഗ് മാർച്ച് ഒന്ന് മുതൽ കമ്പനി അവസാനിപ്പിച്ചിട്ടുണ്ട്. എന്നാൽ നേരത്തെ ഈ വേരിയന്റുകൾക്കായി ബുക്ക് ചെയ്തവർക്ക് കമ്പനി വാഹനം നിർമ്മിച്ച് നൽകും. 
 
പ്രാരംഭ മോഡലുകളുടെ നിർമാണം അവസനിപ്പിക്കുന്ന കാര്യം ഉടൻ തന്നെ മാരുതി സുസൂക്കി ഔദ്യോഗികമായി അറിയുക്കും എന്നാണ് റിപ്പോർട്ടുകൾ. എര്‍ട്ടിഗയുടെ ഇടത്തരം വേരിയന്റായ Vയ്ക്കും ഉയര്‍ന്ന Z, Zപ്ലസ് വേരിയന്റുകൾക്കുമാണ് ആവശ്യക്കാരധികവും. V വേരിയന്റാണ് എർട്ടിഗ ഏറ്റവുമധികം വിറ്റഴിച്ചിരിക്കുന്നത്. ജനുവരിയില്‍ 6,352 യൂണിറ്റുകളുടെ വില്‍പ്പന മാരുതി എര്‍ട്ടിഗ സ്വന്തമാക്കിയിരുന്നു. ഫെബ്രുവരിയില്‍ വില്‍പ്പന 7,975 യൂണിറ്റായി ഉയര്‍ന്നു. 
 
104 ബി എ ച്ച് പി കരുത്തും 138 എൻ എം ടോർക്കും പരമാവധി സൃഷ്ടിക്കുന്ന 1.5 ലിറ്റർ K15 പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ കുതിൻപ്പിന് പിന്നിൽ.സിയസിന്റെ ഫെയ്സ്‌ലിഫ്റ്റ് മോഡലിൽ ഉപയോഗിച്ച അതേ എഞ്ചിനാണ് ഇത്. ഫോർ സ്പീഡ് ടോർക്ക് കൺ‌വേർട്ടബിൾ ഓട്ടോമാറ്റിക്, ഫൈവ് സ്പീഡ് മാനുവൽ ഗിയർബോക്സുകൾ പെട്രോൾ മോഡലുകളിൽ ലഭ്യമാണ്.
 
അതേ സമയം ഡിസൽ എഞ്ചിനിൽ കമ്പനി മാറ്റം വരുത്തിയിട്ടില്ല. 89 ബി എച്ച് പി കരുത്തും 200 എൻ എം ടോർക്കും പരമാവധി സൃഷ്ടിക്കുന്ന 1.3 ലിറ്റര്‍ DDIS 200 എഞ്ചിന് തന്നെയാണ് പുതിയ ഡീസൽ മോഡലുകളിലും നൽകിയിരിക്കുന്നത്. 25 കിലോമീറ്ററാണ് ഡീസൽ മോഡലുകൾക്ക് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. ഫൈവ് സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഡീസൽ മോഡലുകൾക്ക് നൽകിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

India- Pakistan Ceasefire Breach: പാകിസ്താൻ സൈന്യം വെടിനിർത്തൽ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് കടന്നതായി റിപ്പോർട്ട് : സ്ഥിരീകരിച്ച് സൈന്യം

തൃശ്ശൂരില്‍ മാട്രിമോണിയല്‍ സ്ഥാപനത്തില്‍ തീപിടുത്തം; കമ്പ്യൂട്ടറുകളും രേഖകളും കത്തിനശിച്ചു

ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം ഇന്ന്; ആഗോളവിപണിയെ പിടിച്ചുകുലുക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍

ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്; ചര്‍ച്ച നടത്തുന്നത് മൂന്നാം തവണ

വാളയാര്‍ കേസ്: പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

അടുത്ത ലേഖനം
Show comments