Webdunia - Bharat's app for daily news and videos

Install App

മാരുതിക്ക് അടിതെറ്റിയോ ? പുതിയ ഡിസൈര്‍ തിരിച്ചുവിളിക്കുന്നു - ഇതാണ് കാരണം !

മാരുതി ഡിസൈര്‍ തിരിച്ചുവിളിക്കുന്നു — കാരണം ഇതാണ്

Webdunia
ശനി, 9 ഡിസം‌ബര്‍ 2017 (10:21 IST)
നിരത്തിലെ നിറസാന്നിധ്യമായി മാറിയ പുതിയ ഡിസൈറുകളെ മാരുതി തിരിച്ചുവിളിക്കുന്നു. കഴിഞ്ഞ ഫെബ്രുവരി 23 നും ജൂലായ് 10 നുമിടയില്‍ നിര്‍മ്മിച്ച 21,494 മാരുതി ഡിസൈറുകളെയാണ് കമ്പനി തിരിച്ചുവിളിക്കുന്നത്. റിയര്‍ വീല്‍ ഹബ്ബിലുണ്ടായ നിര്‍മ്മാണ പിഴവിന്റെ പേരിലാണ് വയെ തിരികെ വിളിക്കുന്നതെന്നാണ് മാരുതി സുസൂക്കിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നത്. 
 
നിര്‍മ്മാണത്തില്‍ പിഴവു പറ്റിയ ഡിസൈറുകളെ തിരിച്ചുവിളിച്ചു റിയര്‍ വീല്‍ ഹബ്ബ് മാറ്റി നല്‍കാനാണ് കമ്പനിയുടെ തീരുമാനം. ഡിസൈര്‍ ഉപഭോക്താക്കള്‍ക്ക് സമീപമുള്ള മാരുതി സര്‍വീസ് സെന്ററില്‍ നിന്നും കാര്‍ പരിശോധിപ്പിക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, പ്രശ്‌നം കണ്ടെത്തിയാല്‍ സര്‍വീസ് സെന്ററില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് സൗജന്യമായി റിയര്‍ വീല്‍ ഹബ്ബ് മാറ്റി നല്‍കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 
 
വെബ്സൈറ്റ് മുഖേനയും കാറിന്റെ വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (MA3 യ്ക്ക് ശേഷമുള്ള 14 അക്ക നമ്പര്‍) ഉപയോഗിച്ചും ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വാഹനത്തിന് നിര്‍മ്മാണ പിഴവ് സംഭവിച്ചിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കാന്‍ സാധിക്കും. ഇതാദ്യമായല്ല വിപണിയില്‍ നിന്നിം ഡിസൈര്‍ തിരിച്ചുവിളിക്കുന്നത്. നേരത്തെ സ്റ്റീയറിംഗ് അസംബ്ലിയിലുണ്ടായ നിര്‍മ്മാണ പിഴവിന്റെ പേരിലും ഡിസൈറുകളെ കമ്പനി തിരിച്ചുവിളിച്ചിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Vande Bharat: വന്ദേ ഭാരത് നാളെയും മറ്റന്നാളും വൈകും

വരുന്നു 'ആഗോള അയ്യപ്പസംഗമം'

മുംബൈയില്‍ ചിക്കന്‍ഗുനിയ കേസുകള്‍ കുതിച്ചുയരുന്നു; 500ശതമാനത്തിന്റെ വര്‍ധനവ്!

യു.കെയിൽ നഴ്സിങ് ജോലി വാഗ്ദാനം ചെയ്തു 6.5 ലക്ഷം തട്ടിയ 29 കാരി പിടിയിൽ

ഇന്ത്യയ്ക്ക് വേണമെങ്കിൽ ഇനിയും ഡിസ്കൗണ്ട് തരാം, യുഎസ് തീരുവ ഭീഷണിക്കിടെ വാഗ്ദാനവുമായി റഷ്യ

അടുത്ത ലേഖനം
Show comments