Webdunia - Bharat's app for daily news and videos

Install App

വമ്പന്മാര്‍ക്ക് അടിതെറ്റി; വാഹന വിപണിയില്‍ തരംഗങ്ങള്‍ സൃഷ്ടിച്ച് ‘വിറ്റാര ബ്രെസ’ !

ഒന്നാമനായി വിറ്റാര ബ്രെസ

Webdunia
തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2016 (11:09 IST)
വാഹന വിപണിയിൽ പുത്തന്‍ തരംഗങ്ങള്‍ സൃഷ്ടിച്ച് മുന്നേറുന്ന കോംപാക്റ്റ് എസ് യു വിയായി മാരുതി വിറ്റാര ബ്രെസ. പുറത്തിറങ്ങിയ മാര്‍ച്ച് മാസം മുതല്‍ ആഗസ്റ്റ് വരെ ഏറ്റവും അധികം വിൽപ്പന നേടിയ യുട്ടിലിറ്റി വെഹിക്കിള്‍ എന്ന ഖ്യാതിയും ബ്രെസ സ്വന്തമാക്കി. ഈ അഞ്ചു മാസത്തിനിടെ 41,484 യൂണിറ്റുകള്‍ വില്പന നടത്തിയാണ് ബ്രെസ ഒന്നാമതെത്തിയത്.
 
ടൊയോട്ട ഇന്നോവയേയും ഹ്യുണ്ടേയ്‌ ക്രേറ്റയേയും പിൻതള്ളിയാണ് യു വി സെഗ്മെന്റിൽ ബ്രെസ ഒന്നാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ അഞ്ചു മാസത്തിനിടെ 39,088 യൂണിറ്റ് ക്രേറ്റകള്‍ വിറ്റഴിച്ചാണ് ഹ്യുണ്ടേയ് രണ്ടാം സ്ഥാനത്തെത്തിയത്. 5693 യൂണിറ്റുകളുടെ വില്പനയുമായി ടൊയോട്ട ഇന്നോവ മൂന്നാം സ്ഥാനത്തും 22673 യൂണിറ്റുകള്‍ വില്പന നടത്തി മഹീന്ദ്ര ബലേറോ നാലാം സ്ഥാനത്തും എത്തിയപ്പോള്‍ 21558 യൂണിറ്റ് വിൽപ്പനയുമായി ഫോഡ് ഇക്കോസ്പോർട്ട് അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
 
ഡീസൽ എൻജിനുമായി മാത്രമാണു നിലവിൽ വിറ്റാര ബ്രെസ വിപണിയിലുള്ളത്.1.3 ലീറ്റർ നാലു സിലിണ്ടർ ഡി ഡി ഐ എസ് 200 എൻജിൻ 4000 ആർ പി എമ്മിൽ പരമാവധി 89 ബി എച്ച് പി കരുത്തും 1750 ആർ പി എമ്മിൽ 200 എൻ എം വരെ ടോർക്കും സൃഷ്ടിക്കാന്‍ സാധിക്കും. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. ലീറ്ററിന് 24.3 കിലോമീറ്റര്‍ എന്ന ഉയര്‍ന്ന ഇന്ധനക്ഷമതയാണ് മാരുതി സുസുക്കി ‘വിറ്റാര ബ്രെസ’യ്ക്കു വാഗ്ദാനം ചെയ്യുന്നത്

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments