Webdunia - Bharat's app for daily news and videos

Install App

വരുന്നു... മെഴ്സിഡസ് ബെൻസ് എസ് - ക്ലാസ് കൂപ്പെ 'നൈറ്റ് എഡിഷൻ'!

ബെൻസ് എസ്-ക്ലാസ് കൂപ്പെ 'നൈറ്റ് എഡിഷൻ' പ്രദർശിപ്പിച്ചു

Webdunia
ഞായര്‍, 18 ഡിസം‌ബര്‍ 2016 (14:25 IST)
ജർമ്മൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സിഡസ് ബെൻസ് തങ്ങളുടെ എസ്-ക്ലാസ് കൂപ്പ 'നൈറ്റ് എഡിഷൻ' പ്രദര്‍ശിപ്പിച്ചു. അടുത്ത മാസം നടക്കുന്ന ഡെട്രോയിറ്റ് ഓട്ടോഷോയിലായിരിക്കും നൈറ്റ് എഡിഷൻ കൂപ്പയുടെ ആദ്യ അവതരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ കൂപ്പയുടെ ബുക്കിംഗ് 2017 ജനവരി 9 മുതലാണ് ആരംഭിക്കുക. ആഗസ്ത് മുതലായിരിക്കും ഡെലിവറിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു 
 
ഈ നൈറ്റ് എഡിഷന്റെ മുഖ്യാകർഷണങ്ങളിൽ ഒന്നാണ് 14 സ്പോക്ക് 20 ഇഞ്ച് വീലുകള്‍. കൂടാതെ വാഹനത്തിന്റെ മുന്നിലും പിന്നിലുമായി എഎംജി ബാഡ്ജിംഗും നൽകിയിട്ടുണ്ട്. മിററിലും ഗ്രില്ലിലും സൈഡ് പാനലിലും ബ്ലാക്ക് തീം തന്നെയാണ് കമ്പനി നൽകിയിരിക്കുന്നത്. പ്രധാനമായും മാറ്റ് ഫിനിഷിംഗ് തന്നെയാണ് ഈ കൂപ്പയെ വളരെ ആകര്‍ഷകമാക്കി മാറ്റുന്ന പ്രധാന ഘടകമെന്ന് പറയാതെവയ്യ.  
 
റെഡ്-ബ്ലാക്ക്, ഗ്രെ-ബ്ലാക്ക്, ബ്ലാക്ക്-ബ്ലാക്ക് എന്നീ വ്യത്യസ്ത നിറങ്ങളില്‍ ലഭ്യമാക്കിയിട്ടുള്ള അപ്ഹോൾസ്ട്രെ, ലെതർ സ്റ്റിയറിംഗ് വീൽ, ബ്ലാക്ക് നിറത്തിലുള്ള വുഡൻ ട്രിം എന്നിങ്ങനെയുള്ള അകത്തളത്തിലെ സവിശേഷതകളും എടുത്തുപറയേണ്ടതാണ്. 455ബിഎച്ച്പിയുള്ള 4.7ലിറ്റർ വി-8എൻജിൻ, 367 ബിഎച്ച്പിയുള്ള 3.0ലിറ്റർ വി6 എൻജിൻ എന്നിവയാണ് നൈറ്റ് എഡിഷൻ എസ്-ക്ലാസ് മോഡലുകൾക്ക് കരുത്തേകുന്നത്.       

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments