Webdunia - Bharat's app for daily news and videos

Install App

കണക്ടിവിറ്റിയിൽ ഒന്നാമൻ തന്നെ എം ജി ഹെക്ടർ, വില ഉടൻ പ്രഖ്യാപിക്കും !

Webdunia
തിങ്കള്‍, 24 ജൂണ്‍ 2019 (15:50 IST)
മോറീസ് ഗ്യാരേജെസ് എന്ന ബ്രിട്ടിഷ് കാർ നിർമ്മാതാക്കൾ ഇന്ത്യൻ വിപണി കീഴടക്കാനുള്ള അവസാന വട്ട ഒരുക്കത്തിലാണ്. എം ജി ഹെക്ടർ എന്ന കരുത്തൻ എസ് യു വിയെയാണ് മോറീസ് ഗ്യാരേജസ് ആദ്യം ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നത്. മെയ് 15നാണ് വാഹനത്തെ ഇന്ത്യ വിപണിയിൽ അൺവീൽ ചെയ്തത്. ഹെക്ടറിനായുള്ള ബുക്കിംഗ് ജൂൺ 4ന് കമ്പനി ആരംഭിച്ചിരുന്നു. എംജിയുടെ ഡീലർഷിപ്പുകൾ വഴി വഹനം ടെസ്റ്റ് ഡ്രൈവ് നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 
 
ജൂൺ 27ന് വാഹനത്തിന്റെ വില കമ്പനി ഔദ്യോഗികമായി പ്രഖ്യാപിക്കും. 15ലക്ഷം മുതൽ 20 ലക്ഷം രൂപവരെയാണ് വാഹനത്തിന് ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കപ്പെടുന്ന വില. കണക്ടിവിറ്റിയുടെ കര്യത്തിലാണ് ഈ വിഭാഗത്തിലെ മറ്റു വാഹനങ്ങളിൽനിന്നും എം ജി ഹെക്ടർ വേറിട്ട് നിർത്തുന്നത്ത്. ഏറെ കണക്ടിവിറ്റിയുള്ള 10.4 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോ‌ടെയിൻമെന്റ് സിസ്റ്റമാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്. വോയിസ് കമാൻഡ് നൽകി വാഹനത്തെ നിയന്ത്രിക്കാവുന്ന സംവിധാനം ഹെക്ടറിൽ ഉണ്ടാകും. 


 
143 പീഎസ് പവറും 250 എൻ എം ടോർക്കും സൃഷ്ടിക്കുന്ന 1.5 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിന്, 6 സ്പീഡ് മാനുവൽ ഗിയർ ബോക്സാണ് ഉണ്ടാവുക. ഡബിൾ ക്ലച്ച് ട്രാൻസ്മിഷനും ഓപ്ഷണലായി ലഭിക്കും. ഓട്ടോകാർ റിപ്പോർട്ടുകൾ അനുസരിച്ച് ഈ എഞ്ചിൻ വേരിയന്റിന് 14.16 കിലോമീറ്റർ മൈലേജ് ലഭിക്കും. 170 പി എസ് പവറും 350 ടോർക്കും പരമാവധി സൃഷ്ടിക്കാൻ ശേഷിയുള്ള ടർബോ ചാർജ്ഡ് ഡീസൽ എഞ്ചിനാണ് മറ്റൊന്ന്. ഈ എഞ്ചിന് പതിപ്പിനും 6 സ്പീഡ് മാനുവൽ ഗിയബോക്സാണ് ഉണ്ടാവുക. 
 
17.41 കിലോമീറ്ററാണ് ഡീസൽ എഞ്ചിൻ പതിപ്പിന്റെ ഇന്ധനക്ഷമത. പെട്രോൾ എഞ്ചിനിൽ 48V ഹൈബ്രിഡ് സിസ്റ്റമുള്ള മറ്റൊരു വേരിയന്റ് കൂടി വാഹനത്തിന് ഉണ്ടാവും. 15.81 കിലോമീറ്ററാണ് ഹൈബ്രിഡ് പതിപ്പിന്റെ മൈലേജ്. 12 ശതമാനം കാർബൺ എമിഷൻ കുറക്കാനും ഹൈബ്രിഡ് പതിപ്പിന് സാധിക്കും. നാലു വേരിയന്റുകളിലാണ് വാഹനം ഇന്ത്യൻ വിപണിത്ത്തുക. സ്റ്റൈൽ, സൂപ്പർ, സ്മാർട്ട്, ഷാർപ് എന്നിങ്ങനെയാണ് നാലു വേരിയന്റുകൾ, പെട്രോൾ ഡീസില പതിപ്പുകളിലും ഈ നാലു വേരിയന്റുകൾ ലഭ്യമായിരിക്കും. വാഹനത്തിന്റെ ഹൈബ്രിഡ് പത്തിപ്പിൽ സൂപ്പർ സ്മാർട്ട് ഷർപ്പ് എന്നീ മൂന്ന് വേരിയന്റുകളാണ് ഉണ്ടാവുക. 


 
പെട്രോൾ വേരിയന്റിൽ സ്റ്റൈൽ സൂപ്പർ എന്നിവ മാനുവൽ ട്രാസ്മിഷൻ വേരിയന്റുകളാണ്. സ്മാർട്ട്, ഷാർപ്പ് എന്നിവയിൽ ഡബിൾ ക്ലച്ച് ട്രാൻസ്മിഷനാണ് ഉണ്ടാവുക. ഡീസൽ പതിപ്പിലാകട്ടെ നാലു വേറിയന്റുകളും, ഹൈബ്രിഡ് പതിപ്പിൽ മൂന്ന് വേരിയന്റുകളും മാനുവൽ ട്രാൻസ്മിഷനിലാണ് വിപണിയിലെത്തുക. എം ജിയുടെ ഐക്കോണിക് ലോഗോ പതിച്ച വലിയ ഗ്രില്ലുകൾ വാഹനത്തിന് ഒരു കരുത്തൻ ലുക്ക് തന്നെ നൽകുന്നുണ്ട്. സ്പ്ലിറ്റ് ഹെഡ്ലാമ്പുകളും, മൾട്ടി സ്പോക് അലോയ് വീലുകളും, റൂഫ് റെയിലുകളുമെല്ലാം. ഗാംഭീര്യമാർന്ന ആ ഡിസൈൻ ശൈലിയോട് ചേർന്ന് നിൽക്കന്നതുതന്നെ. 
 
വാഹനത്തിന്റെ ഇന്റീരീയറിലാണ് കൂടുതൽ പ്രത്യേകതകൾ പ്രതീക്ഷിക്കപ്പെടുന്നത്. 10.4 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റത്തോട് ചേന്നുരുന്ന ഐ സ്മാർട്ട് നെക്സ്റ്റ് ജെൻ എന്ന പ്രത്യേക സംവിധാനമാണ് വാഹനത്തിന്റെ ഇന്റീരിയറിലെ എടുത്തുപറയേണ്ട ഒന്ന്.
4,655 എം എം നീളവും 1,835 എം എം വീതിയും, 1,760 എം എം ഉയരവുമുണ്ട് വാഹനത്തിന്. 2,750 എം എമ്മാണ് ഹെക്ടറിന്റെ വീൽബേസ്. പ്ട്രേൾ ഡീസൽ വേരിയന്റുകളിൽ വാഹനം എത്തും 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Vishu Bumper 2025 : വിഷു ബമ്പർ വിപണിയിലെത്തി; 12 കോടി രൂപ ഒന്നാം സമ്മാനം!

പിടിയിലായ ഹൈബ്രിഡ് കഞ്ചാവ് വില്‍പ്പനക്കാരുടെ ഫോണില്‍ പ്രമുഖ സിനിമ താരങ്ങളുടെ നമ്പറുകള്‍

പ്രണ്ടാണെന്ന് നോക്കിയില്ല, ട്രംപുരാൻ ഇന്ത്യയെയും വെട്ടി, ഏർപ്പെടുത്തിയത് 26 ശതമാനം ഇറക്കുമതി തീരുവ

ഇടിമിന്നലും ശക്തമായ കാറ്റും മഴയും, സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്

മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ഒന്നരക്കിലോളം കഞ്ചാവും കണ്ടെത്തി

അടുത്ത ലേഖനം
Show comments