Webdunia - Bharat's app for daily news and videos

Install App

ഹെക്ടർ പ്ലസിനെ ജുണിൽ വിപണിയിലെത്തിയ്ക്കാൻ എംജി

Webdunia
ശനി, 18 ഏപ്രില്‍ 2020 (12:44 IST)
മോറീസ് ഗ്യാരേജസ് ആദ്യമായി വിപണിയിലെത്തിച്ച എംജി ഹെക്ടറിന്റെ സെവൻ സീറ്റർ പതിപ്പിനെ ഈ വർഷം ജൂണിൽ തന്നെ വിപണിയിൽ അവതരിപ്പിയ്ക്കും എന്ന് എംജി. ഫെബ്രുവരിയിൽ നടന്ന ഡൽഹി ഓട്ടോ എക്സ്പോയിൽ എംജി വാഹനത്തെ പ്രദർശിപ്പിച്ചിരുന്നു.
 
ആറ്, ഏഴ് സീറ്റ് ഡിസൈനിൽ വാഹനം വിപണിയിലെത്തും. പുതിയ പാറ്റേണിലുള്ള ഡിആര്‍എലും, ഹെഡ്‌ലൈറ്റുകളും ഫോഗ് ലാമ്പുകളുമാണ് വാഹനത്തിൽ നൽകിയിരിയ്ക്കുന്നത്. ഹെഡ്‌ലൈറ്റുകൾക്ക് സമീപത്ത് ത്രികോണാകൃതിയിലുള്ള സില്‍വര്‍ ഇന്‍സേര്‍ട്ടുകള്‍ കാണാം, ടെയിൽ ലാമ്പുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇന്റീരിയറിൽ മൂന്നാം നിരയിലെ സീറ്റുകളാണ് പ്രധാനം മാറ്റം. 
 
റെഗുലര്‍ ഹെക്ടറിലുള്ള ഫിയറ്റ് 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും 1.5 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലുമായിരിക്കും ഈ വാഹനം എത്തുക എന്നാണ് റിപ്പോർട്ടുകൾ. ആറ് സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലച്ച്‌ എന്നീ ട്രാൻസ്മിഷനുകളിൽ വാഹനം വാഹനത്തിൽ ഉണ്ടാകും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Tsunami: റഷ്യയിൽ റിക്ടർ സ്കെയിലിൽ 8.7 രേഖപ്പെടുത്തിയ അതിശക്ത ഭൂചലനം, സുനാമിയിൽ വലഞ്ഞ് റഷ്യയും ജപ്പാനും, യുഎസിൽ ജാഗ്രത

കാലവര്‍ഷക്കെടുതിയെ അതിജീവിച്ച്; ടൗണ്‍ഷിപ്പിലെ ആദ്യ വീട് 105 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി

'കന്യാസ്ത്രീകളെ കണ്ടിട്ടേ തിരിച്ചുപോകൂ'; ഇടതുപക്ഷ പ്രതിനിധി സംഘം ഛത്തീസ്ഗഡില്‍ തുടരുന്നു

Kerala Weather: ഇന്നും മഴ മാറി നില്‍ക്കും; പൊതുവെ തെളിഞ്ഞ കാലാവസ്ഥ, കാറ്റിനെ പേടിക്കണം

ചാര്‍ജ് ചെയ്യുന്നതിനിടെ സ്മാര്‍ട്ട്ഫോണ്‍ ബോംബ് പോലെ പൊട്ടിത്തെറിച്ചു; ഈ തെറ്റുകള്‍ ചെയ്യരുത്

അടുത്ത ലേഖനം
Show comments