സ്മാർട്ട് ടിവികൾക്ക് വില കുറച്ച് ഷവോമി, വില ഇനിയും കുറച്ചേക്കും !

Webdunia
വ്യാഴം, 3 ജനുവരി 2019 (17:27 IST)
രാജ്യത്ത് ഏറെ പ്രചാരം നേടിയ എം ഐ സ്മാർട്ട് ടി വികൾക്ക് ഷവോമി വില കുറച്ചു. കേന്ദ്ര സർക്കാർ ജി എസ് ടി നിരക്കിൽ കുറവ് വരുത്തിയതോടെയാണ് സ്മാർട്ട് ടി വികൾക്ക് 2000 രൂപയോളം വില കുറക്കാൻ ഷവോമി തയ്യാറായത്. രാജ്യത്തെ ഓൺലൈൻ ഓഫ്‌ലൈൻ വിപണികളിലൂടെ എം ഐ ടി വികൾ വലിയ രീതിയിലാണ് വിറ്റഴിക്കപ്പെടുന്ന. വില കുറച്ചതോടെ വിൽപ്പനയിൽ വർധനവുണ്ടാകും എന്നാണ് ഷവോമി കണക്കുകൂട്ടുന്നത്.
 
എംഐ 4സി പ്രോ 32 ഇഞ്ച്, എം ഐ 4എ 32 ഇഞ്ച്. എന്നീ മോഡലുകളുടെ വിലയിലാണ് ഷവോമി കുറവ് വരുത്തിയിരിക്കുന്നത്. എം ഐ 4 എ  12,499 രൂപക്കും, എം ഐ 4സി പ്രോ 13,999 രൂപക്കുമാണ് ഇപ്പോൾ വിൽപ്പന നടത്തുന്നത്. ടെലിവിഷനുകളെ നേരത്തെ 28 ശതമാനം നികുതി സ്ലാബിലാണ് ഉൾപ്പെടുത്തിയിരുന്നത്. കേന്ദ്ര സർക്കാർ ഇത് 18 ശതമാനമായി കുറക്കുകയായിരുന്നു. 
 
ഇതോടെ ടി വികൾക്ക് ഷവോമി വിലക്കുരവ് പ്രഖ്യാപിച്ചു. നിലവിൽ 20 ശതമാനം ഇറക്കുമതി തീരുവ നൽകിയാണ് ഷവോമി സ്മാർട്ട് ടിവികൾ ഇന്ത്യയിലെത്തിക്കുന്നത്. എന്നാൽ ഇന്ത്യയിൽ ടിവികൾ നിർമ്മിച്ച്  വിൽ‌പ്പന നടത്താൻ ഷവോമി തയ്യാറെടുക്കുകയാണ്. ഇതോടെ എം ഐ സ്മാർട്ട് ടിവികളുടെ വില ഇനിയും കുറഞ്ഞേക്കും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ബ്രിട്ടനെ നടുക്കി ട്രെയ്നിൽ കത്തി ആക്രമണം, പ്രകോപനമില്ലാതെ ആക്രമണം, 2 പേർ അറസ്റ്റിൽ, 9 പേരുടെ നില അതീവ ഗുരുതരം

സഹായിക്കാനെന്ന വ്യാജേന കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നടിക്കെതിരെ ലൈംഗികാതിക്രമം, പോർട്ടർ അറസ്റ്റിൽ

സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യമൊരുക്കണം; താമരശ്ശേരി ബിഷപ്പിന് ഭീഷണി കത്ത്

Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യം ഒരു മുസ്ലീം രാജ്യമാണ്; സൗദി അറേബ്യ, തുര്‍ക്കി, ഇറാഖ്, ഖത്തര്‍, ഒമാന്‍, ഇന്തോനേഷ്യ എന്നിവയല്ല

അടുത്ത ലേഖനം
Show comments