49,999 രൂപവിലയുള്ള മോട്ടോ X ഫോഴ്സ് 12,999 രൂപയ്ക്ക്!; ഞെട്ടിക്കുന്ന ഓഫറുമായി ഫ്ലിപ്കാര്‍ട്ട്

49,999 രൂപയുടെ മോട്ടോ X ഫോഴ്സ് വിൽക്കുന്നത് 12,999 രൂപയ്ക്ക്!

Webdunia
ബുധന്‍, 21 ജൂണ്‍ 2017 (10:11 IST)
തകർക്കാൻ കഴിയാത്ത ഡിസ്പ്ലേയോടുകൂടിയ ഫോൺ എന്ന വിശേഷണവുമായി മോട്ടോറോള വിപണിയിലെത്തിച്ച 'മോട്ടോ എക്സ് ഫോഴ്സി'ന് വന്‍ വിലക്കുറവ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അവതരിപ്പിച്ച മോട്ടോ എക്സ് ഫോഴ്സിന്റെ 32ജിബി വേരിയന്റിന് 49,999 രൂപയായിരുന്നു വില. പിന്നീട് ആ വില 34,999രൂപയായി കമ്പനി കുറക്കുകയും ചെയ്തു. എന്നാല്‍ ഇതേ ഹാൻഡ്സെറ്റാണ് ഇപ്പോള്‍ വെറും 12,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ വിൽക്കുന്നത്.  
 
5.4 ഇഞ്ച് ക്യൂഎച്ച്ഡി സ്ക്രീന്‍, 3 ജിബി എൽപിഡിഡിആർ 4 ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയുള്ള ഈ ഫോണിന് ഇന്ത്യൻ 4 ജി ബാൻഡുകളെ പിന്തുണയ്ക്കാനുള്ളാ ശേഷിയുമുണ്ട്. 64 ജിബിയുടെ മറ്റൊരു വേരിയന്റും മോട്ടോ എക്സ് ഫോഴ്സ് പുറത്തിറക്കിരുന്നു. 64 ജിബി വേരിന്റിന്റെ നിലവിലെ ഓഫർ വില 15,599 രൂപയാണ്. പരിമിതകാല ഓഫർ എന്ന നിലയിലാണ് ഇപ്പോള്‍ ഈ രണ്ടു മോഡലുകളും വൻ വിലക്കുറവോടെ ഫ്ലിപ്കാർട്ടിലൂടെ വിൽക്കുന്നത്. 
 
2 ജിഗാ ഹെട്സ് വേഗത നൽകുന്ന ഒക്ടാകോർ ക്വാൾകോം സ്നാപ്പ് ഡ്രാഗൺ 810 പ്രോസസറാണ് ഫോണിന് കരുത്തേകുന്നത്. നാല് വഷത്തിനിടയ്ക്ക് സ്ക്രീൻ പൊട്ടുകയാണെങ്കില്‍ കമ്പനി അത് സൗജന്യമായി മാറ്റിത്തരുമെന്ന ഓഫറാണ് മുന്നോട്ട് വച്ചിരിക്കുന്നത്. 3760 എംഎഎച്ച് ബാറ്ററി, f/2.0 അപേർച്ചർ, ഇരട്ട എൽഇഡി ഫ്ലാഷ്, ഫേസ് ഡിറ്റക്ഷൻ ആട്ടോഫോക്കസ്, ഇരട്ട എൽഇഡി ഫ്ലാഷ് എന്നീ പ്രത്യേകതകളോട് കൂടിയ 21 എം‌പി റിയര്‍ ക്യാമറയും, f/2.0 അപേർച്ചർ നല്‍കുന്ന 5 എം‌പി സെൽഫി ഷൂട്ടറുമാണുള്ളത്. 

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

അടുത്ത ലേഖനം
Show comments