Webdunia - Bharat's app for daily news and videos

Install App

നഷ്ടപ്രതാപം തിരിച്ചു പിടിയ്ക്കാന്‍ ഫോഡ്; അടിമുടി മാറ്റങ്ങളുമായി പുതിയ ഇക്കോസ്പോർട്ട് വിപണിയിലേക്ക്

പുതിയ ഇക്കോസ്പോർട് ജനുവരിയിൽ

Webdunia
വെള്ളി, 30 ഡിസം‌ബര്‍ 2016 (10:57 IST)
പുതിയ ഫോഡ് ഇക്കോസ്പോർട്ട് അടുത്ത വർഷം ആദ്യം ഇന്ത്യയിലെത്തും. അടിമുടി മാറ്റങ്ങളുമായാണ് പുതിയ ഇക്കോസ്പോർട്ട് ഇന്ത്യയിലെത്തുകയെന്നാണ് റിപ്പോര്‍ട്ട്. 2013ലായിരുന്നു ഇക്കോസ്പോർട്ട് വിപണിയിലെത്തിയത്. എന്നാല്‍ മാരുതി വിറ്റാര ബ്രെസ, ടിയുവി 300 എന്നീ എസ്‌യുവികളുടെ കടന്നു കയറ്റത്തിൽ വിപണിയിൽ അൽപ്പം പിന്നോട്ടു പോയ വാഹനത്തിന്റെ നഷ്ടപ്രതാപം തിരിച്ചു പിടിക്കുകയെന്ന ഉദ്ദേശത്തോടെയാണ് പുതിയ മോഡലിനെ കമ്പനി വിപണിയിലെത്തിക്കുന്നത്.     
 
ഡേടൈം റണ്ണിൽ ലാമ്പോടുകളോടുകൂടിയ ഹെ‍ഡ്‌ലൈറ്റുകൾ, പുതിയ ഗ്രിൽ, പുതിയ ബംബർ എന്നിവയാണ് വാഹനത്തിന്റെ മുൻഭാഗത്തെ പ്രധാന മാറ്റങ്ങൾ. പുതിയ അലോയ് വീലാണ് വാഹനത്തിനു നല്‍കിയിരിക്കുന്നത്. വശങ്ങളില്‍ കാര്യമായ മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല. അതുപോലെ ടെയിൽ ലാമ്പിലും വലിയ തരത്തിലുള്ള മാറ്റങ്ങളൊന്നുമില്ല. 
 
പഴയ ഇക്കോസ്പോർട്ടിന്റെ ഡിസൈൻ കൺസെപ്റ്റിലുള്ള ഇന്റീരിയറാണെങ്കിലും പുതിയ സെന്റർ കൺസോൾ, പുതിയ ഇൻട്രമെന്റ് ക്ലസ്റ്റർ എന്നിങ്ങനെ ധാരാളം ഫീച്ചറുകള്‍ വാഹനത്തിലുണ്ട്. ‌പുതിയ എട്ട് ഇഞ്ച് ടച്ച് സ്ക്രീൻ, ക്രോം ഇൻസേർട്ടുകൾ, പുതിയ എസി വെൻറുകൾ എന്നീ സവിശേഷതകള്‍ ഉള്‍പ്പെടുത്തി ഇക്കോസ്പോർട്ടിനെ കൂടുതൽ ആഡംബരമാക്കാനാണ് കമ്പനി ശ്രമിച്ചിരിക്കുന്നത്.  

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍

സ്‌കൂളിലെ ഡെസ്‌ക്കില്‍ നിന്ന് സൂക്ഷ്മജീവികളുടെ കടിയേറ്റു; പട്ടണക്കാട് സ്‌കൂളിലെ 30 ഓളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

തലയോട്ടിക്ക് പൊട്ടൽ, മൂക്കിൻ്റെ പാലം തകർന്നു, തൃശൂരിൽ ഇൻസ്റ്റഗ്രാം പോസ്റ്റിൻ്റെ പേരിൽ വിദ്യാർഥികൾ തമ്മിൽ ചേരി തിരിഞ്ഞ് ഏറ്റുമുട്ടൽ

കൊട്ടാരക്കരയില്‍ ബസ് കാത്തുനിന്നവര്‍ക്ക് നേരെ മിനിവാന്‍ പാഞ്ഞു കയറി; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

ജീവിക്കണമെന്നുണ്ടായിരുന്നെങ്കിലും സമാധാനമില്ല: ജീവനൊടുക്കിയ ജിസ്‌നയുടെ ആത്മഹത്യ കുറിപ്പ്

അടുത്ത ലേഖനം
Show comments