Webdunia - Bharat's app for daily news and videos

Install App

നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ ഹ്യുണ്ടായ്; ന്യുജെന്‍ ലുക്കുല്‍ സൊനാട്ട !

ന്യുജെന്‍ ലുക്കുമായി പുതിയ സൊനാട്ട

Webdunia
വ്യാഴം, 9 മാര്‍ച്ച് 2017 (10:55 IST)
ന്യുജെന്‍ ലുക്കില്‍ പുതിയ 2017 ഹ്യുണ്ടായ് സൊനാട്ട അവതരിപ്പിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹ്യുണ്ടായ് ഇന്ത്യയില്‍ അവതരിപ്പിച്ച സൊനാട്ടയ്ക്ക് വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ അന്ന് നഷ്ടമായ ആ പ്രതാപം വീണ്ടെടുക്കാനാണ് ഹ്യുണ്ടായ് സൊനാട്ട സെഡാന്‍ മോഡലിനെ ദക്ഷിണ കൊറിയയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചത്. എങ്കിലും ഈ സെഡാന്‍ എന്നായിരിക്കും ഇന്ത്യയിലെത്തുകയെന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല. 
 
ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ ഡിസൈനിലാണ് ഈ സെനാട്ട അവതരിച്ചിട്ടുള്ളത്. വെര്‍ട്ടിക്കല്‍ ഡെയ്‌ടൈം റണ്ണിംഗ് ലാമ്പ്, ക്യാരക്ടര്‍ ലൈന്‍സ് എന്നിങ്ങനെയുള്ള ആകര്‍ഷകമായ ഫീച്ചറുകള്‍ സെനാട്ടയില്‍ ഉള്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൂടാതെ പുതിയ എയര്‍ കണ്ടീഷനിംഗ് സിസ്റ്റം, വെന്റിലേഷന്‍, ഹീറ്റിംഗ് കണ്‍ട്രോള്‍, ഓഡിയോ സിസ്റ്റം, ഏഴ് ഇഞ്ച് കളര്‍ ടച്ച് സ്‌ക്രീന്‍ എന്നീ സവിശേഷതകളും സെനാട്ടയെ ആകര്‍ഷകമാക്കുന്നു. 
 
റിയര്‍ ക്രോസ്-ട്രാഫിക് അലര്‍ട്ട്, ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍, ഹൈ ബീം അസിസ്റ്റ്, ലെയ്ന്‍ കീപ് അസിസ്റ്റ്, ഡൈനാമിക് ബെന്‍ഡിംഗ് ലൈറ്റ്‌സ് എന്നിങ്ങനെയുള്ള സുരക്ഷാ സജ്ജീകരണങ്ങളും ഈ സെഡാനില്‍ ഒരുക്കിയിട്ടുണ്ട്. രണ്ടിലധികം വേരിയന്റുകളിലുള്ള എഞ്ചിനോടെയായിരിക്കും ഈ പുതിയ സെഡാന്‍ എത്തുകയെന്നാണ് സൂചന. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം :ലഹരിക്കെതിരെ റീൽസെടുക്കു, സമ്മാനമായി 10,000 രൂപ

കോഴിക്കോട് എള്ളിക്കാംപ്പാറയിലെ നേരിയ ഭൂചലനം:ആശങ്കയിൽ നാട്, വിദഗ്ധ സംഘം പരിശോധനയ്ക്കെത്തും

റബ്ബർ ഷീറ്റ് മോഷണം: സൈനികൻ അറസ്റ്റിൽ

സ്വന്തം ചരമവാർത്ത നൽകി മുങ്ങിയ മുക്കുപണ്ടം തട്ടിപ്പു കേസിലെ പ്രതി പിടിയിൽ

Hyderabad Fire: ഹൈദരാബാദിൽ വൻ തീപിടുത്തം: 17 പേർ മരിച്ചു, 15 പേർക്ക് ഗുരുതരമായ പരുക്ക്

അടുത്ത ലേഖനം
Show comments