Webdunia - Bharat's app for daily news and videos

Install App

പ്രിമിയം ഫീച്ചറുകളുമായി പുതിയ വെർണ, വില 9.30 ലക്ഷം മുതൽ

Webdunia
വ്യാഴം, 21 മെയ് 2020 (12:50 IST)
മിഡ്‌സൈസ് സെഡാനായ വെര്‍ണയുടെ പുതിയ പതിപ്പിൻ വിപണിയിലെത്തിച്ച് ഹ്യൂണ്ടായ്. കൂടുതൽ പ്രീമിയം ഫീച്ചറുകളുമായി എത്തിയിരിയ്ക്കുന്ന വാഹനത്തിന് 9.30 ലക്ഷം രൂപ മുതല്‍ 15.09 ലക്ഷം രൂപ വരെയാണ് ഇന്ത്യൻ വിപണിയിലെ വില. പെട്രോള്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്.  
 
1.5 ലീറ്റര്‍ പെട്രോള്‍ മാനുവല്‍ പതിപ്പിന് 9.30 ലക്ഷം രൂപ മുതല്‍ 13.84 ലക്ഷം രൂപ വരെയും ഓട്ടമാറ്റിക്കിന് 11.95 ലക്ഷം മുതല്‍ 13.84 ലക്ഷം രൂപ വരെയുമാണ് വില. 1.0 ലിറ്റർ പെട്രോള്‍ എന്‍ജിൻ ഏഴു സ്പീഡ് ഡിസിടി ട്രാൻസ്മിഷൻ പതിപ്പിന് 13.99 ലക്ഷം രൂപയാണ്. 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ മാനുവലിന് 10.65 ലക്ഷം മുതല്‍ 13.94 ലക്ഷം വരെയും ഓട്ടമാറ്റിക്കിന് 13.20 ലക്ഷം മുതല്‍ 15.09 ലക്ഷം വരെയുമാണ് വില.
 
ബ്ലൂലിങ്ക് കണക്റ്റുവിറ്റി അടക്കം 45 പ്രീമിയം കണക്ടഡ് ഫീച്ചറുകളുമായാണ് വാഹനം എത്തുന്നത്. ഡിസൈനിൽ തുടങ്ങി നിരവധി മാറ്റങ്ങൾ ഉണ്ട് പുതിയ വെർണയിൽ. ഡിജിറ്റല്‍ ക്ലസ്റ്റര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, എമര്‍ജന്‍സി സ്റ്റോപ് സിഗ്‌നല്‍, വയര്‍ലൈന്‍ ഫോണ്‍ ചാര്‍ജര്‍, റിയര്‍ യുഎസ്ബി ചാര്‍ജര്‍ ഇങ്ങനെ പോകുന്നു പുതിയ ഫീച്ചറുകൾ. ഇന്റലിജന്റ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍, 7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച്‌ ട്രാന്‍സ്മിഷന്‍, 6 സ്പീഡ് ഓട്ടമാറ്റിക്ക് ട്രാന്‍സ്മിഷന്‍ എന്നിങ്ങനെ മൂന്ന് ഓട്ടമാറ്റിക് ട്രാൻമിഷനുകളിലാണ് പുതിയ വെര്‍ണ എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments