Webdunia - Bharat's app for daily news and videos

Install App

ഓട്ടോമാറ്റിക് പാർകിങ്, പ്രീമിയം ഇന്റീരിയർ, ഗ്ലോസ്റ്ററിന്റെ പുതിയ ടീസർ പുറത്തുവിട്ട് എംജി !

Webdunia
തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2020 (13:13 IST)
ഉടൻ വിപണിയിലെത്താൻ തയ്യാറെടുക്കുന്ന ഗ്ലോസ്റ്റർ എസ്‌യുവിയുടെ പുതിയ ടീസർ പുറത്തുവിട്ട് എംജി. വാഹനത്തിന്റെ ഇന്റീരി്യറും അത്യാധുനിക സംവിധാനങ്ങളും വ്യക്തമാകുന്ന ടീസറാണ് എംജി പുറത്തുവിട്ടിരിയ്ക്കുന്നത്. ലെതർ സീറ്റുകളും ആകർഷകമായ ഡാഷ് ബോർഡും ഇൻഫോടെയിൻമെന്റ് സംവിധാനവുമെല്ലാം ടീസറിൽ കാണാം. ഓട്ടോമാറ്റിക് പാർക്കിങ് ഉൾപ്പടെയുള്ള അത്യാധുനിക സംവിധാനങ്ങൾ വ്യക്തമാക്കുന്നു എന്നതാണ് ടീസറിന്റെ പ്രാധാന്യം.     
 
സെഗ്‌മെന്റിൽ തന്നെ മറ്റാരും നൽകാത്ത അധ്യാധുനിക സാങ്കേതിക വിദ്യയോടെയാണ് ഗ്ലോസ്റ്റർ വിപണിയിലെത്തുക. സുരക്ഷിതമായ ഡ്രൈവ് ഉറപ്പുവരുത്തുന്നതിനുള്ള അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം വാഹനത്തിൽ സജ്ജികരിച്ചിട്ടുണ്ട്. അപകടം ഉണ്ടാകാനുള്ള സാഹചര്യങ്ങളെ മുൻകൂട്ടി തിരിച്ചറിഞ്ഞ് ഇത് ഒഴിവാക്കാൻ സഹായിയ്ക്കുന്ന സംവിധാനമാണ് എഡിഎഎസ്
 
വാഹനത്തിന്റെ ആദ്യ ടീസർ വീഡിയോയിൽ തന്നെ ഈ സംവിധാനത്തെ കുറിച്ച് വ്യക്തമാണ്. ദീപാവലി ഉത്സവ സീസണോടനുബന്ധിച്ച് വാഹനം വിപണിയിൽ അവതരിപ്പിയ്ക്കും എന്നാണ് റിപ്പോർട്ടുകൾ. ഡൽഹി ഓട്ടോ എക്സ്പോയിൽ വാഹനത്തെ എംജി പ്രദർശിപ്പിച്ചിരുന്നു. ചൈനീസ് വിപണിയിലുള്ള മാക്സിസ് ഡി 90 എന്ന എസ്‌യുവിയുടെ ഇന്ത്യൻ പതിപ്പാണ് ഗ്ലോസ്റ്റർ. വലിപ്പത്തിലും വിലയിലും സംവിധാനങ്ങളിലും ഹെക്ടറിനെകാൾ ഒരു പടി മുകളിലായിരിയ്ക്കും ഗ്ലോറ്ററിന്റെ സ്ഥാനം. 
IFrame
 
അഞ്ച് മീറ്ററിന് മുകളിൽ വലിപ്പമുള്ള എസ്‌യുവിയാണ് ഗ്ലോസ്റ്റർ. വാഹനത്തിന് ഡി90യുമായി സാമ്യം തോന്നുമെങ്കിലും. ഗ്രില്ലിലും വീലുകളിലും വരുത്തിയിരിയ്ക്കുന്ന മാറ്റം വാഹനത്തിന് ഒരു പുതിയ ലുക്ക് തന്നെ നൽകുന്നു. ഇന്റീരിയറിൽ 12.3 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം ഉൾപ്പടെയുള്ള പ്രീമിയം സംവിധാനങ്ങൾ ഒരുക്കിയിരിയ്ക്കുന്നു.
 
224 എച്ച് പി കരുത്ത് ഉത്പാദിപ്പിയ്ക്കാൻ ശേഷിയുള്ള 2.0 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിനിലാണ് വാഹനം എത്തുക.. 6 സ്പീഡ് മാനുവൽ. ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിൽ വാഹനം ലഭ്യമായിരിയ്ക്കും, എംജി തന്നെ വികസിപ്പിച്ചെടുത്ത. 2.0 ലിറ്റർ ട്വിൻ ടർബോ ഡീസൽ എഞ്ചിനിലും വാഹനം വിപണിയിൽ എത്തിയേക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് ചിറ്റൂരില്‍ ആറാം ക്ലാസുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില; പവന് ഒറ്റയടിക്ക് കൂടിയത് 840 രൂപ

10 വര്‍ഷത്തിനിടെ കേരളത്തിന് 1.57 ലക്ഷം കോടി രൂപ നല്‍കിയെന്ന് കേന്ദ്ര ധനമന്ത്രി; 239 ശതമാനം കൂടുതല്‍

ലഹരി ഉപയോഗത്തിലൂടെ എച്ച്‌ഐവി പടര്‍ന്നത് 10 പേര്‍ക്ക്; വളാഞ്ചേരിയില്‍ കൂടുതല്‍ പരിശോധന നടത്താന്‍ ആരോഗ്യ വകുപ്പ്

മുന്‍ കാമുകിക്കൊപ്പം ഫോട്ടോ; ഭര്‍ത്താവിന്റെ സ്വകാര്യ ഭാഗത്ത് യുവതി തിളച്ച എണ്ണ ഒഴിച്ചു

അടുത്ത ലേഖനം
Show comments