Webdunia - Bharat's app for daily news and videos

Install App

കുഞ്ഞൻ ഹാച്ച്‌ബാക്ക് എസ് പ്രെസ്സോയുടെ കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ട് മാരുതി

Webdunia
വെള്ളി, 27 സെപ്‌റ്റംബര്‍ 2019 (18:07 IST)
മാരുതി സുസൂക്കി ഉടൻ വിപണിയിലെത്തിക്കുന്ന കുഞ്ഞൻ ഹാച്ച്‌ബാക്ക് എസ് പ്രെസ്സോയുടെ കൂടുതൽ ചിത്രങ്ങൾ കമ്പനി പുറത്തുവിട്ടു. സ്പോട്ടീവ് ആയ കുഞ്ഞൻ ഹാച്ചിനെ ഈമാസം 30നാണ് മരുതി സുസൂക്കി വിപണിയിൽ എത്തിക്കുന്നത്. 2018ലെ ന്യുഡൽഹി ഓട്ടോ എക്സ്‌പോയിൽ പ്രദർശിപ്പിച്ച ഫ്യൂച്ചർ എസ് എന്ന കൺസെപ്റ്റ് മോഡലിനെ അടിസ്ഥാനപ്പെടുത്തിയാണ് മാരുതി സുസൂക്കി എസ് പ്രെസ്സോ ഒരുക്കിയിരിക്കുന്നത്.

 
കൺസെപ്റ്റ് മോഡലിൽനിന്നും വലിയ മാറ്റങ്ങൾ ഒന്നും വാഹനത്തിന് വരുത്തിയിട്ടില്ല. ബ്രെസയിലേതിന് സമാനമായ ഗ്രില്ലുകൾ ചിത്രത്തിൽ കാണാം എന്നതാണ് കാഴ്ചയിലെ പ്രധാന മാറ്റം. ഗ്രില്ലുകളിലേക്ക് ഒഴുകി ചേരുന്ന രീതിയിലാണ് ഹെഡ്‌‌ലാമ്പുകൾ. മസ്കു‌ലറായ വലിയ ബംബറും ചിത്രങ്ങളിൽ വ്യക്തമാണ്. 


 
ഒതുക്കമുള്ളതും വ്യത്യസ്തവുമാണ് ഇന്റീരിയറിന്റെ ഡിസൈൻ. 3565 എംഎം നീളവും 1520 എംഎം വീതിയും 1564 എംഎം ഉയരവുമാണ് വഹനത്തിന് ഉള്ളത്. 2380 എംഎമ്മാണ് വാഹനത്തിന്റെ വീൽബേസ്. മാരുതിയുടെ പുത്തൻ തലമുറ ഹെർടെക്‌ട് പ്ലാറ്റ്ഫോമിലാണ് വാഹനത്തെ ഒരുക്കിയിരിക്കുന്നത്. 


 
ഹാച്ച്‌ബാക്കാണെങ്കിലും സ്പോർട്ടീവ് ആയ ഒരു ചെറു എസ്‌യുവിയുടെ ഡിസൈൻ ശൈലിയിലാണ് വാഹനത്തിന്റെ രൂപകൽപ്പന. റേനോ ക്വിഡ് ഉൾപ്പടെയുള്ള ചെറു കാറുകളെയാണ് എസ് പ്രസ്സോ എതിരിടുക 3.70 ലക്ഷം മുതൽ 4 ലക്ഷം രൂപ വരെയാണ് വാഹനത്തിന് പ്രതീക്ഷിക്കപ്പെടുന്ന വില. 67 ബിഎച്ച്‌പി കരുത്തും 91 എൻഎം ടോർക്കും പരമാവധി സൃഷ്ടിക്കുന്ന 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ ആയിരിക്കും വാഹനത്തിൽ ഉണ്ടാവുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

വായില്‍ തുണി തിരുകി യുവതിയെ ബലാത്സംഗം ചെയ്തു, ആന്തരികാവയവങ്ങള്‍ക്ക് കേടുപാടുകള്‍; പ്രതി തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ചു

Bank Holidays: ഈ മാസം ഒന്‍പത് ദിവസങ്ങള്‍ ബാങ്ക് അവധി; ശ്രദ്ധിക്കുക

ബലാല്‍സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി വേടന്‍ ഹൈക്കോടതിയില്‍

സൗദിയില്‍ പിടിച്ചാല്‍ തലപോകുന്ന കേസ്, അച്ചാറിലൊളിപ്പിച്ച് എംഡിഎംഎയും ഹാഷിഷ് ഓയിലും, മിഥിലാജിനെ രക്ഷിച്ചത് അമ്മായച്ഛന്റെ ഇടപെടല്‍

വേടനെതിരായ ബലാത്സംഗ കേസ്; സാമ്പത്തിക ഇടപാടുകള്‍ സ്ഥിരീകരിച്ച് പോലീസ്

അടുത്ത ലേഖനം
Show comments