Webdunia - Bharat's app for daily news and videos

Install App

കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ തരംഗമാകാന്‍ നിസാൻ കിക്ക്സ് വിപണിയിലേക്ക് !

വിപണി കീഴടക്കാൻ എത്തുന്നു പുത്തൻ നിസാൻ കിക്ക്സ്

Webdunia
ബുധന്‍, 23 ഓഗസ്റ്റ് 2017 (09:40 IST)
പ്രമുഖ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്റെ കോംപാക്ട് എസ്‌യുവി കിക്ക്സ് ഇന്ത്യയിലേക്ക്. കഴിഞ്ഞ വർഷം ബ്രസീലിൽ അവതരിപ്പിച്ച കിക്ക്‌സ് താമസിയാതെ വിപണിയിലേക്കെത്തുമെന്നാണ്  പ്രതീക്ഷ. അടുത്തിടെ പുറത്തിറങ്ങാനിരിക്കുന്ന റെനോ ക്യാപ്ച്ചറിന്റെ അതേ പ്ലാറ്റ്ഫോം ആധാരമാക്കിയാണ് കിക്ക്സിന്റെയും നിർമ്മാണം. എസ് യു വി ശ്രേണിയിൽ നിസാൻ ടെറാനോയ്ക്കും മുകളിലായിരിക്കും കിക്ക്‌സിന്റെ സ്ഥാനം.
 
എന്നാല്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തുന്ന കിക്ക്‌സിന്റെ എഞ്ചിന്‍ വിവരങ്ങള്‍ കമ്പനി ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. നിലവിലുള്ള 1.5 ലിറ്റര്‍ K9K ഡീസല്‍ എഞ്ചിന്‍ തന്നെയായിരിക്കും കിക്ക്‌സിനും കരുത്തേകുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം, ഇന്ത്യന്‍ പ്രവേശനത്തില്‍ പുതിയ 1.6 ലിറ്റര്‍ എഞ്ചിനും കിക്ക്‌സിന് ലഭിച്ചേക്കുമെന്നും സൂചനകളുണ്ട്. 
 
ഡ്യൂവല്‍ ടോണ്‍ കളര്‍ സ്‌കീമോട് കൂടിയ ഫ്‌ളോട്ടിംഗ് റൂഫ് ഡിസൈനാണ് കിക്ക്‌സിനു നല്‍കിയിട്ടുള്ളത്. ഡിജിറ്റല്‍ ഇന്‍സ്ടുമെന്റ് ക്ലസ്റ്റര്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നിയന്ത്രിക്കുന്നതിനുള്ള വലിയ ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ എന്നീ ഫീച്ചറുകള്‍ കിക്ക്‌സിന്റെ ഇന്റീരിയറിലുണ്ടായിരിക്കും. കിക്ക്സിന്റെ ടോപ് വേരിയന്റിന് ഏകദേശം 15 ലക്ഷത്തിനുള്ളിലായിരിക്കും വില എന്നാണ് പ്രതീക്ഷിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ലോകത്ത് ആരുമായും സൗഹൃദമാകാം, ചാറ്റുകൾക്ക് തത്സമയ തർജമ, ഫീച്ചറുമായി വാട്സാപ്പ്

ബധിരനും മൂകനുമായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; സര്‍ക്കാര്‍ സ്‌കൂളിലെ മേട്രന് 18 വര്‍ഷം കഠിന തടവ്

കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുടെ ബുദ്ധിപരമായ നീക്കം; തട്ടിക്കൊണ്ടുപോയ മൂന്നര വയസ്സുകാരിയെ രക്ഷപ്പെടുത്തി

ഭീകരവാദികൾക്കെതിരാണെന്ന് കശ്മീരികൾ തെളിയിച്ചു, അവർക്ക് മതിയായി: ഗുലാം നബി ആസാദ്

പഹല്‍ഗാം ഭീകരാക്രമണം: വിനോദയാത്രികര്‍ക്കായി ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ അടിയന്തര ഹെല്‍പ് ഡെസ്‌ക്കുകള്‍ ഒരുക്കി

അടുത്ത ലേഖനം
Show comments