Webdunia - Bharat's app for daily news and videos

Install App

നോട്ട് കിട്ടാനില്ല, എടി‌എമ്മുകള്‍ കാലി; ജനം പരക്കം പായുന്നു - രാജ്യം ആശങ്കയില്‍

Webdunia
ചൊവ്വ, 17 ഏപ്രില്‍ 2018 (18:31 IST)
രാജ്യത്താകമാനം പുതിയ ആശങ്ക ബാധിച്ചുതുടങ്ങിയിരിക്കുന്നു. നോട്ട് നിരോധനകാലത്തേതിന് സമാനമായ സാഹചര്യം തിരിച്ചുവരികയാണോ? എ ടി എമ്മുകളില്‍ പണമില്ലാത്തതാണ് ജനങ്ങളുടെ നെട്ടോട്ടത്തിനും ആശങ്കയ്ക്കും കാരണമാകുന്നത്.
 
രാജ്യമാകെ ഇപ്പോള്‍ കടുത്ത നോട്ടുക്ഷാമം നേരിടുന്നുണ്ട്. തുടര്‍ച്ചയായുള്ള ഉത്സവ സീസണുകള്‍ക്കായി ജനങ്ങള്‍ വന്‍ തോതില്‍ പണം പിന്‍‌വലിച്ചതാണ് നോട്ടുക്ഷാമത്തിന് കാരണമായി പറയപ്പെടുന്നുണ്ടെങ്കിലും അതുമാത്രമല്ല ഈ പ്രശ്നത്തിന് പിന്നിലെന്ന വിലയിരുത്തലും വരുന്നുണ്ട്. 
 
മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ നോട്ടുക്ഷാമത്തിന് പരിഹാരമുണ്ടാകുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി വ്യക്തമാക്കി. ഒരാഴ്ചയ്ക്കുള്ളില്‍ പ്രശ്നം പരിഹരിക്കുമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. എന്നാല്‍ നോട്ടുനിരോധനകാലത്തെ സാഹചര്യം ഓര്‍മ്മയിലുള്ള ജനങ്ങളില്‍ ആശങ്ക അകലുന്നില്ല.
 
ആന്ധ്രയിലും തെലങ്കാനയിലും മാത്രമാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി നോട്ടുക്ഷാമം ഉണ്ടായിരുന്നത്. വളരെ പെട്ടെന്നാണ് അത് രാജ്യത്തിന്‍റെ എല്ലാഭാഗത്തേക്കും ബാധിച്ചത്. എ ടി എം കൌണ്ടറുകള്‍ അടച്ചിട്ടതും പണമില്ലെന്ന് ബോര്‍ഡുകള്‍ വച്ചതും ആശങ്ക വര്‍ദ്ധിപ്പിക്കാനിടയായി.
 
അസാധാരണമായ വിധത്തില്‍ നോട്ടുകള്‍ക്ക് ആവശ്യമേറിയത് ക്ഷാമത്തിനിടയാക്കി എന്നാണ് ധനമന്ത്രിയുടെ വിശദീകരണം. 1.25 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ഇപ്പോള്‍ വിപണിയിലുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ അറിയിക്കുന്നു.
 
എഫ് ആര്‍ ഡി ഐ ബില്‍ നിയമമായാല്‍ എന്തുസംഭവിക്കും എന്ന ഉത്കണ്ഠയാണ് നോട്ട് ക്ഷാമത്തിന്‍റെ ഒരു കാരണമായി പറയപ്പെടുന്നത്. ഈ ബില്‍ നിയമമായാല്‍ ബാങ്കുകളിലെ പണം സുരക്ഷിതമായിരിക്കില്ല എന്നൊരു കിംവദന്തി പരന്നിട്ടുണ്ട്. ഇതോടെ ദക്ഷിണേന്ത്യയില്‍ വന്‍ തോതില്‍ പണം പിന്‍‌വലിച്ചത് ക്ഷാമത്തിന് ഇടയാക്കി.
 
മാത്രമല്ല, മാസങ്ങള്‍ക്ക് മുമ്പുതന്നെ 2000 രൂപ നോട്ടിന്‍റെ അച്ചടി നിര്‍ത്തിയതും ഈ പ്രതിസന്ധി രൂക്ഷമാക്കുന്നതിന് കാരണമായിട്ടുണ്ട്. നീരവ് മോദിയെപ്പോലെയുള്ളവര്‍ ബാങ്കുകളില്‍ നിന്ന് വലിയ തട്ടിപ്പ് നടത്തി മുങ്ങിയത് ബാങ്കുകളിലുള്ള വിശ്വാസ്യതയെയും തകര്‍ത്തു. അതും വലിയ തോതില്‍ പണം പിന്‍‌വലിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. 
 
വിഷു, തമിഴ് പുത്താണ്ട്, അക്ഷയ തൃതീയ തുടങ്ങിയ വിശേഷദിവസങ്ങള്‍ തുടര്‍ച്ചയായി വന്നതും ധാരാളമായി പണം പിന്‍‌വലിക്കുന്നതിന് കാരണമായി. നോട്ടുക്ഷാമം ഒരാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കപ്പെടുമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും അതൊന്നും ജനങ്ങളുടെ ഭീതി അകറ്റിയിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറ് മരണം

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളായ 19 വിദ്യാര്‍ത്ഥികളെയും പുറത്താക്കിയെന്ന് വെറ്റിനറി സര്‍വകലാശാല

ലോക്കോ പൈലറ്റുമാര്‍ക്ക് ഭക്ഷണത്തിനും ടോയ്ലറ്റിനും ഇടവേള നല്‍കണമെന്ന ദീര്‍ഘകാല ആവശ്യം ഇന്ത്യന്‍ റെയില്‍വേ നിരസിച്ചു; കാരണം ഇതാണ്

വിവാഹിതനായിട്ട് ഏറെ നാളായില്ല; എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ 28കാരനായ പൈലറ്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ആര്‍ത്തവമുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു; സ്‌കൂളിനെതിരെ പരാതി

അടുത്ത ലേഖനം
Show comments