Webdunia - Bharat's app for daily news and videos

Install App

സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍, 6ജിബി റാം; കിടിലന്‍ ഫീച്ചറുകളുമായി നോക്കിയ 8 !

നോക്കിയ 8 സ്‌നാപ്ഡ്രാഗണ്‍ 835 SoC ജൂണില്‍ വിപണിയില്‍!

Webdunia
വെള്ളി, 10 മാര്‍ച്ച് 2017 (14:16 IST)
നോക്കിയയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ നോക്കിയ 8 വിപണിയിലേക്കെത്തുന്നു. ചൈനീസ് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് വേരിയന്റുകളിലായി അടുത്ത ജൂണോടെ ഈ ഫോണ്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് നോക്കിയ ഔദ്യാഗിക റിപ്പോര്‍ട്ടുകളൊന്നും പുറത്തുവിട്ടിട്ടില്ല. 
 
സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസറായിരിക്കും ഫോണിലുണ്ടാകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 4ജിബി റാം, 6ജിബി റാം എന്നിങ്ങനെയായിരിക്കും ഫോണുകളെത്തുകയെന്നും സൂചനയുണ്ട്. യൂണിബോഡി മെറ്റല്‍ ഡിസൈനായിരിക്കും ഫോണിനുണ്ടാകുക. രണ്ട് ഫോണുകള്‍ക്കും വ്യത്യസ്ഥമായ സ്‌ക്രീന്‍ സൈസായിരിക്കുമെന്നും  റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  
 
24എംപി റിയര്‍ ക്യാമറയും 12എംപി മുന്‍ ക്യാമറയുമായിരിക്കും ഈ ഫ്‌ളാഗ്ഷിപ്പ് ഫോണിലുണ്ടായിരിക്കുകയെന്നാണ് സൂചന. എന്നാല്‍ രണ്ട് വേരിയന്റില്‍ ഒന്നിന് ഡ്യുവല്‍ ക്യാമറ സെറ്റപ്പ് എന്നും സൂചനയുണ്ട്. ഈ ഫ്‌ളാഗ്ഷിപ്പ് ഫോണിന്റെ ചെറിയ സൈസിന് 38,600 രൂപയും വലിയ സ്‌ക്രീന്‍ സൈസിന് 43,500 രൂപയുമായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍.  
 

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur Byelection 2025: പി.വി.അന്‍വര്‍ പിടിക്കുന്ന വോട്ടുകള്‍ തലവേദനയാകും; തോല്‍ക്കാനും സാധ്യതയെന്ന് കോണ്‍ഗ്രസ് ക്യാംപില്‍ ആശങ്ക

വിരാട് കോലിയുടെ കടുത്ത ആരാധകന്‍; ആര്‍സിബിയുടെ വിജയത്തില്‍ ആഹ്ലാദിച്ച 25കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

നാവികസേനയ്ക്കായി മൂന്ന് അന്തര്‍വാഹിനികള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യ

Nothing Phone 3: എ ഐ ഫോട്ടോഗ്രഫി ഫീച്ചർ ക്യാമറ, നത്തിങ് ഫോൺ 3 ലോഞ്ച് ജൂലൈ ഒന്നിന്, വിലയും ഫീച്ചറുകളും അറിയാം

നിങ്ങളുടെ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയാണെങ്കില്‍ എങ്ങനെ തിരിച്ചറിയാം

അടുത്ത ലേഖനം
Show comments