Webdunia - Bharat's app for daily news and videos

Install App

അത്യുഗ്രൻ ഫീച്ചറുകളും അതിശയിപ്പിക്കുന്ന വിലയുമായി നോക്കിയ 6 പുറത്തിറങ്ങി !

നോക്കിയ ആൻഡ്രോയ്ഡ് ഫോൺ പുറത്തിറങ്ങി

Webdunia
തിങ്കള്‍, 9 ജനുവരി 2017 (10:13 IST)
ഏറെനാളത്തെ കാത്തിരിപ്പിനു ശേഷം നോക്കിയയുടെ ആദ്യ ആൻഡ്രോയ്ഡ് സ്മാര്‍ട്ട്ഫോൺ പുറത്തിറങ്ങി. ഫിന്നിഷ് കമ്പനിയായ എച്ച്എംഡി ഗ്ലോബൽ ചൈനയിലാണ് ആദ്യ നോക്കിയ ആൻഡ്രോ‍യ്ഡ് ഫോൺ അവതരിപ്പിച്ചത്. 1699 യുവാന്‍ ഏകദേശം16760 രൂപയാണ് ഫോണിന്റെ വില. എന്നാൽ ഇന്ത്യ ഉൾപ്പെടുന്ന വിപണികൾ ഈ ഹാൻഡ്സെറ്റുകള്‍ എന്നാണ് എത്തുകയെന്നത് സംബന്ധിച്ച് കമ്പനി ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
 
നോക്കിയ 6 എന്ന പേരിലാണ് ഗൂഗിളിന്റെ ആൻഡ്രോയ്ഡ് ഒഎസിലുള്ള ഈ ഫോൺ നിർമിച്ചിരിക്കുന്നത്.  
ഇപ്പോൾ പുറത്തിറങ്ങിയ ഈ ഹാൻഡ്സെറ്റ് ചൈനീസ് വിപണിയെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. ഉപഭോക്താക്കളുടെ പ്രതികരണങ്ങൾ വിലയിരുത്തിയ ശേഷം മാത്രമായിരിക്കും നോക്കിയയുടെ അടുത്ത നീക്കങ്ങളെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. 
 
അലുമിനിയം മെറ്റൽ ബോഡി, 5.5 ഇഞ്ച് ഡിസ്പ്ലെ, 2.5ഡി ഗൊറില്ല ഗ്ലാസ്, ക്വാല്‍കം സ്നാപ്ഡ്രാഗൻ 430 പ്രോസസർ, ഫിംഗർ പ്രിന്റ് സ്കാനർ, 4ജിബി റാം, എസ്ഡി കാർഡ് ഉപയോഗിച്ച് 128 ജിബി വരെ സ്റ്റോറേജ് ഉയർത്താന്‍ സാധിക്കുന്ന 64 ജിബി സ്റ്റോറേജ്, ബാക്ക്‌ലൈറ്റ് സംവിധാനമുള്ള കീപാഡ്, ശബ്ദ നിയന്ത്രണ ബട്ടൺ, വലതു ഭാഗത്ത് പവർ ബട്ടൺ, മൈക്രോ യുഎസ്ബി 2.0 പോർട്ട്, യുഎസ്ബി ഒടിജി എന്നീ ഫീച്ചറുകളും ഫോണിലുണ്ട്.
 
ഇരട്ട ആംബ്ലിഫയറുള്ള ഓഡിയോ സിസ്റ്റത്തിൽ ഡോൾബി അറ്റ്മോസ് ടെക്നോളജിയാണ് മറ്റൊരു സവിശേഷത. 16 എം‌പി പിന്‍ക്യാമറ, 8 എം‌പി സെല്‍ഫി ക്യാമറ, 3000 എംഎഎച്ച് ബാറ്ററി എന്നീ ഫീച്ചറുകളും ആൻഡ്രോയ്ഡ് നൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഈ നോക്കിയ 6 എന്ന ഫോണിലുണ്ട്. കൂടാതെ 4ജി സപ്പോർട്ട് ഉള്‍പ്പെടെയുള്ള ഒട്ടുമിക്ക കണക്ടിവിറ്റി സംവിധാനങ്ങളും ഈ ഫോണിലുണ്ട്.   

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

'പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി, ആത്മവിശ്വാസം ചോര്‍ത്തുന്ന വാക്കുകള്‍'; രവിയെ തള്ളാന്‍ കോണ്‍ഗ്രസ്

പത്തനാപുരത്ത് വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി, പീഡന ശ്രമം; യുവാവ് പിടിയിൽ

ക്യാപിറ്റൽ പണിഷ്‌മെന്റ് എന്നൊരു വാക്ക് സമ്മേളനത്തിൽ ഉണ്ടായിട്ടില്ല; സുരേഷ് കുറുപ്പിനെതിരെ ചിന്ത ജെറോം

'ഇന്ത്യയെക്കുറിച്ച് ഇതുപറയാൻ എനിക്ക് മടിയില്ല'; അമേരിക്കക്കാരിയുടെ വീഡിയോയിൽ കമന്റുകളുടെ പെരുമഴ

തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു; തലയ്ക്ക് പരിക്ക്, സംഭവം കൂട് വൃത്തിയാക്കുന്നതിനിടെ

അടുത്ത ലേഖനം
Show comments