Webdunia - Bharat's app for daily news and videos

Install App

കുരുത്തുറ്റ എന്‍‌ജിന്‍, തകര്‍പ്പന്‍ എക്സ്റ്റീരിയര്‍ ഡിസൈന്‍; പോര്‍ഷെ 911 R ഇന്ത്യയില്‍

ഒരേയൊരു പോര്‍ഷെ 911 R ഇന്ത്യയിലെത്തി

Webdunia
ബുധന്‍, 1 മാര്‍ച്ച് 2017 (12:13 IST)
പ്രമുഖ ജര്‍മന്‍ സ്‌പോര്‍ട്‌സ് വാഹന നിര്‍മാതാക്കളായ പോര്‍ഷെയുടെ പുതിയ കാര്‍ പോര്‍ഷെ 911 R 
ഇന്ത്യയിലെത്തി. ആഗോള വിപണി ലക്ഷ്യമിട്ടുകൊണ്ട് കമ്പനി നിര്‍മിച്ച 991 സ്‌പെഷ്യല്‍ യൂണിറ്റുകളിലെ  ആദ്യ മോഡലാണ് ഇപ്പോള്‍ ഇന്ത്യയിലെത്തിയിരിക്കുന്നത്. എന്നാല്‍ ഈ ലിമിറ്റഡ് എഡിഷന്റെ വില സംബന്ധിച്ചുള്ള കാര്യങ്ങള്‍ പോര്‍ഷെ പുറത്തുവിട്ടിട്ടില്ല.
 
4.0 ലിറ്റര്‍ സിക്‌സ് സിലിണ്ടര്‍ എന്‍‌ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ 500 പിഎസ് കരുത്തും പരമാവധി 6250 ആര്‍പിഎമ്മില്‍ 460 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാന്‍ ഈ എന്‍‌ജിന് കഴിയും. 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 3.8 സെക്കന്‍ഡ് മാത്രമാണ് ആവശ്യം. മണിക്കൂറില്‍ 323 കിലോമീറ്ററാണ് ഈ കാറിന്റെ പരമാവധി വേഗം.
 
പോര്‍ഷെ 911 കരേരയുമായി ഏറെ സാമ്യമുള്ള എക്സ്റ്റീരിയര്‍ ഡിസൈനാണ് ഈ ലിമിറ്റഡ് എഡിഷന്റേത്.  
റിയര്‍ ബോഡി, ഫ്രണ്ട്‌റിയര്‍ അപ്രോണ്‍ എന്നിവയിലാണ് ഈ കാറിന് ഏറെ സാമ്യമുള്ളത്. 911 സീരീസില്‍ ഏറ്റവും ഭാരം കുറഞ്ഞ മോഡലാണ് ഈ റേസിങ് 911. ഭാരം കുറക്കുന്നതിനായി വാഹനത്തിന്റെ ബോണറ്റും വിങ്‌സും കാര്‍ബണ്‍ മെറ്റീരിയറിലും റൂഫ് മെഗ്‌നീഷ്യത്തിലുമാണ് നിര്‍മിച്ചത്. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

1971ലെ സ്ഥിതി വേറെയാണ്, ഇന്ദിരാഗാന്ധിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല: അമേരിക്കയ്ക്ക് മുന്നിൽ ഇന്ത്യ വഴങ്ങിയെന്ന വിമർശനത്തിൽ ശശി തരൂർ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം; സ്ഥിരീകരണം

വ്യോമിക സിങ്ങിന്റെയും സോഫിയ ഖുറേഷിയുടെയും പേരില്‍ വ്യാജ X അക്കൗണ്ട്

മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ വെച്ച് കൊല്ലപ്പെട്ടു? പ്രചരിക്കുന്നത് ഇങ്ങനെ

'വെടിനിർത്തലിന് ദൈവത്തിന് നന്ദി': പോസ്റ്റിട്ട സല്‍മാന്‍ ഖാന്‍ പെട്ടു, കാരണമിത്

അടുത്ത ലേഖനം
Show comments