Webdunia - Bharat's app for daily news and videos

Install App

‘നരേന്ദ്രമോദി ആപ്പി’നെ ട്രോളി രാഹുല്‍ ഗാന്ധി!

മോദിയുടെ ‘ആപ്പ്‘ നിങ്ങള്‍ക്ക് ആപ്പ് വെയ്ക്കും!

Webdunia
ഞായര്‍, 25 മാര്‍ച്ച് 2018 (13:40 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വകാര്യ മൊബൈല്‍ ആപ്ലിക്കേഷനായ ‘നരേന്ദ്രമോദി ആപ്പി’നെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ആപ്പ് ചോര്‍ത്തിയെന്ന ആരോപണത്തില്‍ മോദിയെ പരിഹസിച്ചാണ് രാഹുല്‍ രംഗത്തെത്തിയിരിക്കുന്നത്.
 
ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ‘ഹായ്! എന്റെ പേര് നരേന്ദ്രമോദി. ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. എന്റെ ഔദ്യോഗിക ആപ്പ് ഉപയോഗിക്കാന്‍ നിങ്ങള്‍ സൈനപ്പ് ചെയ്യുമ്പോള്‍, ഞാന്‍ നിങ്ങളുടെ എല്ലാ ഡാറ്റയും അമേരിക്കന്‍ കമ്പനികളിലെ എന്റെ സുഹൃത്തുക്കള്‍ക്ക് നല്‍കും.‘ എന്നാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
 
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വകാര്യ മൊബൈല്‍ ആപ്ലിക്കേഷനായ ‘നരേന്ദ്രമോദി ആപ്പ്’ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ അനുമതിയില്ലാതെ അമേരിക്കന്‍ കമ്പനിയായ ക്ലെവര്‍ടാപ്പിന് ചോര്‍ത്തി നല്‍കുന്നുവെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍, മുഖ്യധാരാ മാധ്യമങ്ങളെല്ലാം ഈ വാര്‍ത്ത മറച്ചുപിടിച്ചതും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിക്കുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കടയിൽ കഞ്ചാവ് വെച്ച് മകനെ കുടുക്കാൻ ശ്രമം, പിതാവ് അറസ്റ്റിൽ

ശക്തിയാര്‍ജ്ജിച്ച് രമേശ് ചെന്നിത്തല; സതീശനോടു മമതയില്ലാത്ത മുതിര്‍ന്ന നേതാക്കളുടെ പിന്തുണയും !

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

അടുത്ത ലേഖനം
Show comments