Webdunia - Bharat's app for daily news and videos

Install App

റെനോയുടെ ക്വിഡ് ഇനി ഇലക്ട്രിക് കരുത്തിൽ, ഒറ്റ ചാർജിൽ 250 കിലോമീറ്റർ സഞ്ചരിക്കും

Webdunia
ബുധന്‍, 10 ഏപ്രില്‍ 2019 (17:12 IST)
റെനോയുടെ ഏറ്റവും ജനപ്രിയ കാറുകളിലൊന്നാണ് ചെറുകാറായ ക്വിഡ്. ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ റെനോയുടെ കാർ ക്വിഡ് തന്നെയാണ്. ഇപ്പോഴിതാ ക്വിഡിന്റെ ഇലക്ട്രിക് പ്രൊഡക്ഷൻ മോഡലിന്റെ പ്രദശനത്തിന് തയ്യാറെടുക്കുകയാണ് റെനോ. ഏപ്രിൽ 16ന് തുടങ്ങുന്ന ഷാങ്‌ഹായി മോട്ടോർ ഷോയിലാണ് ക്വിഡിന്റെ ഇലക്ടോണിക് പതിപ്പിനെ പ്രദർശിപ്പിക്കുക.
 
കെ സെഡ് ഇ കൺസെപ്റ്റ് എന്ന പേരിൽ പാരിസ് ഷോയിൽ പ്രദർശിപ്പിച്ച വാഹനത്തിന്റെ പ്രൊഡക്ഷൻ മോഡലാണ് ഷാങ്‌ഹായി മോട്ടോർ ഷോയിൽ കമ്പനി അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ചൈനീസ് കമ്പനിയായ ഡങ്ഫെങ് മോട്ടോഴ്സുമായി സഹകരിച്ചാണ് ക്വിഡ് ഇവി മോഡലിനെ റെനോ വികസിപ്പിക്കുന്നത്.
 
സി എം എഫ് എ പ്ലാറ്റ്ഫോമിലാണ് വാഹനം ഒരുങ്ങുന്നത് എന്നതിനാൽ ചെന്നൈയില പ്ലാന്റിൽ നിന്നുമാണ് വാഹനം നിർമ്മിക്കുന്നത്. എന്നാൽ വാഹനത്തിന്റെ പവർ ട്രെയ്ൻ സംവിധാനം ചൈനീസ് വിദഗ്ധരാണ് ഒരുക്കുക. ഒറ്റ ചാർജിൽ 250 കിലോമീറ്റർ സഞ്ചരിക്കാൻ ക്വിഡ് ഇവിക്ക് സാധിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
 
പ്രധാനമായും ചൈനീസ് വിപണിയെ തന്നെയാണ് ക്വിഡ് ഇവിയിലൂടെ റെനോ ലക്ഷ്യം വക്കുന്നത്. അതിനാൽ ചൈനീസ് വിപണിക്കായി കൂടുതൽ കരുത്തുള്ള ബോഡിയും ഷാസിയുമെല്ലാം ഒരുക്കും. ചൈനയിൽ നിലവിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഇത്. ഇന്ത്യൻ വിപണിയിൽ എപ്പോൾ ക്വിഡ് ഇവിയെ എത്തിക്കും എന്ന കാര്യം വ്യക്തമല്ല.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കി

കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് മിന്നല്‍ പരിശോധന; കഞ്ചാവ് പാക്കറ്റുകള്‍ കണ്ടെത്തി

ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതി ഭതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; സംഭവം കടുത്തുരുത്തിയില്‍

എന്ത് വിവാദം, എല്ലാം കച്ചവടം: എമ്പുരാന്‍ വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി

ഏപ്രിൽ 4 വരെ ശക്തമായ മഴയ്ക്ക് സാധ്യത, വേനൽമഴയിൽ ഉരുൾപൊട്ടൽ സാധ്യത

അടുത്ത ലേഖനം
Show comments