കിഗെറിനായുള്ള അനൗദ്യോഗിക ബുക്കിങ് ആരംഭിച്ച് റെനോ

Webdunia
ബുധന്‍, 3 ഫെബ്രുവരി 2021 (14:24 IST)
വിപണിയിൽ പ്രദർശിപ്പിച്ചതിന് പിന്നാലെ കിഗെറിനായുള്ള അനൗദ്യോഗിക ബുക്കിങ് ആരംഭിച്ച് ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ. ഡീലർഷിപ്പുകളിലൂടെ ബുക്കിങ് ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. 10,000 മുതൽ 20,000 രൂപ വരെ മുൻകൂറായി സ്വീകരിച്ചാണ് ബുക്കിങ് നൽകുന്നത് എന്നാണ് വിവരം. വിപണിയിൽ പ്രദശിപ്പിച്ചു എങ്കിലും വാഹനത്തിന്റെ വില റെനോ പ്രഖ്യാപിച്ചിട്ടില്ല. മാർച്ചിലായിരിയ്ക്കും കിഗെറിനെ വിപണിയിൽ അവതരിപ്പിയ്ക്കുക. അവതരണ വേളയിൽ തന്നെയാവും വിലയും പ്രഖ്യാപിയ്ക്കുക. 
 
നവംബറിൽ പ്രദർശിപ്പിച്ച പ്രൊഡക്ഷൻ മോഡലിന് സ്മാനമായ ഡിസൈനുള്ള വാഹനം തന്നെയാണ് റെനോ വിപണിയിൽ അൺവീൽ ചെയ്തത്. ക്വിഡിലേതിന് സമാനമായി രണ്ടായി ഭാഗിച്ച ഹെഡ് ലാമ്പുകൾ, 16 ഇഞ്ച് അലോയ് വിലുകൾ പിന്നിൽ സി ആകൃതിയിലുള്ള ടെയിൽ ലാമ്പ് എന്നിവ എക്സ്റ്റീരിയറിലെ പ്രധാന സവിശേഷതകളാണ്. 72 പിഎസ് പവറും 96 എന്‍എം ടോര്‍ക്കും നിര്‍മ്മിക്കുന്ന ട്രൈബറിലെ 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍, 100 എച്ച്‌പി പവറും 160 എന്‍എം ടോക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുകളിലാണ് കിഗെർ വിപണിയിൽ എത്തിയിരിയ്ക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസിനെ സൂക്ഷിക്കുക; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക

'തീര്‍ത്ഥാടകരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കില്ല': ശബരിമലയില്‍ ശരിയായ ഏകോപനമില്ലായ്മയാണ് പ്രശ്‌നമെന്ന് ഹൈക്കോടതി

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേ? സെലിബ്രിറ്റി ആയതുകൊണ്ട് വിട്ടുവീഴ്ചയില്ല; വി.എം.വിനുവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കന്യാസ്ത്രീക്കെതിരെ അന്വേഷണം

വമ്പൻ ഓഫറുമായി ജിയോയും, 5ജി ഉപഭോക്താക്കൾക്കെല്ലാം ഇനി ജെമിനി 3 എഐ സൗജന്യം

അടുത്ത ലേഖനം
Show comments