Webdunia - Bharat's app for daily news and videos

Install App

ബ്രെസ്സയ്ക്കും, വെന്യുവിനും പുതിയ എതിരാളി; റെനോ കിഗർ ഉടൻ വിപണിയിലേയ്ക്ക് !

Webdunia
വെള്ളി, 22 ജനുവരി 2021 (13:57 IST)
ഇന്ത്യൻ വിപണിയിലെ തങ്ങളുടെ അദ്യ കോംപാക്ട് എസ്‌യുവിയെ ഈ മസം 28ന് വിപണിയിൽ അവതരിപ്പിയ്ക്കാൻ റെനോ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. എച്ച്ബിസി എന്ന കോട് നാമത്തിൽ അറിയപ്പെടുന്ന വാഹനത്തിന് 'കിഗെർ' എന്നാണ് പേര്. വാഹനം ഇന്ത്യയിൽ പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ചിത്രങ്ങൾ നേരത്തെ നേരത്തെ പലപ്പോഴായി പുറത്തുവന്നിരുന്നു. വാഹനത്തിന്റെ ഡിസൈൻ വ്യക്തമാക്കുന്ന ടീസറുകളും റെനോ പുറത്തുവിട്ടിരുന്നു.  
 
സ്പോർട്ടി എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പ്, റൂഫ് റെയ്‌ലർഡ്യുവല്‍ ടോണ്‍ ബംബര്‍, വീതി കുറഞ്ഞ എല്‍ഇഡി ഡിആര്‍എല്‍, മള്‍ട്ടി സ്‌പോക്ക് അലോയി വീല്‍ എന്നീ ഡിസൈൻ സവിശേഷതകൾ ടിസറുകളിൽനിന്നും വ്യക്തമായിരുന്നു. 71 ബിഎച്ച്‌പി കരുത്തും 96 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിയ്ക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോൾ എന്‍ജിനായിരിക്കും വാഹനത്തിൽ ഇടംപിടിയ്ക്കുക എന്നാണ് റിപ്പോർട്ടുകൾ. അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ട്രാന്‍സ്മിഷനുകളിൽ വാഹനം ലാഭ്യമായിരിയ്ക്കും. ടാറ്റ നെക്‌സോണ്‍, മാരുതി സുസൂക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര എക്‌സ്‌യുവി 300, ലോഞ്ചിന് തയ്യാറെടുക്കുന്ന നിസ്സാൻ മാഗ്നൈറ്റ് എന്നീ വാഹനങ്ങളാണ് റെനോയുടെ കോംപാക്ട് എസ്‌യുവിയുടെ എതിരാളികള്‍.   

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments