Webdunia - Bharat's app for daily news and videos

Install App

സുൽത്താൻ തരംഗമാകുന്നു, പികെയുടെ റെക്കോർഡ് വീഴുന്നു!

പികെയെ മറികടക്കാൻ സൽമാന്റെ സുൽത്താനാകുമോ?

Webdunia
ബുധന്‍, 20 ജൂലൈ 2016 (11:32 IST)
സല്‍മാന്‍ ഖാനും അനുഷ്ക ശര്‍മയും ജോഡിയായ സുല്‍ത്താന്‍ ഇന്ത്യയില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുന്ന സുൽത്താൻ ആമിർ ഖാൻ ചിത്രമായ പികെയുടെ റെക്കോർഡ് ദിവസങ്ങൾക്കുള്ളിലാണ് തകർത്തത്. പുറത്തിറങ്ങി പതിനാലാം ദിവസത്തിലാണ് പികെ 500 കോടി ക്ലബ്ബിലെത്തിയത്. എന്നാൽ വെറും 12 ദിവസത്തിനുള്ളിലാണ് സുൽത്താൻ ഈ റെക്കോർഡ് തകർത്തത്.
 
എറ്റവും വേഗതയിൽ 500 കോടി ക്ലബ്ബിലെത്തുന്ന ചിത്രമെന്ന റെക്കോർഡ് സുൽത്താൻ നേടിക്കഴിഞ്ഞു. ബോളിവുഡിലെ എക്കാലത്തേയും വലിയ കളക്ഷൻ റെക്കോർഡ് സ്വന്തമാക്കിയ പികെയെ സുൽത്താൻ മറികടക്കുമെന്നാണ് റിപ്പോർട്ടുകൾ. 500 കോടി ക്ലബ്ബിൽ എത്തുന്ന അഞ്ചാമത്തെ ഇന്ത്യൻ സിനിമയായി സുൽത്താൻ മാറിയിരിക്കുകയാണ്. റിലീസ് ചെയ്തിട്ട് വെറും 14 ദിവസം ആകുമ്പോൾ 507 കോടി രൂപയാണ് സുൽത്താൻ നേടിയിരിക്കുന്നത്.
 
792 കോടി ക്ലബിലെത്തിയ പികെയാണ് ഒന്നാം സ്ഥാനത്ത്. 626 കോടി സ്വന്തമാക്കി സൽമാന്റെ തന്നെ ചിത്രമായ ബജ്‌രംഗീ ഭായ്ജാന്‍ ആണ് രണ്ടാം സ്ഥാനത്ത്. 600 കോടി ക്ലബിലെത്തിയ ബാഹുബലി മൂന്നാം സ്ഥാനത്തും 542 കോടി ക്ലബിലെത്തിയ ദൂം -3 നാലാം സ്ഥാനത്തുമാണ് നിൽക്കുന്നത്.

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments