Webdunia - Bharat's app for daily news and videos

Install App

വീഡിയോ ഗെയിം കളിക്കാം വ്യായാമവും ചെയ്യാം; സ്വിംജിം വിപണിയിലെ താരമാകുന്നു

വീഡിയോ ഗെയിം കളിച്ച് വ്യായാമം ചെയ്യാന്‍ സ്വംജിം

Webdunia
ശനി, 6 ഓഗസ്റ്റ് 2016 (15:56 IST)
മണിക്കൂറുകളോളം ഗെയിം കളിക്കാനിഷ്ടമാണെങ്കിലും വ്യായാമം ചെയ്യാന്‍ പലര്‍ക്കും മടിയാണ്. ഒിവു സമയങ്ങളെല്ലാം വീഡിയോ ഗെയിമിനു മുന്നില്‍ ചെലവിട്ട് അമിത വണ്ണമടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ വരുത്തിവച്ചവരും കുറവല്ല. വ്യായാമം ചെയ്യണമെന്ന് താത്പര്യമുണ്ടെങ്കിലും മടുപ്പ് കാരണം പതിവായി ചെയ്യാത്തവരുമുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായിട്ടാണ് സ്വിം ജിം എത്തിയിരിക്കുന്നത്.
 
വീഡിയോ ഗെയിം കളിച്ച് വ്യായാമം ചെയ്യാം എന്നതാണ് സ്വിംജിമ്മിന്റെ പ്രത്യേകത. ഒറ്റനോട്ടത്തില്‍ റോയിംഗ് മെഷിനും സ്‌റ്റെയര്‍ സ്‌റ്റെപ്പറും ഒന്നിച്ചു ചേര്‍ന്ന ഉപകരണമായിട്ടേ തോന്നുകയുള്ളു. എന്നാല്‍ വിഡിയോ ഗെയിം കളിച്ചുകൊണ്ട് ശരീരത്തിന് മുഴുവന്‍ വര്‍ക്കൗട്ട് ചെയ്യാന്‍ സാധിക്കുന്ന ഉപകരണമാണ് സ്വിം ജിം. 
 
ചിക്കാഗോയിലെ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ സ്വിം ജിം ആണ് ഗെയിം കണ്‍ട്രോളറും വര്‍ക്ക്ഔട്ട് മെഷിനും ഒന്നിച്ച് ചേര്‍ത്ത ഉപകരണത്തിന് പിന്നില്‍. വീഡിയോ ഗെയിമിന്റെ ജോയ്‌സ്റ്റിക്കും ബട്ടനുകളും സ്വിം ജിമ്മില്‍ ലീവേര്‍സും പെഡല്‍സും ആയും മാറിയിരിക്കുന്നു. ലീവേര്‍സും പെഡല്‍സും വലിക്കുന്നതിനും തള്ളുന്നതിനും അനുസരിച്ച് ഗെയിം കളിക്കാം. വീഡിയോ ഗെയിം കളിച്ച സംതൃപ്തിയ്‌ക്കൊപ്പം ശരീരം മുഴുവന്‍ ഫലം ലഭിക്കുന്ന വര്‍ക്കൗട്ടും ലഭിക്കുന്ന സ്വിം ജിം വിപണി കീഴടക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 
 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പത്താം ക്ലാസ് പാഠപുസ്തകത്തില്‍ റോബോട്ടിക്‌സ് ഉള്‍പ്പെടുത്തി കേരളം; നിര്‍ബന്ധിത റോബോട്ടിക് വിദ്യാഭ്യാസം ഏര്‍പ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം

തിരുവനന്തപുരത്ത് 90 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിലായ സഭവം: വില്ലനായത് ബട്ടര്‍ ചിക്കന്‍

ICSI CS എക്സിക്യൂട്ടീവ്, പ്രൊഫഷണൽ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്ത് : എങ്ങനെ ഡൗൺലോഡ് ചെയ്യാം?

വീണ്ടും ട്വിസ്റ്റോ?, മെസ്സി തിരുവനന്തപുരത്ത് കളിക്കുമെന്ന് മന്ത്രി, സ്റ്റേഡിയം വിട്ടുനൽകാനാവില്ലെന്ന് കെസിഎ

പാക്കിസ്ഥാന്‍ അമൃതറിലെ സുവര്‍ണ്ണ ക്ഷേത്രം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ചു: സൈന്യം

അടുത്ത ലേഖനം
Show comments