Webdunia - Bharat's app for daily news and videos

Install App

ജാഗ്വറിന്റെ ആത്മാവ് ഉ‌ൾക്കൊണ്ട് ടാറ്റയുടെ ആൾട്രോസ് എത്തുന്നു !

Webdunia
ശനി, 15 ജൂണ്‍ 2019 (14:26 IST)
പ്രീമിയം ഹാച്ച്‌ബാക്കായ ആൾട്രോസ് ഉടൻ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ടാറ്റ. വാഹനത്തെ വിപണിയിലെത്തിക്കുന്നതിന് മുന്നോടിയായി. വാഹനത്തിന്റെ വെബ്സൈറ്റ് കമ്പനി ആരംഭിച്ചു. കഴിഞ്ഞ വർഷത്തെ ന്യുഡൽഹി ഓട്ടോഷോയിലാണ് 45 എക്സ് എന്ന കോഡ് നാമത്തിൽ വാഹനത്തിന്റെ കണസെപ്റ്റ് മോഡലിനെ ടാറ്റ അവഹരിപ്പിച്ചത്. വാഹനത്തെ എന്ന് വിപണിയിൽ അവതരിപ്പിക്കും എന്നകാര്യം ടാറ്റ  വ്യക്തമാക്കിയിട്ടില്ല.
 
ടാറ്റയുടെ ഇംപാക്ട് ഡിസൈൻ 2.0 ഫിലോസഫിയിലാണ് ആൾട്രോസിന്റെ രൂപ‌കൽപ്പന. ജാഗ്വാർ ലാൻഡ് റോവറിന്റെ സാങ്കേതിക സഹായം ഉൾക്കൊണ്ടുകൊണ്ടാണ് ആൾട്രോസ് എത്തുന്നത് എന്നതാണ് വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പ്രിമിയം ഫീച്ചറുകൾ ഉൾക്കൊള്ളുന്നതായിരികും ടാറ്റ ആൾട്രോസ്. ഹാച്ച്‌ബാക്ക് വിഭാഗത്തിലെ തന്നെ ഏറ്റവും മികച്ച കരുത്തും ഇന്റീരിയർ ഫീച്ചറുകളും ഉള്ള വാഹനമാണ് ആൾട്രോസ് എന്നാണ് ടാറ്റ അവകാശപ്പെടുന്നത്.
 
കടൽപക്ഷിയായ ആൾട്രോസിൽനിന്നുമാണ് ടറ്റ വാഹനത്തിന് പേര് കണ്ടെത്തിയിരിക്കുന്നത്. രണ്ട് പെട്രോൾ എഞ്ചിനുകളിലായിരിക്കും അൾട്രോസ് വിപണിയിലെത്തുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നെക്സണിലെ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും, ടിയാഗോയിലെ 1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിനുമാണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നത് എങ്കിലും വാഹനത്തിന്റെ എഞ്ചിന് സംബന്ധിച്ച വിവരങ്ങൾ ടാറ്റ  പുറത്തുവിട്ടിട്ടില്ല.  

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്തുകൊണ്ട് ബിജെപിക്കെതിരെ മത്സരിക്കുന്നില്ല, കാരണം തുറന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി

തൃശൂർ. പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കണ്ണർ സ്വദേശി പോലീസ് പിടിയിലായി

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

അടുത്ത ലേഖനം
Show comments