അതിവേഗ ട്രാക്കില്‍ തരംഗം സൃഷ്ടിക്കാന്‍ ടാറ്റയുടെ ആദ്യ സ്‌പോര്‍ട്‌സ് കാര്‍ ‘ടമോ റെയ്‌സ്‌മോ’ !
ആദ്യ സ്‌പോര്‍ട്‌സ് കാറുമായി ടാറ്റ
അപ്രതീക്ഷിത നീക്കവുമായി ടാറ്റ. ഈ വര്‍ഷം ജനീവയില്‍ നടക്കുന്ന മോട്ടോര്‍ ഷോയ്ക്ക് മുന്നോടിയായി ടാറ്റ ടമോ റെയ്‌സ്‌മോ എന്ന തകര്‍പ്പന്‍ മോഡലിലൂടെ സ്‌പോര്‍ട്‌സ് കാര്‍ ശ്രേണിയിലേക്ക് ചുവടുവെച്ചിരിക്കുകയാണ്. ടാറ്റയുടെ ഈ നീക്കം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ടാറ്റയുടെ സ്‌പോര്‍ട്‌സ് ഡിവിഷനായ ടാമോയില്‍ നിന്നുമെത്തുന്ന ആദ്യ മോഡലാണ് ടമോ റെയ്‌സ്‌മോ.
ഇറ്റലിയിലെ ടൂറിനിലുള്ള ടാറ്റാ മോട്ടോര്‍സ് ഡിസൈന്‍ സ്റ്റുഡിയോയില്‍ നിന്നാണ് ടമോ റെയ്‌സ്‌മോ രൂപകല്‍പന ചെയ്തത്. 1.2 ലിറ്റര്‍ ടര്‍ബ്ബോ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഈ കാറിന് കരുത്തേകുന്നത്. 186 ബി എച്ച് പിയും 210 എന്‍ എം ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ ഉല്പാദിപ്പിക്കുക. ബട്ടര്‍ഫ്‌ളൈ ഡോര്‍സ്, സ്ലീക്ക് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, കുറഞ്ഞ ഗ്രൗണ്ട് ക്ലിയറന്‍സ്, റൂഫ് എന്നിവയും വാഹനത്തിലുണ്ട്.
പാഡില്‍ ഷിഫ്റ്റുകളോട് കൂടിയ ആറ് സ്പീഡ് എഎംടി ഗിയര്‍ബോക്‌സാണ് ടമോ റെയ്‌സ്‌മോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ കാറിന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും ആറ് സെക്കന്റ് മാത്രം മതിയെന്നാണ് ടാറ്റയുടെ വാദം. റെയ്‌സ്‌മോ, റെയ്‌സ്‌മോ പ്ലസ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത വേര്‍ഷനുകളിലായാണ് റെയ്‌സ്‌മോയെ ടാറ്റ അവതരിപ്പിക്കുന്നത്.