Webdunia - Bharat's app for daily news and videos

Install App

ഇനി വൈകില്ല, ഗ്രാവിറ്റാസ് ഉടൻ വിപണീയിലേയ്ക്ക് !

Webdunia
ചൊവ്വ, 17 നവം‌ബര്‍ 2020 (16:22 IST)
ഹാരിയറിനെ അടിസ്ഥാനപ്പെടുത്തി ടാറ്റ വികസിപ്പിച്ച 6 സീറ്റർ പ്രീമിയം എസ്‌യുവി ഗ്രാവിറ്റാസ് ഉടൻ ഇന്ത്യൻ വിപണിയിലെത്തും. ഗ്രാവിറ്റാസിനെ ഡൽഹി ഓട്ടോ എക്സ്‌പോയിൽ ടാറ്റ പ്രദർശിപ്പിച്ചിരുന്നു. ബസ്സാർഡ് എന്ന പേരിലാണ് ജനിവ ഓട്ടോ ഷോയിൽ ടാറ്റ ഈ വാഹനത്തെ പ്രദർശിപ്പിച്ചിരുന്നത്. എന്നാൽ ഗ്രാവിറ്റാസ് എസ്‌യുവിയുടെ വരവ് പിന്നീട് ടാറ്റ പ്രഖ്യാപിക്കുകയായിരുന്നു.
 
കാഴ്ചയിൽ ഹാരിയർ എന്ന് തോന്നുമെങ്കിലും സ്‌പേസും സൗകര്യങ്ങളും കൂടുതൽ നൽകുന്നതിനായി നിരവധി മാറ്റങ്ങൾ വാഹനത്തിൽ വരുത്തിയിട്ടുണ്ട്. ഹാരിയറിനേക്കാൾ ഗ്രാവിറ്റാസിന് ഉയരം കൂടുതൽ തോന്നിക്കും. വലിപ്പമേറിയ അലോയ് വീലുകളാണ് ഇതിൽ പ്രധാന കാരണം. മുന്നാം നിരയിലെ യാത്രക്കാർക്ക് കൂടുതൽ സ്പേസ് നൽകുന്നതിനായി വാഹനത്തിന്റെ പിൻഭാഗം ചതുരാകൃതിയിലാണ് ഒരുക്കിയിരിക്കന്നത്.
 
റേഞ്ച് റോവറിന്റെ വേൾഡ് ഒമേഗ പ്ലാറ്റ്‌ഫോമിൽ തന്നെയാണ് ഗ്രാവിറ്റാസും ഒരുക്കിയിരിക്കുന്നത്. ഹാരിയറിനെ അപേക്ഷിച്ച് 60 എംഎം നീളവും, 80 എംഎം വീതിയും ഗ്രാവിറ്റാസിന് കൂടുതലാണ്. 4,661 എംഎം നീളവും 1,894 എംഎം വീതിയും 1,786 എംഎം ഉയരവുമാണ് ഗ്രാവിറ്റാസിനുള്ളത്. 2,741 എംഎം ആണ് വീൽ ബേസ്. ഹാരിയറിനും സമാനമായ വീൽബേസ് തന്നെയാണ് ഉള്ളത്.
 
170 ബിഎച്ച്‌പി കരുത്തും, 350 എൻഎം ടോർക്കും പരമാവധി സൃഷ്ടിക്കുന്ന 2.0 ലിറ്റർ ക്രയോടെക് ഡീസൽ എഞ്ചിനാണ് വാഹനത്തിന്റെ കുതിപ്പിന് കരുത്ത് പകരുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 6 സ്പീഡ് മാനുവൽ ഗിയർബോക്സിലും, 6 സ്പീഡ് ടോർക്ക് കൺവേർട്ടബിൾ ഗിയർ ബോക്സിലും വാഹനം ലഭ്യമായിരിക്കും.17 ലക്ഷം മുതലായിരിക്കും വാഹനത്തിന്റെ വില ആരംഭിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചിയില്‍ ആരോഗ്യപ്രശ്‌നമുള്ള പെണ്‍കുഞ്ഞിനെ ദമ്പതികള്‍ ഉപേക്ഷിച്ച സംഭവം; സുഖം പ്രാപിച്ചപ്പോള്‍ കുഞ്ഞിനെ തിരികെ വേണമെന്ന് ദമ്പതികള്‍

ജസ്റ്റിസ് ബിആര്‍ ഗവായി ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ അടുത്ത മാസം 14ന്

പ്രൊഫഷണല്‍ എന്ന നിലയിലുള്ള അഭിപ്രായം, മുരളീധരന്‍ സ്വയം ചിന്തിക്കുക; ദിവ്യക്കെതിരായ കോണ്‍ഗ്രസ് സൈബര്‍ ആക്രമണത്തില്‍ രാഗേഷ്

മുംബെ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്ന് വെളിപ്പെടുത്തി തഹാവൂര്‍ റാണ

നല്ലവരായ ഇന്ത്യക്കാരെ ഓടിവരൂ: അമേരിക്കയുമായി ഇടഞ്ഞുനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 85,000 വിസകള്‍ നല്‍കി ചൈന

അടുത്ത ലേഖനം
Show comments