നിരത്തിൽ പ്രത്യക്ഷപ്പെട്ട് ഗ്രാവിറ്റാസ്, ഉടൻ വിപണിയിലേയ്ക്ക് എന്ന് റിപ്പോർട്ടുകൾ !

Webdunia
ചൊവ്വ, 22 ഡിസം‌ബര്‍ 2020 (14:33 IST)
ഹാരിയറിനെ അടിസ്ഥാനപ്പെടുത്തി ടാറ്റ വികസിപ്പിച്ച 6 സീറ്റർ പ്രീമിയം എസ്‌യുവി ഗ്രാവിറ്റാസ് ഉടൻ ഇന്ത്യൻ വിപണിയിലെത്തും. അടുത്ത വർഷം ആദ്യ പാദത്തിൽ വാഹനത്തെ വിപണിയിൽ അവതരിപ്പിച്ചേയ്ക്കും, എന്നാൽ വിൽപ്പനയ്ക്കെത്തുന്നത് വീണ്ടും വൈകും എന്നാണ് റിപ്പോർട്ടുകൾ. വാഹനം ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഗ്രാവിറ്റാസിനെ ഡൽഹി ഓട്ടോ എക്സ്‌പോയിൽ ടാറ്റ പ്രദർശിപ്പിച്ചിരുന്നു. ബസ്സാർഡ് എന്ന പേരിലാണ് ജനിവ ഓട്ടോ ഷോയിൽ ടാറ്റ ഈ വാഹനത്തെ പ്രദർശിപ്പിച്ചിരുന്നത്. എന്നാൽ ഗ്രാവിറ്റാസ് എസ്‌യുവിയുടെ വരവ് പിന്നീട് ടാറ്റ പ്രഖ്യാപിക്കുകയായിരുന്നു. 
 
ദീപാവലി ഉത്സവ കാലത്തോട് അനുബന്ധിച്ച് വാഹനം വിണിയിലെത്തിയ്ക്കാനാണ് നേരത്തെ ടാറ്റ പദ്ധതിട്ടിരുന്നത് എങ്കിലും കൊവിഡ് 19 പ്രതിസന്ധി തീർത്തതോടെ അവതരണം നീട്ടുകയായിരുന്നു. കാഴ്ചയിൽ ഹാരിയർ എന്ന് തോന്നുമെങ്കിലും സ്‌പേസും സൗകര്യങ്ങളും കൂടുതൽ നൽകുന്നതിനായി നിരവധി മാറ്റങ്ങൾ വാഹനത്തിൽ വരുത്തിയിട്ടുണ്ട്. ഹാരിയറിനേക്കാൾ ഗ്രാവിറ്റാസിന് ഉയരം കൂടുതൽ തോന്നിക്കും. വലിപ്പമേറിയ അലോയ് വീലുകളാണ് ഇതിൽ പ്രധാന കാരണം. മുന്നാം നിരയിലെ യാത്രക്കാർക്ക് കൂടുതൽ സ്പേസ് നൽകുന്നതിനായി വാഹനത്തിന്റെ പിൻഭാഗം ചതുരാകൃതിയിലാണ് ഒരുക്കിയിരിക്കന്നത്. റേഞ്ച് റോവറിന്റെ വേൾഡ് ഒമേഗ പ്ലാറ്റ്‌ഫോമിൽ തന്നെയാണ് ഗ്രാവിറ്റാസും ഒരുക്കിയിരിക്കുന്നത്. ഹാരിയറിനെ അപേക്ഷിച്ച് 60 എംഎം നീളവും, 80 എംഎം വീതിയും ഗ്രാവിറ്റാസിന് കൂടുതലാണ്. 
 
4,661 എംഎം നീളവും 1,894 എംഎം വീതിയും 1,786 എംഎം ഉയരവുമാണ് ഗ്രാവിറ്റാസിനുള്ളത്. 2,741 എംഎം ആണ് വീൽ ബേസ്. ഹാരിയറിനും സമാനമായ വീൽബേസ് തന്നെയാണ് ഉള്ളത്. 170 ബിഎച്ച്‌പി കരുത്തും, 350 എൻഎം ടോർക്കും പരമാവധി സൃഷ്ടിക്കുന്ന 2.0 ലിറ്റർ ക്രയോടെക് ഡീസൽ എഞ്ചിനാണ് വാഹനത്തിന്റെ കുതിപ്പിന് കരുത്ത് പകരുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 6 സ്പീഡ് മാനുവൽ ഗിയർബോക്സിലും, 6 സ്പീഡ് ടോർക്ക് കൺവേർട്ടബിൾ ഗിയർ ബോക്സിലും വാഹനം ലഭ്യമായിരിക്കും.17 ലക്ഷം മുതലായിരിക്കും വാഹനത്തിന്റെ വില ആരംഭിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല ദര്‍ശനത്തിനെത്തിയ രാഷ്ട്രപതിയുടെ ഹെലികോപ്റ്ററിന്റെ ടയര്‍ കോണ്‍ക്രീറ്റില്‍ താണു; പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഹെലിക്കോപ്റ്റര്‍ തള്ളി

കാബൂളില്‍ ഇന്ത്യന്‍ എംബസി ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍; താലിബാനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നീക്കം

രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് ശബരിമലയില്‍ ദര്‍ശനം നടത്തും; തന്ത്രി പൂര്‍ണകുംഭം നല്‍കി സ്വീകരിക്കും

ഇന്ന് അതിതീവ്ര മഴ: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഏഴുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സയന്‍സിന്റെ വിസ്മയ ലോകം തുറന്ന് ഹൈലൈറ്റ് മാള്‍ സയന്‍സ് ഫെസ്റ്റ്

അടുത്ത ലേഖനം
Show comments