Webdunia - Bharat's app for daily news and videos

Install App

'ഹോൺബിൽ', പുതിയ മൈക്രോ എസ്‌യുവിയെ ടാറ്റ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കും !

Webdunia
ചൊവ്വ, 7 ജനുവരി 2020 (17:08 IST)
ഇന്ത്യൻ വിപണിയിൽ വീണ്ടുമൊരു കുഞ്ഞൻ എസ്‌യുവിയെ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ടാറ്റ. ഹോൺബിൽ എന്ന മിനി കോംപക്ട് എസ്‌യുവിയെ ടാറ്റ അടുത്ത മാസം നടക്കുന്ന ഡെൽഹി ഓട്ടോ എക്സ്‌പോയിൽ പ്രദർശിപ്പിക്കും. കഴിഞ്ഞ ജനീവ മോട്ടോർ ഷോയിൽ ടാറ്റ പ്രദർശിപ്പിച്ച H2X കൺസെപ്റ്റ് മോഡലിൽനെയാണ് ഹോൺബിൽ എന്ന പേരിൽ ഇന്ത്യയിൽ പ്രദർശിപ്പിക്കുന്നത്.
 
ടാറ്റ ആൾട്രോസ് ഒരുക്കിയിരിക്കുന്ന ഇംപാക്ട് 2.0 ഡിസൈൻ ശൈലിയിലാണ് വാഹനത്തെയും ഒരുക്കിയിരിക്കുന്നത്. വാഹന നിരയിൽ നെക്സണ് തൊട്ടുപിന്നിലായിരിക്കും ഹോൺബിലിന്റെ സ്ഥാനം. ഒറ്റ നോട്ടത്തിൽ തന്നെ ആകർഷണത്വം തോന്നുന്ന സ്പോർട്ടീവ് ലുക്കിലാണ് വാഹനത്തെ ഒരുക്കിയിരിക്കുന്നത്. എന്നാൽ വാഹനത്തിന്റെ എഞ്ചിൻ ഉൾപ്പടെയുള്ള വിശദാംശങ്ങൾ ടാറ്റ പുറത്തുവിട്ടിട്ടില്ല. 1.2 ലിറ്റർ പെട്രോൾ എഞ്ചിനിലായിരിക്കും വാഹനം എത്തുക എന്നാണ് സൂചന. അഞ്ച് ലക്ഷം രൂപ മുതൽ 7 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ വില പ്രതീക്ഷിക്കപ്പെടുന്നത്.     

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments