Webdunia - Bharat's app for daily news and videos

Install App

മികച്ച മൈലേജും കൂടുതൽ കരുത്തുമായി അക്കോർഡ് തിരിച്ചെത്തി!.

വാഹന പ്രേമികളുടെ മനംകവരാൻ അക്കോർഡ്!

Webdunia
തിങ്കള്‍, 28 നവം‌ബര്‍ 2016 (11:31 IST)
ഹോണ്ട കാഴ്‌സ് ഇന്ത്യയുടെ രണ്ടാമത്തെ കാറായി 2001 ലാണ് ആദ്യമായ് അക്കോഡ് ഇന്ത്യൻ വിപണിയിലെത്തുന്നത്. കാര്യമായ വിൽപ്പന നേടാൻ ആകാത്തതിനെതുടർന്ന് 2013ൽ ഈ മോഡലിനെ ഇന്ത്യൻ വിപണിയിൽന്നിന്നും പിൻവലിക്കുകയായിരുന്നു. ഇപ്പോഴിതാ പോയതിനേക്കാൾ മികച്ച മൈലേജും കൂടുതൽ കരുത്തുമായി ലക്ഷ്വറി സൗകര്യങ്ങളോടെ അക്കോർഡ് തിരിച്ചെത്തി. നിലവിൽ ജപ്പാനിലെയും യുഎസിലെയും ജനപ്രിയ കാറുകളിലൊന്നാണ് അക്കോഡ്. l1976 ല്‍ ജാപ്പനീസ് വിപണിയിലെത്തിയ അക്കോഡ് 1981 ല്‍ യൂറോപ്പിലും നോര്‍ത്ത് അമേരിക്കയിലും അരങ്ങേറ്റം കുറിച്ചു.
 
പ്രീമിയം ലുക്കുള്ള സെഡാനാണ് അക്കോഡ്. ആദ്യ നോട്ടത്തില്‍ ആരും ഇഷ്ടപ്പെടും. സ്‌പോർട്ടി ലുക്ക് നല്‍കുന്ന 18 ഇഞ്ച് അലോയ് വീലുകളാണ് കാറിന്. ആഡംബരമായ അകത്തളമാണ് അക്കോർഡിനുള്ള‌ത്. ഡിസൈൻ ചെയ്ത ഇന്റീരിയർ ഭംഗി ആവോളം ഉണ്ട്. റിമോട്ട് എന്‍ജിന്‍ സാങ്കേതിക വിദ്യയോടെയാണ് പുതിയ അക്കോഡ് ഹൈബ്രിഡ് എത്തിയിരിക്കുന്നത്. അതായത് വാഹനത്തിനകത്തു പ്രവേശിക്കാതെ തന്നെ എസി ഓണാക്കുകയും ക്യാബിനിലെ താപനില താഴ്ത്തുകയും ചെയ്യാം. ഓട്ടമാറ്റിക്കായി ക്രമീകരിക്കാവുന്നതാണ് മുന്‍ സീറ്റുകള്‍. 
 
ഇവി മോഡ്, എന്‍ജിന്‍ ഡ്രൈവ്, ഹൈബ്രിഡ് മോഡ് എന്നിങ്ങനെ മൂന്നു വ്യത്യസ്ത മോഡുകളില്‍ അക്കോര്‍ഡിനെ ഡ്രൈവ് ചെയ്യാം. 23.1 കിലോമീറ്റാണ് വാഹനത്തിന്റെ മൈലേജ്. വലിപ്പമുള്ള കാറാണെങ്കിലും എളുപ്പം ഹാന്‍ഡില്‍ ചെയ്യാം അക്കോഡിനെ. ലൈറ്റായ സ്റ്റിയറിങ് ഡ്രൈവ് അനായാസമാക്കുന്നുണ്ട്. തുടക്കത്തിലെ മികച്ച കുതിപ്പുമൂലം സിറ്റി ഡ്രൈവില്‍ അക്കോഡ് മികച്ചു നില്‍ക്കും. ഒരു ലക്ഷ്വറി കാര്‍ നല്‍കുന്ന എല്ലാ സൗകര്യങ്ങളും അക്കോര്‍ഡ് നല്‍കുന്നുണ്ട്. 
 
നിർമാണം പൂർത്തിയാക്കി തായ്ലൻഡിൽ നിന്നും ഇറക്കുമതി ചെയ്ത അക്കോർഡിന്റെ വില 40. 78 ലക്ഷം രൂപയാണ്. ഇന്ത്യയിൽ ഹോണ്ടയുടെ ഏറ്റവും വിലകൂടിയ കാർ എന്ന പ്രത്യേകതയും അക്കോർഡിനുണ്ട്.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

പണിമുടക്കിനിടെ കെഎസ്ആര്‍ടിസി ബസുകളുടെ വയറിങ് നശിപ്പിച്ചു; ജീവനക്കാരനാണ് നശിപ്പിച്ചതെങ്കില്‍ പിരിച്ചുവിടുമെന്ന് മന്ത്രി

കൊലയാളി ഗ്രീഷ്മയെ ന്യായീകരിച്ചു; എഴുത്തുകാരി കെആര്‍ മീരയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍

കെ എൽ എഫിലെ വിവാദപരാമർശം,: കെ ആർ മീരയ്ക്കെതിരെ പരാതി നൽകി രാഹുൽ ഈശ്വർ

എല്ലാത്തിനും കാരണം ട്രംപ്?,ഫെബ്രുവരിയിൽ മാത്രം സ്വർണവില 5,280 രൂപ ഉയർന്നു, പവൻ വില ആദ്യമായി 62,000 കടന്നു

മിഹിർ സ്ഥിരം പ്രശ്നക്കാരൻ, റാഗിങ്ങ് ആരോപണങ്ങൾക്ക് തെളിവില്ല, ന്യായീകരണവുമായി ഗ്ലോബൽ പബ്ലിക് സ്കൂൾ

അടുത്ത ലേഖനം
Show comments