Webdunia - Bharat's app for daily news and videos

Install App

ഡ്യുവല്‍ ഫ്രണ്ട് ഫേസിങ്ങ് ക്യാമറ, എക്‌സ്‌പേര്‍ട്ട് മോഡ്; ഞെട്ടിക്കാന്‍ ഓപ്പോ എഫ്3 പ്ലസ് !

വരാനിരിക്കുന്ന ഓപ്പോ എഫ്3 പ്ലസ് ക്യാമറ ടെക്‌നോളജിയില്‍ വ്യത്യസ്ഥമാണ്!

Webdunia
വെള്ളി, 24 മാര്‍ച്ച് 2017 (11:17 IST)
സെല്‍ഫി എടുക്കുകയെന്നത് ഇപ്പോള്‍ പലര്‍ക്കും ഒരു ഭ്രാന്തായി മാറിയിരിക്കുകയാണ്. അതുകൊണ്ട്തന്നെ പല സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളും കൂടുതല്‍ മെഗാപിക്‌സലുള്ള സെല്‍ഫി ക്യാമറകള്‍ അവരുടെ ഹാന്‍ഡ്സെറ്റുകളില്‍ കൊണ്ടു വരാനാണ് ശ്രമിക്കുന്നത്. സെല്‍ഫി ഫോക്കസ്ഡ് ക്യാമറയാണ് ഇന്ന് ലോകമെമ്പാടുമുള്ളവര്‍ ആഗ്രഹിക്കുന്നത്. കൂടാതെ ഫോട്ടോഗ്രാഫി മേഖലയിലും ഇതു വളരെയേറെ പ്രധാന്യം നല്‍കുന്നു എന്നുളളതും ഒരു സത്യാവസ്ഥയാണ്. അത്തരത്തിലുള്ള ഒരു ഫോണാണ് ഓപ്പൊ അവതരിപ്പിക്കുന്നത്.  
 
ഡ്യുവല്‍ ഫ്രണ്ട് ഫേസിങ്ങ് ക്യാമറയില്‍ മുന്‍ സ്ഥാനം നല്‍കുകയാണ് ഓപ്പോ എഫ്3 പ്ലസിന്. ഓപ്പോയുടെ ഏറ്റവും പുതിയ സെല്‍ഫി എക്‌സ്‌പേര്‍ട്ടാണ് ഇത്. ഈ പുതിയ ഹാന്‍സെറ്റില്‍ വണ്‍ സ്റ്റാന്‍ഡേര്‍ഡ് ലെന്‍സും വൈഡ്-ആങ്കിളും ഹാന്‍സെറ്റിന്റെ മുന്‍ വശത്തായി സ്ഥാപിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് ഗ്രൂപ്പ് സെല്‍ഫിയും സ്‌നാപ് സെല്‍ഫിയും അവരുടെ ഇഷ്ടാനുസരണം എടുക്കാമെന്നതാണ് ഈ ഫോണിന്റെ പ്രത്യേകത. ഈ സ്മാര്‍ട്ട്‌ഫോണില്‍ ബ്യൂട്ടി മോഡ് 4.0 ആണ് ഉപയോഗിച്ചിട്ടുള്ളതെന്ന് കമ്പനി അറിയിച്ചു. 
 
ഓപ്പോ എഫ് 3 പ്ലസിന്റെ ക്യാമറ ആപ്പില്‍ 'Palm Shutter' എന്ന മോഡ് ഉണ്ട്.  ഇത് ഉപയോഗിച്ച് ടൈമര്‍ സ്വിച്ച് ഓണ്‍ ചെയ്ത് ഓട്ടോമാറ്റിക് സെല്‍ഫി എടുക്കാനും സാധിക്കും. 16എംപി റിയര്‍ ക്യാമറയാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വേഗതയേറിയ ഫോക്കസിങ്ങ് സ്പീഡാണ് ഈ റിയര്‍ ക്യാമറയിലുള്ളത്. ക്യാമറ ആപ്പില്‍ 'എക്‌സ്‌പേര്‍ട്ട് മോഡ്' ഉളളതിനാല്‍ ഫോട്ടോഗ്രാഫിയില്‍ വ്യത്യസ്ഥ രീതിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും. എച്ച്ഡി മോഡ് ഉളളതിനാല്‍ 50എംബി അള്‍ഡ്രാ ഹൈ ഡിഫനിഷന്‍ ഇമേജ് എടുക്കാനും സാധിക്കും. 

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: നേരിയ ശമനം, ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പില്ല; ചക്രവാതചുഴി ന്യൂനമര്‍ദ്ദമാകും

Kavya Madhavan's father passes away: നടി കാവ്യ മാധവന്റെ അച്ഛന്‍ അന്തരിച്ചു

Nilambur By Election:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം

P.N.Panicker, Vayana Dinam: വായനാദിനത്തില്‍ പി.എന്‍.പണിക്കരെ സ്മരിക്കാം

പുറത്തുനിന്ന് വന്ന രാഷ്ട്രീയ നേതാക്കള്‍ സ്ഥലം വിടണം; നിലമ്പൂരില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും

അടുത്ത ലേഖനം
Show comments