Webdunia - Bharat's app for daily news and videos

Install App

ജി എസ് ടി അഞ്ച് ശതമാനമാക്കി; റെയിൽവേയിൽ ഇനി ഭക്ഷണത്തിന് വില കുറയും

നികുതി 18 ശതമാനത്തിൽ നിന്നും 5 ശതമാനത്തിലേക്ക് കുറച്ചു

Webdunia
വ്യാഴം, 12 ഏപ്രില്‍ 2018 (11:15 IST)
റെയിൽവേ സ്റ്റേഷനുകളിലും ട്രെയ്നുകളിലും ഇനി ഭക്ഷൽണത്തിന് വില കുറയും. നേരത്തെ റെയി‌ൽവേ സ്റ്റേഷനിലെ ഭക്ഷണ സ്ഥാപനങ്ങളെ കാറ്ററിങ് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്. അതിനാൽ 18 ശതമാനം ജി എസ് ടിയാണ് ഇവരിൽ നിന്നും ഈടാക്കിയിരുന്നത്. ഇത് പുനർ നിശ്ചയിച്ച് അഞ്ച് ശതമാനമാക്കിയതാണ് വില കുറയാമുള്ള കാരണം. 
 
ജി എസ് ടി നിയമപ്രകാരം പ്ലാറ്റ്ഫോമുകളിലെ ഭക്ഷണശാലകളിൾ അഞ്ച് ശതമാനം നികുതിയും  തീവണ്ടികളിൽ ലഭിക്കുന്ന ഭക്ഷണത്തിന് 18 ശതമാനം ജി എസ് ടിയുമാണ് നൽകേണ്ടത്. എന്നാൽ ഫ്ലാറ്റ്ഫോമുകളിലെ ഹോട്ടലുകൾ തന്നെയാണ് തീവണ്ടികളിൽ കേറ്ററിങ്ങ് നടത്തുന്നത് എന്നാതിനാൽ ഒരേ സ്ഥാപനത്തിന് രണ്ട് ജി എസ് ടി സ്ലാബുകളിൽ രജിസ്റ്റർ ചെയ്യാനാകില്ല. ഈ സാങ്കേതിക പ്രശ്നം നിലനിൽക്കുന്നതിനാൽ ഉയർന്ന നികുതിയായ 18 ശതമാനമാണ് ഒട്ടുമിക്ക റെയിൽ‌വേ കാറ്ററേഴ്സും യാത്രക്കാരിൽ നിന്നും ഈടാക്കിയിരുന്നത്. ഇതിൽ വലിയ പ്രധിശേദങ്ങൾക്ക് കാരണമായിരുന്നു.
 
യാത്രക്കാരുടെ പ്രധിശേദങ്ങളെ തുടർന്ന് സാങ്കേതികമായ പ്രശ്നങ്ങളും യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി റെയിൽവേ ബോര്‍ഡ് ടൂറിസം ആന്‍ഡ് കാറ്ററിങ് വിഭാഗം അഡീഷണല്‍ അംഗം സഞ്ജീവ് കാര്‍ഗ് ധനകാര്യമന്ത്രാലയം ടാക്‌സ് റിസേര്‍ച്ച് യൂണിറ്റിന് കത്തയച്ചിന്നു. ഇത് പരിഗണിച്ചാണ് റെയിൽവേ സ്റ്റേഷനുകളിലും ട്രെയ്നിലും ഏകീകൃതമായി അഞ്ച് ശതമാനം നികുതി ഈടക്കാൻ തീരുമാനിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

Akshay Kumar: പൗരത്വം നേടിയതിന് ശേഷം ഇന്ത്യയിലെ തന്റെ ആദ്യ വോട്ട് രേഖപ്പെടുത്തി അക്ഷയ് കുമാര്‍

Gold Price Kerala: പൊന്ന് മിന്നില്ല, ഇനി പൊള്ളും, പവൻ വില 55,000 കടന്ന് മുന്നോട്ട്

Iran President Ibrahim Raisi Killed: ഹെലികോപ്ടര്‍ അപകടം; ഇറാന്‍ പ്രസിഡന്റും വിദേശകാര്യ മന്ത്രിയും കൊല്ലപ്പെട്ടു

ബുധനാഴ്ച വരെ അതിതീവ്ര മഴ; തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍

കോഴിക്കോട് കടയുടെ തൂണില്‍ നിന്ന് ഷോക്കേറ്റ് 19കാരന്‍ മരിച്ചു; കെഎസ്ഇബിക്കെതിരെ ആരോപണവുമായി കടയുടമ

അടുത്ത ലേഖനം
Show comments