Webdunia - Bharat's app for daily news and videos

Install App

ലെനോവ യോഗ സീരീസിന് എതിരാളി; ഡെൽ XPS 13 ഹൈബ്രിഡ് അൾട്രാബുക്ക് വിപണിയിലേക്ക്!

2 ഇൻ 1 വിൻഡോസ് ഹൈബ്രിഡ് അൾട്രാബുക്ക് ശ്രേണിയിൽ തരംഗമാകാൻ ഡെൽ XPS 13

Webdunia
തിങ്കള്‍, 30 ജനുവരി 2017 (12:02 IST)
ഡെൽ ശ്രേണിയിലെ ആദ്യ 2 ഇൻ 1 അൾട്രാബുക്ക് XPS 13 വിപണിയിലേക്കെത്തുന്നു. മികച്ച ഹൈബ്രിഡ് ഡിസൈനും മുൻനിര ഹാർഡ്‌വെയറുമാണ് ഈ അൾട്രാബുക്കിന് കമ്പനി നല്‍കിയിട്ടുള്ളത്. വിൻഡോസ് മെഷീൻ ആയ XPS 13ൽ ഇൻഫിനിറ്റ് എഡ്ജ് ഡിസ്പ്ലേയാണുള്ളത്. ഡെൽ XPS 13, 2 ഇൻ 1ന്റെ വില 69,000 രൂപയാണ്. അൾട്രാതിൻ മോണിറ്റർ 48,000 രൂപയ്ക്കും ലഭ്യമാണ്.
 
360 ഡിഗ്രി കറങ്ങുന്നതാണ് ഈ അൾട്രാബുക്കിലെ ടച്ച് ഡിസ്പ്ലേ. കൂടാതെ ടാബ്ലറ്റ് ഫീച്ചറുകളും ഇത് നല്‍കുന്നുണ്ട്. രണ്ട് വ്യത്യസ്ഥ രൂപകല്പനകളിലാണ് ഈ ഹൈബ്രിഡ് വിന്‍ഡോസ് മെഷീൻ വിപണിയിലെത്തുന്നത്. 1920 x 1080റെസൊലൂഷനില്‍ ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേയും മറ്റൊരു പതിപ്പില്‍ അൾട്രാഷാർപ്പ് 3200 x 1800 ക്വാഡ് എച്ച്ഡി ടച്ച്സ്‌ക്രീൻ പാനലുമാണ് നല്‍കിയിട്ടുള്ളത്. 
 
3.2GHz ഇന്റൽ കോർ i5-7Y5, 3.6GHz ഇന്റൽ കോർ i7-7Y75  എന്നീ പ്രോസസ്സറുകളാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. 4ജിബി, 8 ജിബി, 16 ജിബി ഡ്യൂവൽ ചാനൽ എൽപിഡിഡിആർ3 റാം ഓപ്‌ഷനുകളിൽ ഈ അള്‍ട്രാബുക്ക് ലഭിക്കും. സ്റ്റാൻഡേർഡ് സാറ്റ 128 ജിബിയിൽ തുടങ്ങി ഒരു ടിബി ഇന്റൽ RST PCIe SSD വരെ വർദ്ധിപ്പിക്കാവുന്ന സ്റ്റോറേജും ലഭ്യമാണ്.
 
ഫാൻ ഇല്ലാത്ത ചേസാണ് ഇതിനുള്ളത്. 46Whr ബാറ്ററി യൂണിറ്റാണ് XPS 13നു കരുത്തു നൽകുന്നത്. ഇത് 15 മണിക്കൂർ വരെ നിലനിൽക്കും. വെബ്‌കാം, ഫിംഗർപ്രിന്റ് റീഡർ, ഡിസ്പ്ലേ പോർട്ട്, തണ്ടർബോൾട്ട് 3 പോർട്ട്, യുഎസ്ബി ടൈപ്പ് സി 3.1 പോർട്ട്, 3.5mm ജാക്ക്, മൈക്രോ എസ്ഡി കാർഡ് റീഡർ, ബ്ലുടൂത് v4.2, വൈഫൈ 802.11ac, മിറാകാസ്റ്റ്, ഇന്റൽ സ്മാർട്ട് കണക്റ്റ് എന്നീ സവിശേഷതകളും ഇതിലുണ്ട്.

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments