Webdunia - Bharat's app for daily news and videos

Install App

ഇക്കോസ്‌പോര്‍ട്ടിനെ പിന്നിലാക്കി ക്രെറ്റ; രാജ്യത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന എസ്‌യുവികള്‍

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന എസ്‌യുവികള്‍

Webdunia
തിങ്കള്‍, 11 ഡിസം‌ബര്‍ 2017 (11:21 IST)
ഇന്ത്യന്‍ നിരത്തുകളില്‍ എസ്‌യുവികള്‍ക്ക് പ്രചാരം വര്‍ധിക്കുകയാണ്. ഈ ഒരു തിരിച്ചറിവില്‍ നിന്നാണ് ആഗോള അവതരണത്തിന് പിന്നാലെ ഉറൂസ് എന്ന എസ്‌യുവിയെ ലംബോര്‍ഗിനി ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. എസ്‌യുവികള്‍ക്ക് പ്രചാരം വര്‍ധിക്കുന്നതുപോലെ തന്നെയാണ് വിപണിയില്‍ എസ്‌യുവികളുടെ പോരും മുറുകുന്നത്. 
 
നിത്യേന പുതിയ എസ്‌യുവികള്‍ വിപണിയിലേക്കെത്തുമ്പോള്‍ ഏത് തെരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പമാണ് ഉപഭോക്താക്കള്‍ക്കുള്ളത്. നിലവില്‍ കോമ്പാക്ട് എസ്‌യുവികളുടെ അതിപ്രസരത്തിനാണ് ഇന്ത്യന്‍ വിപണി സാക്ഷിയാകുന്നത്. ഇക്കോസ്‌പോര്‍ട്ട് എന്ന എസ്‌യുവിയിലൂടെ ഫോര്‍ഡ് തുടക്കമിട്ട കോമ്പാക്ട് എസ്‌യുവി തരംഗം മാരുതിയിലും ജീപിലുമായി എത്തി നില്‍ക്കുകയാണ്.
 
ഏതെല്ലാമാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന എസ്‌യുവികള്‍ എന്ന് നോക്കാം: 
 
നവംബര്‍ മാസത്തെ കണക്കുകള്‍ അനുസരിച്ച് മാരുതിയുടെ ആദ്യ സബ്-4 മീറ്റര്‍ കോമ്പാക്ട് എസ്‌യുവിയായ വിറ്റാര ബ്രെസ്സയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട എസ്‌യുവി. 14,458 യൂണിറ്റ് ബ്രെസയാണ് വിറ്റഴിച്ചത്. 8,258 യൂണിറ്റ് വിറ്റഴിച്ച ഹ്യുണ്ടായ് ക്രെറ്റയാണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. എഞ്ചിന്റെ കരുത്ത് തന്നെയാണ് ക്രെറ്റയിലേക്ക് ഉപഭോക്താക്കള്‍ വന്നെത്താനുള്ള പ്രധാന കാരണം. 
 
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മുന്നാമത്തെ എസ്‌യുവിയാണ് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്. 5,474 യൂണിറ്റ് എസ്‌‌യുവികളാണ് ഫോര്‍ഡ് വിറ്റഴിച്ചത്. ഒരുകാലത്ത് രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട എസ്‌യുവിയായിരുന്നു മഹീന്ദ്ര ബൊലേറോ. ഇപ്പോളും അക്കാര്യത്തില്‍ വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല. 4,911 യൂണിറ്റ്  വില്പന നടത്തിയ ബൊലേറൊ നാലാം സ്ഥാനത്താണുള്ളത്.
 
ടാറ്റയുടെ ആദ്യ കോമ്പാക്ട് എസ്‌യുവിയാണ് നെക്സോണ്‍. ഈ എസ്‌യു‌വിക്ക് പ്രതീക്ഷയ്ക്കൊത്ത്വിപണി കീഴടക്കാന്‍ സാധിച്ചില്ലെങ്കിലും 4,163 യൂണിറ്റ് വിറ്റഴിച്ച് അഞ്ചാം സ്ഥാനത്തെത്താന് ടാറ്റയ്ക്ക് കഴിഞ്ഞു. 3,660 യൂണിറ്റ്  വില്പന നടത്തിയ മഹീന്ദ്ര സ്‌കോര്‍പിയോ, 3,521 യൂണിറ്റ് വിറ്റഴിച്ച ഹോണ്ട WR-V,  3,363 യൂണിറ്റ് വില്പന നടത്തിയ മാരുതി എസ്-ക്രോസ്, 2,828 യൂണിറ്റ് വില്പനയുമായി ജീപ് കോമ്പസ്, 2,271 യൂണിറ്റ് വിറ്റഴിച്ച ടൊയോട്ട ഫോര്‍ച്യൂണര്‍ എന്നിവയും ഈ പട്ടികയിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാര്‍ജ് ചെയ്തതിനു ശേഷം ഫോണ്‍ ഊരിമാറ്റി പവര്‍ ഓഫ് ബട്ടണ്‍ അമര്‍ത്താതിരുന്നാല്‍ ചാര്‍ജര്‍ വൈദ്യുതി ഉപയോഗിച്ചുകൊണ്ടിരിക്കുമോ? അറിയാം

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്ക ആറാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ഏത് രാജ്യമെന്ന് അറിയാമോ

പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ

K 6 Hypersonic Missiles: ദൂരപരിധി 8,000 കിലോമീറ്റർ, കടലിനടിയിൽ നിന്നും തൊടുക്കാം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കെ 6 ബാലിസ്റ്റിക് മിസൈൽ അവസാനഘട്ടത്തിൽ

അടുത്ത ലേഖനം
Show comments