Webdunia - Bharat's app for daily news and videos

Install App

ലാന്‍ഡ് റോവറിന് ശക്തനായ എതിരാളി; ടൊയോട്ട ‘എഫ് ടി ഫോര്‍ എക്സ്’ !

വേറിട്ട കണ്‍സെപ്പ്റ്റുമായി ടൊയോട്ടയുടെ എഫ് ടി ഫോര്‍ എക്‌സ്

Webdunia
തിങ്കള്‍, 17 ഏപ്രില്‍ 2017 (10:53 IST)
വേറിട്ട രൂപത്തില്‍ ഒറ്റ നോട്ടത്തില്‍ തന്നെ ഉപയോക്താക്കളെ പെട്ടെന്ന് ആകര്‍ഷിക്കുന്ന രൂപത്തിലുള്ള സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണിയിലെ പുതിയ മോഡലുമായി ടൊയോട്ട. വേറിട്ട രൂപത്തിനൊപ്പം എല്ലാവിധ ആധുനിക ഫീച്ചറുകളും ഉള്‍പ്പെടുത്തിയാണ് ‘എഫ് ടി ഫോര്‍ എക്‌സ്’ എന്ന എസ് യു വിയെ കമ്പനി അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ നിര്‍മാതാക്കളായ ജീപ്പിനും ടാറ്റ ലാന്‍ഡ് റോവറിനും മികച്ച വെല്ലുവിളിയാകും ടൊയോട്ടയുടെ എഫ് ടി ഫോര്‍ എക്‌സ്.
 
ടയോട്ട എഫ്‌ജെ 40 എന്ന മോഡേണ്‍ ഡിസൈനില്‍ അലങ്കരിച്ചൊരുക്കിയതിനെ ഓര്‍മ്മപ്പെടുത്തുന്ന രൂപമാണ് എഫ് ടി ഫോര്‍ എക്‌സിനുള്ളത്. എന്നാല്‍ പിന്‍ഭാഗത്ത് പുതിയ ലുക്കാണ് നല്‍കിയിരിക്കുന്നത്. ഇതുവരെ കണ്ടുപരിചിതമല്ലാത്ത രൂപത്തിലാണ് പിന്‍ഭാഗത്തെ ഫുള്‍ ഗ്ലാസ് ഡോര്‍. രണ്ടു വിധത്തില്‍ ഈ വിന്‍ഡോ ഗ്ലാസ് തുറക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഫോര്‍ വീല്‍ ഡ്രൈവില്‍ ഏത് അപകട പാതയിലും അനായാസേന മുന്നേറാന്‍ വാഹനത്തിന് കഴിയുമെന്നും സൂചനയുണ്ട്. 
 
മുന്‍വശത്തെ ഡോറില്‍ ഇരുവശത്തുമായി വാട്ടര്‍ബോട്ടില്‍ സ്‌റ്റോറേജ് സൗകര്യം, ചൂട് പോകാതിരിക്കാനുള്ള വാം സ്‌റ്റോറേജ് ബോക്സ്, തണുപ്പിക്കാനായി കൂള്‍ സ്റ്റേറേജ് ബോക്സ് എന്നിവയും ഡോറില്‍ ഘടിപ്പിച്ചിട്ടുണ്ട്. എക്സ്റ്റീരിയറിനോട് സമാനമായിതന്നെ ഇന്റീരിയറും ഓറഞ്ച് വര്‍ണ്ണത്തിലാണ് അണിയിച്ചൊരുക്കിയത്. എ പില്ലര്‍, റൂഫ്, ബോണറ്റിന് മുന്‍വശത്തും തൂവെള്ള നിറവും നല്‍കിയിട്ടുണ്ട്. സ്പോര്‍ട്ടി ലുക്ക് നല്‍കുന്നതിനായി ടയറിന് മുകളിലായി ബ്ലാക്ക് പ്ലാസ്റ്റിക്ക് ക്ലാഡിങ്ങും നല്‍കിയിട്ടുണ്ട്.

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണം: ഹൈക്കോടതിയെ സമീപിച്ച് നവീന്‍ ബാബു കേസ് പ്രതി പിപി ദിവ്യ

നിമിഷ പ്രിയയുടെ കുടുംബം മാത്രം തലാലിന്റെ ബന്ധുക്കളുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നതാണ് നല്ലത്: കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പുണെയില്‍ ബാങ്കിനുള്ളില്‍ മാനേജര്‍ തൂങ്ങിമരിച്ച നിലയില്‍; ജോലി സമ്മര്‍ദ്ദമെന്ന് കുറിപ്പ്

ഓപ്പറേഷന്‍ സിന്ദൂരില്‍ 5 യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടു: വിവാദ പരാമര്‍ശവുമായി ട്രംപ്

Karkadaka Vavu: എന്നാണ് കര്‍ക്കടക വാവ്?

അടുത്ത ലേഖനം
Show comments