Webdunia - Bharat's app for daily news and videos

Install App

ടോയോട്ട ഗ്ലാൻസയുടെ ബുക്കിംഗ് ആരംഭിച്ചു, വാഹനം ജൂൺ 6ന് ഇന്ത്യൻ വിപണിയിൽ !

Webdunia
വെള്ളി, 31 മെയ് 2019 (14:58 IST)
മാരുതി സുസൂക്കിയുടെ പ്രീമിയം ഹാച്ച്‌ബാക്കായ ബലേനോയുടെ ടൊയോട്ട വേർഷൻ ഗ്ലാൻസ വിപണിയിലെത്താൻ തയ്യാറെടുക്കുകയാണ്. ജൂൺ ആറിന് വാഹൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. വാഹനം വിപണിയിൽ അവതരിപ്പിക്കുന്നതിന് മുൻപായി വാഹനത്തിനായുള്ള പ്രി ബുക്കിംഗ് ടൊയോട്ട ആരംഭിച്ചു. രാജ്യത്ത് ഉടനീളമുള്ള ടൊയോട്ട ഡീലർഷിപ്പുകൾ വഴി 10,000 രൂപ അഡ്വാൻസ് നൽകി വാഹനം ബുക്ക് ചെയ്യാം.
 
ബലേനോയുടെ അതേ രൂപത്തിലും ഭാവത്തിലും തന്നെയാണ് ടൊയോട്ട ഗ്ലാൻസയെയും ഒരുക്കിയിരിക്കുന്നത് ഇന്ത്യയി മാരുതി സുസൂകിയും ടൊയോട്ടയുമായുള്ള കൊളാബറേഷൻന്റെ ഭാഗമായാണ് ബലേനോയെ ടൊയോട്ട സ്വന്തം ബ്രാൻഡിൽ പുറത്തിറക്കുന്നത്. 7 ലക്ഷം രൂപ മുതൽ 9 ലക്ഷം രൂപ വരെ വഹനത്തിന് പ്രതീക്ഷിക്കപ്പെടുന്ന എക്സ് ഷോറൂം വില.കാഴ്ചയിൽ മാത്രമല്ല ഫീച്ചറുകളിലും മാരുതി സുസൂക്കിയുടെ ബലേനോയും ടൊയോട്ട ഗ്ലാൻസയും സമാനമാണ്. 
 
ഗ്ലാൻസയുടെ മുൻഭാഗത്തെ ഡിസൈൻശൈലിൽ വ്യക്തമാക്കുന്ന ടീസർ വീഡിയും ടൊയോട്ട പുറത്തുവിട്ടു. ക്രോം ലൈനുകളുള്ള ഗ്രില്ലിൽ ടൊയോട്ടയുടെ ലോഗോ ഒഴിവാക്കിയാൽ പരിശ്കരിച്ച ബലേനോ തന്നെയാണ് ഗ്ലാൻസ. ഇന്റീരിയറിലും ഗ്ലൻസയും ബലേനോയും തമ്മിൽ 'കാര്യമായ മാറ്റങ്ങൾ ഒന്നുമില്ല. ഡാഷ് ബോർഡും ഡിസൈനുകളുമെല്ലാം ഒരുപോലെ തന്നെ ഇൻഫോർടെയിൻമെന്റ് സിസിറ്റം ഇരു കമ്പനികളുടേത് ആണെകിലും സമാനമായി തന്നെ തോന്നിക്കും. വി, ജി എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് വാഹനം വിപണിയിലെത്തുക. ബലേനോയുടെ ആൽഫ സീറ്റ പതിപ്പുകൾക്ക സമാനമായിരിക്കും ഇവ
 
പരിഷ്കരിച്ച മാരുതി സുസൂൽകി ബലേനോയ്ക്ക് കരുത്ത് പകരുന്ന അതേ 1.2 ലിറ്റർ വി വി ടി പെട്രോൾ എഞ്ചിൻ തന്നെയാണ് ടൊയോട്ട ഗ്ലാൻസയിലും നൽകിയിരിക്കുന്നത്. 84 ബി എച്ച് കരുത്തും 115 എൻ എം ടോർക്കും ഈ എഞ്ചിന് സൃഷ്ടിക്കാനാകും. 5 സ്പീഡ് മന്നുവൽ ട്രാൻസ്മിഷനാണ് വാഹനത്തിൽ ഉണ്ടാവുക. ഭാവിയിൽ സ്മാർട്ട് ഹൈബ്രിഡ് ടെക്കനോളജിയിൽ വാഹനത്തിന്റെ പുതിയ പതിപ്പ് എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‍ലീമ സുൽത്താനയുടെ കൂടുതൽ ഇടപാടുകളുടെ വിവരങ്ങൾ പുറത്ത്,ലഹരിക്ക് പുറമേ സിനിമ താരങ്ങളുമായി പെൺവാണിഭ ഇടപാടുകൾ നടത്തി

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്ത് യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കാന്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി

സിനിമകളുടെ പ്രതിഫല കാര്യത്തില്‍ വ്യക്തത വരുത്തണം: പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യും; റെയ്ഡില്‍ ഒന്നരക്കോടി രൂപ പിടിച്ചെടുത്തതായി സൂചന

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

അടുത്ത ലേഖനം
Show comments