Webdunia - Bharat's app for daily news and videos

Install App

മാരുതിയ്ക്ക് മറ്റൊരു പൊൻതൂവൽകൂടി; 'ഇന്ത്യൻ കാർ ഓഫ് ദി ഇയർ' പുരസ്കാര മികവില്‍ വിറ്റാര ബ്രെസ !

'ഇന്ത്യൻ കാർ ഓഫ് ദി ഇയർ' പുരസ്കാര മികവില്‍ വിറ്റാര ബ്രെസ

Webdunia
ബുധന്‍, 28 ഡിസം‌ബര്‍ 2016 (10:06 IST)
മാരുതിയുടെ വിറ്റാര ബ്രെസയ്ക്ക് മറ്റൊരു പൊൻതൂവൽകൂടി. 'ഇന്ത്യൻ കാർ ഓഫ് ദി ഇയർ- 2017' എന്ന പുരസ്കാര മികവിലാണ് മാരുതിയുടെ ചെറു എസ് യു വി വിറ്റാര ബ്രെസ. 2006 ൽ ആരംഭിച്ച ഇന്ത്യൻ കാർ ഓഫ് ദ ഇയർ പുരസ്കാരം ഇതു മൂന്നാം തവണയാണ് മാരുതി സ്വന്തമാക്കുന്നത്. 2006 ലും 2012 ലും സ്വിഫ്റ്റിലൂടെയായിരുന്നു മാരുതി സുസുക്കിയ്ക്ക് ഈ പുരസ്കാരം ലഭിച്ചത്. ഈ വര്‍ഷം ഫോഡ് എൻ‍ഡവർ, ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഹ്യുണ്ടായ് ട്യൂസോൺ, സ്കോഡ സൂപ്പർബ്, ഹ്യുണ്ടേയ് എലാൻട്ര എന്നീ കാറുകളെ പിന്തള്ളിയാണ് ബ്രെസ ഒന്നാം സ്ഥാനത്തിനു അര്‍ഹമായത്. രണ്ടാം സ്ഥാനത്ത് ഹ്യുണ്ടേയ് ട്യൂസോണും മൂന്നാം സ്ഥാനത്ത് ഇന്നോവ ക്രിസ്റ്റയുമാണ്.    
 
ഹ്യുണ്ടായ്‌യുടെ കോംപാക്റ്റ് എസ് യു വി ക്രേറ്റയ്ക്കായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പുരസ്കാരം. മൂന്നു വർഷക്കാലമായി ഹ്യുണ്ടായ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന പുരസ്കാരമാണ് ഇത്തവണ മാരുതി ബ്രെസയിലൂടെ സ്വന്തമാക്കിയത്. വാഹനത്തിന്റെ വില, രൂപകൽപ്പന, സാങ്കേതിക മികവ്, ഇന്ധനക്ഷമത, സുരക്ഷിതത്വം, യാത്രാസുഖം, പ്രായോഗികത, പണത്തിനൊത്ത മൂല്യം, സൗകര്യങ്ങൾ, പ്രകടനക്ഷമത എന്നിവയ്ക്കൊപ്പം കാറുകൾക്ക് ഡ്രൈവിങ് സാഹചര്യങ്ങളോടും ഇന്ത്യൻ ഉപയോക്താക്കളോടുമുള്ള പൊരുത്തം കൂടി വിലയിരുത്തിയാണ് കാർ ഓഫ് ദ ഇയർ വിധി നിർണയം നടന്നത്.    
   
ഈ വര്‍ഷം നിരത്തിലിറങ്ങിയ കാറുകളിൽ ഏറ്റവുമധികം വിൽപ്പന നേടിയ മോഡലുകളിലൊന്നാണ് മാരുതി സുസുക്കി വിറ്റാര ബ്രെസ. വിപണിയില്‍ അരങ്ങേറ്റം കുറിച്ചു മൂന്നു മാസത്തിനുള്ളിൽ തന്നെ രാജ്യത്ത് ഏറ്റവുമധികം വിൽപ്പന നേടുന്ന പത്ത് കാറുകളിലൊന്നായി മാറുന്നതിനും ‘വിറ്റാര ബ്രെസ’യ്ക്കു കഴിഞ്ഞിരുന്നു. 2016 മാർച്ചിൽ വിപണിയിലെത്തിയ വിറ്റാരയ്ക്ക് ഇതുവരെ ഏകദേശം 1.72 ലക്ഷം ബുക്കിങ്ങുകളാണ് ലഭിച്ചിട്ടുള്ളതെന്ന് കമ്പനി അവകാശപ്പെട്ടു. കൂടാതെ ഏകദേശം 83000ലധികം യൂണിറ്റ് വിറ്റാരകളെ വിപണിയിലെത്തിച്ചിട്ടുണ്ടെന്നും മാരുതി സുസുക്കി അവകാശപ്പെട്ടു.
 
നിലവിൽ വിറ്റാര ബ്രെസയുടെ ഡീസൽ വകഭേദം മാത്രമാണ് വിപണിയില്‍ ലഭ്യമാകുന്നത്. എന്നാല്‍ എഎംടി ഉൾപ്പെടുത്തിയിട്ടുള്ള പെട്രോൾ വേരിയന്റ് ഉടൻ തന്നെ വിപണിയിലെത്തുമെന്നുള്ള സൂചനയും കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. 5സ്പീഡ് മാനുവലും ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമുള്ള 100ബിഎച്ച്പി കരുത്തോടുകൂടിയ 1.5ലിറ്റർ ബൂസ്റ്റർജെറ്റായിരിക്കും വിറ്റാരയിലുൾപ്പെടുത്തുന്ന പെട്രോൾ എൻജിൻ എന്നാണ് കമ്പനി വൃത്തങ്ങളില്‍ നിന്നും വരുന്ന സൂചന.

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലൗ ജിഹാദിലൂടെ മീനച്ചല്‍ താലൂക്കില്‍ നഷ്ടപ്പെട്ടത് 400 പെണ്‍കുട്ടികളെ: വിവാഹ പ്രസംഗവുമായി പിസി ജോര്‍ജ്

"എരിതീയിൽ നിന്നും വറച്ചട്ടിയിലേക്ക്" : കടുത്ത താപനിലയ്ക്ക് പുറമെ യുവി കിരണങ്ങളുടെ തീവ്രതയും ഉയരുന്നു, കേരളത്തിലെ വേനൽ ദുസ്സഹം

ബോംബ് ഭീഷണി: ന്യൂയോര്‍ക്കിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

പാലായില്‍ സ്വകാര്യ ബസ് ഓടിച്ചുകൊണ്ടിരുന്ന യുവാവ് കുഴഞ്ഞുവീണ് മരിച്ചു; നിയന്ത്രണം വിട്ട ബസ് നിന്നത് മരത്തിലിടിച്ച്, നിരവധിപേര്‍ക്ക് പരിക്ക്

ഉയര്‍ന്ന താപനില മുന്നറിയിപ്പ്: സംസ്ഥാനത്ത് പത്തുജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

അടുത്ത ലേഖനം
Show comments